താലിബാന്റെ വെടിയേറ്റതിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ മലാല യൂസഫ്സായി അധിനിവേശ ശക്തിയായ അമേരിക്കയുടെ പ്രചാരണ വേലയാണ് ചെയ്യുന്നത് എന്ന് ആരോപിച്ച് ഒരു ബ്രിട്ടീഷ് ഇസ്ലാമിക സംഘം മലാലയ്ക്കെതിരെ ഫത്വ പുറപ്പെടുവിക്കും എന്ന് അറിയിച്ചു. ഇസ്ലാമിന്റെ പ്രധാന പ്രതീകങ്ങളായ ജിഹാദിനും മുഖാവരണത്തിനും ഒക്കെ എതിരെ മലാല സംസാരിക്കുന്നതും അമേരിക്കൻ സൈന്യത്തെ അനുകൂലിക്കുന്നതും ഒക്കെയാണ് മലാലയ്ക്കെതിരെയുള്ള കുറ്റം. പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ ലാൽ മസ്ജിദിൽ നവംബർ 30ന് ചേരുന്ന യോഗത്തിൽ വെച്ചാവും ഫത്വ പുറപ്പെടുവിക്കുക എന്ന് സംഘം തങ്ങളുടെ വെബ് സൈറ്റിലൂടെ അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, തീവ്രവാദം, പാക്കിസ്ഥാന്, വിദ്യാഭ്യാസം, സ്ത്രീ വിമോചനം
വാര്‍ത്ത പൂര്‍ണമല്ല..തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്നതുമാണ്.. പ്രസ്തുത ബ്രിട്ടീഷ് സംഘം ആരാണെന്നോ ഏതാണെന്നോ വ്യക്തമാക്കാതെ വാര്‍ത്ത കൊടുത്തത് ശരിയായില്ല .അവരുടെ വെബ്സൈറ്റ് ഏത് ?(അങ്ങനെ ഒന്നുണ്ടെങ്കില്‍ )