ചൈന : പുതിയതായി തുടങ്ങുന്ന വൈദ്യുത പദ്ധതികൾ നിർമ്മിക്കുന്നത് ബ്രഹ്മപുത്രയിലല്ല മറിച്ച് ടിബറ്റൻ നദികളിലാണെന്ന് ചൈന വ്യക്തമാക്കി. ടിബറ്റിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ അണക്കെട്ട് നിർമ്മിക്കുന്നതിനാണ് പദ്ധതി.
ബ്രഹ്മപുത്രയിൽ വിവിധ പദ്ധതികൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചൈന ബ്രഹ്മപുത്രയിലെ വെള്ളം തിരിച്ചു വിടാൻ ആയിരം കിലോമീറ്റർ നീളമുള്ള ടണൽ നിർമ്മിക്കുമെന്ന് പറഞ്ഞതിലും ഇന്ത്യക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്ന നദികളെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഗ്ലോബൽ ടൈംസ് പറയുന്നു.
- അവ്നി