കിന്‍ഷാസ: കോംഗോയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ജോസഫ് കബില 49% വോട്ടുകളോടെ അധികാരം ഉറപ്പിച്ചു. പ്രതിപക്ഷ നേതാവ് എറ്റീന്‍ ഷിസെകെദിക്ക് 32 % വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപിച്ച 78 കാരനായ ഷിസെകെദി താനാണ് യഥാര്‍ത്ഥ വിജയിയെന്ന് സ്വയം പ്രഖ്യാപിച്ചകൊണ്ട് കബില വിജയിച്ചു എന്ന തെരഞ്ഞെടുപ്പ് ഫലം തള്ളി കളഞ്ഞു. മത്സരിച്ച മറ്റ് ആറ് സ്‌ഥാനാര്‍ഥികള്‍ ബാക്കി വോട്ടുകള്‍ പങ്കിട്ടു. പോള്‍ ചെയ്‌തതില്‍ 54 ശതമാനം വോട്ടുകള്‍ താന്‍ നേടിയിട്ടുണ്ടെന്നും കബിലയ്‌ക്ക് 26% മാത്രമാണ് ലഭിച്ചതെന്നും അവകാശപ്പെട്ടുകൊണ്ട് ഷിസെകെദിയുടെ അനുയായികള്‍ തെരുവുകളില്‍ പ്രകടനം നടത്തി. പ്രതിപക്ഷം തെരുവിലിറങ്ങിയതോടെ സംഘര്‍ഷാവസ്‌ഥ പലയിടത്തും നിലനില്‍ക്കുകയാണ്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം