സനാ : ഇടക്കാല സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സുഗമമാക്കാനായി താന്‍ കുറച്ചു നാള്‍ യെമനില്‍ നിന്നും മാറി നില്‍ക്കും എന്ന് യെമന്റെ പ്രസിഡണ്ടായ അലി അബ്ദുള്ള സാലെ അറിയിച്ചു. താന്‍ അമേരിക്കയിലേക്ക് പോവും. എന്നാല്‍ ഇത് ചികിത്സയ്ക്ക് വേണ്ടി ഒന്നുമല്ല. താന്‍ പരിപൂര്‍ണ്ണ ആരോഗ്യവാനാണ്. എന്നാല്‍ മാദ്ധ്യമങ്ങളില്‍ നിന്നും ജനശ്രദ്ധയില്‍ നിന്നും അകന്നു നിന്ന്, ഇടക്കാല്‍ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സുഗമമാക്കാന്‍ വേണ്ടിയാണ് താന്‍ രാജ്യം വിടുന്നത്. എന്നാല്‍ എന്നാണ് പോവുന്നത് എന്ന് അദ്ദേഹം പറഞ്ഞില്ല.
താന്‍ തിരികെ യെമനില്‍ തന്നെ തിരികെ വരും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പുറകില്‍ അടി പതറാതെ നിന്നവരെ താന്‍ കൈവിടില്ല. പ്രതിപക്ഷ കക്ഷികള്‍ക്ക് കരുത്ത് പകരാനായി താന്‍ തിരികെ വന്ന് തെരുവുല്‍ ഇറങ്ങും എന്നും അദ്ദേഹം വെളിപ്പെടുത്തി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രതിഷേധം, മനുഷ്യാവകാശം, യെമന്‍