ധര്‍മ്മശാല : തിബത്തിന്റെ ആത്മീയ ആചാര്യനായ ദലായ് ലാമ തന്റെ രാഷ്ട്രീയ അധികാരങ്ങള്‍ ഒഴിഞ്ഞു കൊടുത്തു. ഇനി ഈ അധികാരങ്ങള്‍ പ്രധാന മന്ത്രിയില്‍ നിക്ഷിപ്തം ആയിരിക്കും. ചൈനീസ് സൈന്യം ആധിപത്യം സ്ഥാപിച്ചിരിക്കുന്ന തിബത്തില്‍ നിന്നും ഇന്ത്യയിലെ ധര്‍മ്മശാലയില്‍ പ്രവാസത്തില്‍ കഴിയുന്ന ദലായ് ലാമയുടെ നേതൃത്വത്തില്‍ നിലവില്‍ ഉണ്ടായിരുന്ന സമാന്തര തിബത്തന്‍ പാര്‍ലിമെന്റിന്റെ പ്രത്യേക ത്രിദിന സമ്മേളനത്തില്‍ ആണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇതോടെ പ്രവാസ പാര്‍ലമെന്റിന്റെ രാഷ്ട്രീയ അധികാരം പൂര്‍ണ്ണമായും ജനാധിപത്യപരമായി മാറി. ലാമയുടെ ഇഷ്ടപ്രകാരം അദ്ദേഹം തുടര്‍ന്നും തിബത്തിന്റെ ആത്മീയ നേതാവായി തുടരും എന്ന് പാര്‍ലമെന്റ് വക്താവ് അറിയിച്ചു.
- ജെ.എസ്.