ലണ്ടന്‍: അമേരിക്കയുടെ ആവിഷ്കാര സ്വാതന്ത്രൃം വെറും കാപട്യ മാണെന്നും ഇപ്പോള്‍ അമേരിക്ക ആവിഷ്കാര സ്വാതന്ത്രൃം അടിച്ചമര്‍ത്തുന്ന കാലഘട്ടത്തിലേക്കാന് പോയികൊണ്ടിരിക്കുന്നതെന്നും വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് പറഞ്ഞു. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് സ്വീഡന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് സ്വീഡനിലേക്ക് നാടുകടത്തല്‍ ഭീഷണി നേരിടുന്ന അസാന്ജ് ഇക്വഡോര്‍ എംബസിയില്‍ അഭയാര്‍ഥിയായി കഴിയുകയാണ് ഇപ്പോള്‍. ഇവിടെ നിന്നും പുറത്തിറങ്ങിയാല്‍ ബ്രിട്ടന്‍ അറെസ്റ്റ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ബ്രിട്ടന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നും എംബസിക്കകത്ത് കയറി അറെസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ല എന്നും ഇക്വഡോര്‍ പ്രസിഡന്‍റ് റാഫേല്‍ കൊറീയ അറിയിച്ചു. തനിക്കെതിരെയുള്ള വേട്ടയാടല്‍ നിര്‍ത്തണമെന്നും വിക്കിലീക്സിനെതിരായ നടപടി അവസാനിപ്പിക്കാന്‍ ഒബാമ ഭരണകൂടം തയാറാകണമെന്നും അസാന്ജ് ആവശ്യപെട്ടു. തനിക്കു പിന്തുണനല്‍കിയ ഇക്വഡോര്‍ പ്രസിഡന്‍റ് റാഫേല്‍ കൊറീയക്ക് അസാന്‍ജ് നന്ദിപറഞ്ഞു. ലാറ്റിന്‍ അമേരിക്കന്‍ ഇടതുപക്ഷ സര്‍ക്കാറുകളുടെ പിന്തുണയും അസാന്ജിനും ഇക്വഡോറിനും ഉണ്ടാകുമെന്ന് അറിയിച്ചു
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, കുറ്റകൃത്യം, വിവാദം