ജിസാന്‍  (സൌദി അറേബ്യ): പ്ലേസ്റ്റേഷന്‍ എന്ന കമ്പ്യൂട്ടര്‍ ഗെയിം  വാങ്ങിക്കൊടുക്കാതിനെ തുടര്‍ന്ന് രോഷാകുലനായ നാല് വയസ്സുകാരന്‍ തന്റെ  പിതാവിനെ വെടിവെച്ച് കൊന്നു. സൌദി അറേബ്യയിലെ ദക്ഷിണ ജിസാനിലാണ് ദാരുണമായ  കൊലപാതകം നടന്നത്. പുറത്ത് പോയി തിരിച്ചു വരുമ്പോള്‍ തനിക്ക് കമ്പ്യൂട്ടര്‍  ഗെയിം വാങ്ങിക്കൊണ്ടുവരുവാന്‍ കുട്ടി പറഞ്ഞിരുന്നു. എന്നാല്‍   ആവശ്യപ്പെട്ടതു പ്രകാരം കമ്പ്യൂട്ടര്‍ ഗെയിം വാങ്ങിക്കാതെ ആണ് പിതാവ്  മടങ്ങി വന്നത്. പിതാവ് വസ്ത്രം മാറുന്ന മുറിയില്‍ കയറിയപ്പോള്‍ കുട്ടിയും  കൂടെ ചെന്നു. വസ്ത്രം മാറുന്നതിനിടെ മേശപ്പുറത്ത് വച്ച തോക്കെടുത്ത്  പിതാവിന്റെ നേര്‍ക്ക് നിറയൊഴിച്ചു. തല ഗുരുതരമായി പരിക്കേതിനെ തുടര്‍ന്ന്  ഇയാള്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.
 
                
                
                
                
                                
				- ന്യൂസ് ഡെസ്ക്
				
                
                  
               
              
                
                
                
അനുബന്ധ വാര്‍ത്തകള്‍
                
				വായിക്കുക: കുട്ടികള്‍, കുറ്റകൃത്യം, ദുരന്തം