
 
റോം:  തന്റെ ഭാര്യക്ക് അറുപതു വര്‍ഷം മുമ്പ് മറ്റൊരാളുമായി പ്രണയമുണ്ടായിരുന്നു  എന്ന് അടുത്തിടെ കണ്ടെത്തിയ തൊണ്ണൂറ്റൊമ്പതുകാരന്‍  വിവാഹ  മോചനത്തിനൊരുങ്ങുന്നു. ഇറ്റലിക്കാരനായ അന്റോണിയോ ആണ് തന്റെ ഭാര്യ  റോസ്  വര്‍ഷങ്ങള്‍ക്ക് മുമ്പ് കാമുകനുമായി നടത്തിയ  എഴുത്തുകള്‍ ശ്രദ്ധയില്‍  പെട്ടതിനെ തുടര്‍ന്ന്  എഴുപത്തേഴ് വര്‍ഷം പിന്നിട്ട ദാമ്പത്ത്യത്തിനു  വിരാമമിടുവാന്‍ കോടതിയെ സമീപിക്കുന്നത്. അടുത്തിടെ പഴയ അലമാരകള്‍  മാറ്റുന്നതിനിടയിലാണ് റോസിനു കാമുകന്‍ അയച്ച പ്രണയലേഖനങ്ങള്‍ കണ്ടെത്തിയത്.  ഇതോടെ ഭാര്യ തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് പറഞ്ഞാണ് അന്റോണിയോ  വിവാഹമോചനത്തിനു അപേക്ഷിച്ചു കൊണ്ട് കോടതിയെ സമീപിച്ചത്. അറുപതിലേറെ  വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ പേരില്‍ തൊ ണ്ണൂറ്റാറുകാരിയായ  റോസിനെ ഉപേക്ഷിക്കരുതെന്ന് മക്കളും കൊച്ചുമക്കളും സുഹൃത്തുക്കളുമെല്ലാം  ചേര്‍ന്ന് അന്റോണിയോയോട് അഭ്യര്‍ഥിച്ചെങ്കിലും അദ്ദേഹം തന്റെ നിലപാടില്‍  നിന്നും പിന്മാറാന്‍ തയ്യാറല്ല. റോസിന്റേയും അന്റോണിയോയുടേയും  പ്രണയ വിവാഹമായിരുന്നു. എന്തായാലും അടുത്ത മാര്‍ച്ചില്‍ കേസില്‍  തീരുമാനമാകും. അങ്ങിനെയെങ്കില്‍ ഒരു പക്ഷെ ഏറ്റവും പ്രായമായ  വ്യക്തികളുടേയും ഒപ്പം ദീര്‍ഘമായ ദാമ്പത്യത്തിന്റേയും പേരില്‍ ഈ വിവാഹ മോചന  കേസ് ഗിന്നസ് ബുക്കിലും ഇടം പിടിച്ചേക്കും.
                
                
                
                
                                
				- ലിജി അരുണ്‍
				
                
                  
               
              
                
                
                
അനുബന്ധ വാര്‍ത്തകള്‍
                
				വായിക്കുക: പ്രതിഷേധം, സ്ത്രീ