ന്യൂഡൽഹി : അതിർത്തി തർക്കം നിലവിലുള്ള ഇന്തോ ചൈനീസ് അതിർത്തി പ്രദേശമായ ലഡാക്കിലെ കിഴക്കൻ പ്രവിശ്യയിൽ ചൈനീസ് സൈന്യം അതിക്രമിച്ചു കയറി സൈനിക താവളം സ്ഥാപിച്ചു. ഇന്ത്യയ്ക്ക് അകത്തേക്ക് ഏതാണ്ട് 10 കിലോമീറ്റർ ഉള്ളിലാണ് ചൈന ഈ ക്യാമ്പ് സ്ഥാപിച്ചത്. 50 സൈനികരോളം ഇവിടെ താവളം അടിച്ചിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം. 17,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദൌലത് ബേഗ് എന്ന കിഴക്കൻ ലഡാക്ക് പ്രവിശ്യയിലെ ഈ താവളം ഏപ്രിൽ 15 രാത്രിയാണ് സ്ഥാപിച്ചത്. വിവരം അറിഞ്ഞയുടൻ ഇൻഡോ ടിബറ്റൻ അതിർത്തി പോലീസും ചൈനീസ് താവളത്തിന് എതിരെയായി തമ്പടിച്ചു.
നിയന്ത്രണ രേഖ സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായി ചർച്ച ചെയ്ത് പരിഹാരം കാണും എന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ചൈന, ദേശീയ സുരക്ഷ, യുദ്ധം