മൊഗാദിഷു: ആഭ്യന്തര യുദ്ധം രൂക്ഷമായ സോമാലിയയിലേക്ക് ആഫ്രിക്കന്‍ യൂണിയന്‍ സൈനിക ട്രൂപ്പിനെ സഹായിക്കാന്‍ സൈന്യത്തെ അയക്കാന്‍ തയ്യാറാണെന്ന് കെനിയന്‍ വിദേശ കാര്യ മന്ത്രി മോസേസ് വെറ്റന്ഗുലന്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ ആഫ്രിക്കന്‍ യൂണിയന്റെ 9000 സൈനികര്‍ അടങ്ങിയ ട്രൂപ് സോമാലിയയില്‍ ഉണ്ട്. ഇതിനു പുറമെയാണ് കെനിയയുടെ വാഗ്ദാനം. അല്‍ ഖ്വൈദ ബന്ധമുണ്ടെന്ന് പറയുന്ന അല്‍ ശബാബ് എന്ന വിമത സംഘത്തിന്റെ ഭീഷണിയെ നേരിടാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സൈന്യങ്ങള്‍ സോമാലിയയില്‍ താവളമുറപ്പിച്ചിട്ടുണ്ട്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, തീവ്രവാദം, യുദ്ധം, സോമാലിയ