സിദി ബൂസിദ്: അറബ് നാടുകളില്‍ ആഞ്ഞടിച്ച പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് ആദ്യമായി രൂപം കൊണ്ട ടുണീഷ്യയിലെ സിദി ബൂസിദില്‍ വിപ്ലവത്തിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ പതിനായിരങ്ങള്‍ ഒത്തുകൂടി. തന്റെ പച്ചക്കറി വണ്ടി പോലീസ് പിടിച്ചെടുത്തതില്‍ മനം നൊന്ത് സ്വയം തീ കൊളുത്തി ആത്മാഹൂതി ചെയ്ത ഒരു യുവാവാണ് ദാരിദ്ര്യം കൊണ്ട് പൊറുതി മുട്ടിയ ടുണീഷ്യയിലെ ജനത്തെ ഏകാധിപത്യ സര്‍ക്കാരിനെതിരെ തെരുവില്‍ ഇറങ്ങാന്‍ പ്രചോദനം ആയത്. മൊഹമ്മദ് ബൂസാസി എന്ന ഈ യുവാവ് സ്വയം തീ കൊളുത്തിയ ഡിസംബര്‍ 17ന് വിപ്ലവത്തിന്റെ വാര്‍ഷികം ആചരിക്കാന്‍ പതിനായിര കണക്കിന് ആളുകളാണ് തണുപ്പിനെ അവഗണിച്ചു കൊണ്ട് വിപ്ലവത്തിന്റെ പ്രഭവ കേന്ദ്രമായ സിദി ബൂസിദില്‍ ഒത്തുകൂടിയത്. ടുണീഷ്യയുടെ പുതിയ പ്രസിഡണ്ടും പ്രധാന മന്ത്രിയും പങ്കെടുത്ത ആഘോഷ ചടങ്ങില്‍ ബൂസാസിയുടെ ഒരു ഭീമാകാര പ്രതിമ അനാച്ഛാദനം ചെയ്യുകയുണ്ടായി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രതിഷേധം, മനുഷ്യാവകാശം