ഇബ്:ആദ്യരാത്രിയില്‍ രതിസുഖം വര്‍ദ്ധിപ്പിക്കുവാന്‍ 5 വയാഗ്ര ഗുളികള്‍ കഴിച്ച 25 കാരനായ നവ വരന്‍ മരിച്ചു. വിവാഹ സല്‍ക്കാരം കഴിഞ്ഞ് സുഹൃത്തുക്കളും ബന്ധുക്കളും പിരിഞ്ഞു പോയ ശേഷം കിടപ്പറയില്‍ എത്തിയ നവ വരന്‍ വയാഗ്ര ഗുളികകള്‍ കഴിക്കുകയായിരുന്നു. തുടര്‍ന്ന് നവ വധുവുമായി ലൈംഗിക ബന്ധത്തില്‍ എര്‍പ്പെടുന്നതിനിടെ വിയര്‍ക്കുവാനും ഹൃദയമിടിപ്പ് വര്‍ദ്ധിക്കുവാനും ആരംഭിച്ചു. ലൈംഗിക ബന്ധത്തില്‍ നിന്നും പിന്മാറിയ യുവാവ് തളര്‍ന്ന് വീഴുകയായിരുന്നു. അവശ നിലയിലായ ഇയാളെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഇല്ലാതെ ലൈംഗിക ഉത്തേജന മരുന്നുകള്‍ ഉപയോഗിച്ചതാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. യമനിലെ ഇബ് പ്രവുശയിലാണ് സംഭവം നടന്നത്. ഒരു പ്രമുഖ യമനീസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലൈംഗികതയുമായി ബന്ധപ്പെട്ട് പല തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നതാണ് ഇത്തരം അപകടങ്ങളിലേക്ക് പൌരന്മാരെ എത്തിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
- എസ്. കുമാര്‍
ഐസ്ക്രീം കഴിച്ചാൽ മതിയായിരുന്നു..
അവനെ 5 വയാഗ്ര ഗുളികള്‍ വനിച്കഴിച്ച ദില്‍ അലെ മരനാം സംബാ ബിചത് .അത്രയും അവനെ സെക്ഷ് …