ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ അല്‍ ക്വയ്ദ നേതൃത്വത്തിലെ രണ്ടാമന്‍ എന്നറിയപ്പെടുന്ന അബു യഹ്യ അല്‍ ലിബി അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. വടക്കന്‍ വസീരിസ്ഥാനിലെ മിര്‍ അലി പട്ടണത്തില്‍ ഇന്നലെയാണ് സി. ഐ. എ ഡ്രോണ്‍ ആക്രമണം നടത്തിയത്. 15 ഭീകരര്‍ ഇന്നലത്തെ ആക്രമണത്തില്‍ മരിച്ചിട്ടുണ്ടെന്നും ലിബി ഇതില്‍ ഉള്‍പ്പെട്ടിരിക്കാമെന്നും യു. എസ്. അധികൃതര്‍ പറഞ്ഞു. ലിബിയന്‍ സ്വദേശിയായ ലിബിയുടെ തലയ്ക്ക് യു. എസ്. 10 ലക്ഷം ഡോളര്‍ വില പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ലിബിയെ ലക്ഷ്യമിട്ടായിരുന്നു ഇന്നലത്തെ ആക്രമണങ്ങളെന്നും 2009ലും ഇതുപോലെ തെക്കന്‍ വസീരിസ്ഥാനിലെ ഡ്രോണ്‍ ആക്രമണത്തില്‍ ലിബി കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. അതുകൊണ്ട് കൂടുതല്‍ സ്ഥിരീകരണത്തിനു ശേഷമേ യു. എസ്. സൈന്യം ഇക്കുറി ലിബിയുടെ മരണ വാര്‍ത്ത പുറത്തുവിടൂ എന്ന് റിപ്പോര്‍ട്ടുകള്
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, കുറ്റകൃത്യം, തീവ്രവാദം, പാക്കിസ്ഥാന്