മോസ്കോ: റഷ്യയില്‍ പ്രധാനമന്ത്രി വ്ലാദിമിര്‍ പുടിനെതിരെയുള്ള സമരം രൂക്ഷമാകുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ചാണ് കനത്ത മഞ്ഞിനെയും തണുപ്പിനേയും അവഗണിച്ച് മോസ്കോയില്‍ പടുകൂറ്റന്‍ റാലി നടന്നത്. പതിനായിരങ്ങള്‍ പങ്കെടുത്ത രണ്ടുകിലോമീറ്ററിലധികം നീളമുള്ള പ്രതിഷേധ റാലിയില്‍ പുടിനെതിരായ പ്രതിഷേധം അണപൊട്ടി. ലെനിനിസ്റ്റ്-മാര്‍ക്കിസ്റ്റ് സിദ്ധാന്തങ്ങള്‍ പ്രായോഗികതലത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു സംഭവിച്ച സോവിയറ്റ് യൂണിയന്റെ തകര്‍ച്ച റഷ്യയില്‍ സാമ്പത്തിക രാഷ്ടീയ രംഗത്ത് കടുത്ത അനിശ്ചിതത്വം സൃഷ്ടിച്ചു. പട്ടിണിയും തൊഴിലില്ലായ്മയും റഷ്യന്‍ ജനതയെ വലച്ചു. പുട്ടിന്റെ നേതൃത്വത്തില്‍ വന്ന സര്‍ക്കാറിനെതിരെ നിരവധി അഴിമതിയാരോപണങ്ങള്‍ ഉണ്ടായി. ഡിസംബര്‍ നാലിനു നടന്ന തിരഞ്ഞെടുപ്പില്‍ പുട്ടിന്‍ ഉദ്യോഗസ്ഥരെ കൂട്ടു പിടിച്ച് കൃത്രിമം കാണിച്ചുവെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്. രാജ്യത്ത് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും കൃത്രിമം കാണിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നുമാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രതിഷേധം