ഓൺ ലൈൻ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകളും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതും ദുരുദ്ദേശ്യത്തോടെ ഉള്ള ഹെഡ് ലൈനുകളും തിരിച്ചറിയാൻ ബ്രിട്ടണിലെ വിദ്യാർത്ഥികളെ പ്രാപ്തരാക്കും. ഇതിനായി പുതിയ പാഠ്യപദ്ധതി നിലവിൽ വരും എന്ന് വിദ്യാഭ്യാസ വകുപ്പ്.
വിമർശനാത്മക ചിന്ത വളർത്തുന്ന തരത്തിലുള്ള പാഠ്യ പദ്ധതി പരിഷ്കാരങ്ങളിലൂടെ സാമൂഹിക മാധ്യമ ങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വാർത്തകൾ, തീവ്ര ചിന്താ ഗതികൾ, ഗൂഢാലോചനാ സിദ്ധാന്തങ്ങൾ, മറ്റു വിദ്വേഷ പ്രചരണങ്ങൾ എന്നിവ തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പുതിയ പാഠ്യ പദ്ധതി യുടെ ലക്ഷ്യം.
ഇംഗ്ലീഷ്, കംപ്യൂട്ടർ എന്നീ വിഷയങ്ങളുടെ ഭാഗമായി പ്രൈമറി, സെക്കൻഡറി ക്ലാസ്സുകളിലെ വിദ്യാർത്ഥി കൾക്കാണ് പരിശീലനം നൽകുക. അടുത്ത അധ്യയന വർഷം മുതൽ പുതിയ പരിഷ്കരണങ്ങൾ പ്രാബല്യ ത്തിൽ വരും എന്ന് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. ഇംഗ്ലണ്ടിലെ സൗത്ത് പോർട്ട് ആക്രമണത്തെ തുടർന്ന് രാജ്യത്ത് ക്രമ സമാധാന പ്രശ്നങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.
സൗത്ത് പോർട്ടിൽ ജൂലായ് 29 നു നൃത്ത പരിപാടികൾ നടന്നപ്പോൾ മൂന്നു കുട്ടികൾ കുത്തേറ്റു മരിച്ചിരുന്നു. പിടിയിലായ അക്രമി മുസ്ലിമായ കുടിയേറ്റക്കാരൻ എന്നൊരു വ്യാജ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ രാജ്യത്തുടനീളം കുടിയേറ്റക്കാർക്കു നേരേ ആക്രമണങ്ങൾ തുടങ്ങി.
ഇതേ തുടർന്നാണ് വ്യാജ വാർത്തകളെ കുറിച്ച് തിരിച്ചറിയാൻ പുതിയ പാഠ്യ പദ്ധതി നിലവിൽ വരുന്നത്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, ദേശീയ സുരക്ഷ, ബ്രിട്ടന്, മനുഷ്യാവകാശം, വിദ്യാഭ്യാസം, വിവാദം, ശാസ്ത്രം