ഓസ്ലോ: സ്വന്തം പൌരന്മാരുടെ ഫോൺ സന്ദേശങ്ങൾ രഹസ്യമായി ചോർത്തുകയും, സുഹൃദ് രാജ്യങ്ങളിൽ പോലും ചാര പ്രവർത്തനം നടത്തുകയും ചെയ്യുന്ന അമേരിക്കയുടെ ഇരട്ടത്താപ്പ് നയം വെളിച്ചത്ത് കൊണ്ടു വന്ന മുൻ സി. ഐ. എ. ഉദ്യോഗസ്ഥനും കമ്പ്യൂട്ടർ വിദഗ്ദ്ധനുമായ എഡ്വേർഡ് സ്നോഡനെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് ശുപാർശ ചെയ്തു.
നോർവെയിൽ നിന്നാണ് ഈ ശുപാർശ. നോർവെയുടെ മുൻ പരിസ്ഥിതി വകുപ്പ് മന്ത്രിയും മറ്റൊരു പ്രമുഖ രാഷ്ട്രീയ നേതാവും ചേർന്ന് സ്നോഡനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യുകയായിരുന്നു. സ്നോഡൻ വെളിച്ചത്ത് കൊണ്ടു വന്ന കാര്യങ്ങൾ സുസ്ഥിരമായ ഒരു പുതിയ സമാധാന അന്തരീക്ഷം ലോകത്ത് കൊണ്ടു വരാൻ സഹായകമായി എന്ന് ഇവർ നിരീക്ഷിച്ചു.
പാസ്പോർട്ട് അമേരിക്ക റദ്ദ് ചെയ്തതിനെ തുടർന്ന് മോസ്കോ വിമാനത്താവളത്തിൽ കുടുങ്ങിയ സ്നോഡന് റഷ്യ താൽക്കാലിക രാഷ്ട്രീയ അഭയം നൽകി. റഷ്യയിൽ ഒളിവിൽ കഴിയുന്ന സ്നോഡനെ വധിക്കാൻ അമേരിക്കൻ ചാരന്മാർ ശ്രമിച്ചു വരികയാണ് എന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ബഹുമതി, മനുഷ്യാവകാശം, വിവാദം