കാഠ്‌മണ്ഡു: രാഷ്ട്രീയ പരതിസന്ധി തുടരുന്ന നേപ്പാളില്‍ വിവാദനായകനായ പ്രധാനമന്ത്രി ജലാനാഥ് ഖനാല്‍ ഈ മാസം 13ന് രാജിവയ്‌ക്കും. സമാധാന നടപടികള്‍ അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് രാജിയെന്ന് സര്‍ക്കാര്‍ വക്താവും വിദ്യാഭ്യാസമന്ത്രിയുമായ ഗംഗാലാല്‍ തുലാധര്‍ അറിയിച്ചു. നേപ്പാളില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ഇതുവരെ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. നേപ്പാളിലെ സമാധാന പ്രക്രിയയില്‍ പുരോഗതിയുണ്‌ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജിവയ്‌ക്കുമെന്നു ഖനാല്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. നേപ്പാളില്‍ സമന്വയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നേപ്പാളി കോണ്‍ഗ്രസും മാവോയിസ്റ്റുകളും ശ്രമം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റില്‍ പതിനേഴ് റൗണ്‌ട് നീണ്‌ട വോട്ടെടുപ്പിനൊടുവില്‍ ഫെബ്രുവരി മൂന്നിനാണ് ഖനാല്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ കാര്യഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്നും അനുരഞ്‌ജന സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ രാജിവച്ചു വാക്കുപാലിക്കുമെന്നും ഖനാല്‍ പാര്‍ലമെന്റിനു നല്‍കിയ കത്തില്‍ പറയുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, യുദ്ധം