
സോഷ്യൽ മീഡിയയുടെ അപകടങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിച്ച് അവർക്ക് സുരക്ഷിതമായ ഡിജിറ്റൽ സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക മാധ്യമ ഉപയോഗത്തിന് മലേഷ്യയിൽ പ്രായ പരിധി നിശ്ചയിച്ചു.
16 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ സോഷ്യൽ മീഡിയ എക്കൗണ്ടുകൾ ആക്റ്റീവ് ആക്കരുത് എന്ന് ഫെയ്സ് ബുക്ക്, ടിക് ടോക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം അടക്കം എല്ലാ സാമൂഹിക മാധ്യമങ്ങൾക്കും സർക്കാർ നിർദ്ദേശം നൽകി.
സാമൂഹിക മാധ്യമങ്ങളോടുള്ള കുട്ടികളുടെ അമിതമായ ആസക്തി, സൈബർ ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം എന്നിവയൊക്കെയാണ് പുതിയ നടപടിയിലൂടെ സർക്കാർ ഉന്നം വെക്കുന്നത്.
എക്കൗണ്ടുകൾ തുറക്കുമ്പോൾ പ്രായം തിരിച്ചറിയാൻ ഉള്ള കൃത്യമായ സംവിധാനങ്ങൾ ഏർപ്പെടുത്താത്ത സോഷ്യൽ മീഡിയ കമ്പനികൾക്ക് വൻ തുക പിഴ ചുമത്താനും സർക്കാർ തീരുമാനിച്ചു. മലേഷ്യയിലെ എല്ലാ പ്രമുഖ പ്ലാറ്റ് ഫോമുകൾക്കും ഈ നിയമം ബാധകമാണ്.
നിലവിൽ ഓസ്ട്രേലിയ, ബ്രസീൽ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗ ങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിലെ അപകടകരമായ പ്രവണതകളിൽ നിന്നും സംരക്ഷണത്തിനായി 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി തുർക്കിയിൽ നിയമം പാസാക്കിയത് കഴിഞ്ഞ ഏതാനും ആഴ്ചകൾക്കു മുൻപാണ്.
ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ, ഡെന്മാർക്ക്, തായ്ലൻഡ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും ഈ നിയമ നിർമ്മാണവുമായി മുന്നോട്ടു പോകുന്നു എന്നാണു റിപ്പോർട്ടുകൾ.
- മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക്
- ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
- 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ഇന്റര്‍നെറ്റ്, കുട്ടികള്‍, ദേശീയ സുരക്ഷ, മലേഷ്യ, വിദ്യാഭ്യാസം, വിവാദം




























