ഭക്ഷണം പാഴാക്കുന്നതിന് പിഴ

May 19th, 2012

wasted-food-epathram

ലണ്ടൻ : 20 പൌണ്ടിന് നിങ്ങൾക്ക് ആവോളം ഭക്ഷണം കഴിക്കാം. എന്നാൽ നിങ്ങൾ പ്ലേറ്റിൽ എടുത്തു വെച്ച ഭക്ഷണം കഴിക്കാതെ ബാക്കി വെച്ചാൽ അതിന് നിങ്ങൾ പിഴ അടക്കേണ്ടി വന്നാലോ? ലണ്ടനിലെ ഒരു ചൈനീസ് ഭോജന ശാലയിലാണ് ഈ കൌതുകകരമായ രീതി നടപ്പിലാക്കിയത്. ഭക്ഷണം പാഴാക്കാതിരിക്കാൻ ഇത് സഹായിക്കുമെങ്കിലും പ്ലേറ്റിൽ ഭക്ഷണം ബാക്കി വെച്ച ഒട്ടേറെ പേർ ഈ പുതിയ നിയമം മൂലം വെട്ടിലായി. പലരും ഇതിൽ പ്രതിഷേധിക്കുകയും ഹോട്ടൽ തൊഴിലാളികളുമായി തർക്കിക്കുകയും ചെയ്തു. എന്നാൽ ഹോട്ടൽ അധികൃതർ തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിൽക്കുക തന്നെ ചെയ്തു. പ്ലേറ്റിൽ ബാക്കി വെച്ച ആഹാരം പലരും ആരും കാണാതെ കടലാസിൽ പൊതിഞ്ഞ് ബാഗിലാക്കി വീട്ടിലേക്ക് കൊണ്ടു പോവുകയാണ് ഉണ്ടായത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

വധിക്കാന്‍ ക്വൊട്ടേഷന്‍ വാങ്ങി; പ്രണയത്തിലായി

September 24th, 2011

iranildes-epathram

ബാഹിയ : ഭര്‍ത്താവിന്റെ കാമുകിയെ കൊല്ലാന്‍ വീട്ടമ്മയില്‍ നിന്നും ക്വൊട്ടേഷന്‍ വാങ്ങിയ വാടക ഗുണ്ടയ്ക്ക് പക്ഷെ കാമുകിയെ നേരില്‍ കണ്ടപ്പോള്‍ കലശലായ പ്രേമമാണ് തോന്നിയത്‌. പ്രണയമല്ലേ, കാര്യം അയാള്‍ അവളോട്‌ തുറന്നു പറയുകയും ചെയ്തു. പിന്നീട് രണ്ടു പേരും ചേര്‍ന്നായി കാര്യങ്ങള്‍. അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി തക്കാളി കെച്ചപ്പ് വാങ്ങി കാമുകിയുടെ ബ്ലൌസ് തുറന്ന് കെച്ചപ്പ് ഒഴിച്ചു. കക്ഷത്തില്‍ ഒരു കത്തിയും ഇറുക്കി പിടിച്ചു അവളുടെ ഫോട്ടോ എടുത്തു. തനിക്ക് ക്വൊട്ടേഷന്‍ തന്ന കൊച്ചമ്മയ്ക്ക് ഫോട്ടോ കാണിച്ച് കൊടുത്തു ഇരയെ താന്‍ വധിച്ചു എന്ന് വിശ്വസിപ്പിച്ച് ആശാന്‍ തടി തപ്പി.

എന്നാല്‍ മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കഥാനായകന്‍ നായികയെ ചുംബിക്കുന്നത് വീട്ടമ്മ നേരിട്ട് കണ്ടു. കലി കയറിയ അവര്‍ ഒന്നും ആലോചിച്ചില്ല. നേരെ പോലീസ്‌ സ്റ്റേഷനില്‍ പോയി പരാതി കൊടുത്തു. വാടക ഗുണ്ട അയാളെ ഏല്‍പ്പിച്ച പണി ചെയ്യാതെ തന്റെ പണം തട്ടിയെടുത്തു എന്നും പറഞ്ഞ്.

ബ്രസീലിലെ മറിയ സീമോസ്‌ ആണ് പെട്ടെന്നുള്ള ആവേശത്തില്‍ പോലീസില്‍ പരാതിപ്പെട്ട് വെട്ടിലായ വീട്ടമ്മ. വാടക ഗുണ്ടയായ കാര്‍ലോസും അയാളുടെ പുതിയ കാമുകി ഇറാനില്‍ഡസും ഇപ്പോള്‍ കടുത്ത പ്രണയത്തിലാണ്. ഇത്തരമൊരു കേസ്‌ തന്റെ ജീവിതത്തില്‍ ആദ്യമായാണ്‌ കാണുന്നത് എന്ന് കേസ്‌ റെജിസ്റ്റര്‍ ചെയ്ത പോലീസ്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാറിടം കാണിച്ച് കൊള്ള

August 15th, 2010

girl-atm-machine-epathram

എ.ടി.എം. മെഷിനില്‍ നിന്നും പണം എടുക്കാന്‍ ചെന്ന ആളുടെ അടുത്ത് രണ്ടു സുന്ദരികളായ യുവതികള്‍ ചെന്നപ്പോള്‍ പണമെടുക്കാന്‍ കാര്‍ഡ്‌ ഇട്ട് പിന്‍ കോഡും അടിച്ച ആള്‍ ഇത്രയും കരുതിയില്ല. ഇരുപതുകാരിയായ സുന്ദരി പെട്ടെന്നാണ് തന്റെ വസ്ത്രം നീക്കി സ്വന്തം മാറിടം പ്രദര്‍ശിപ്പിച്ചത്. സുന്ദരിയായ യുവതിയുടെ മാറിടം കണ്ടു അത് നോക്കി നിന്ന നേരം കൊണ്ട് മറ്റേ യുവതി ഇയാളുടെ അക്കൌണ്ടില്‍ നിന്നും 300 യൂറോ എടുത്തത്‌ ഇയാള്‍ അറിഞ്ഞതേയില്ല. പണം കൈക്കലാക്കിയ ഉടന്‍ ഇരുവരും ഓടി പോയപ്പോഴാണ് താന്‍ കബളിക്കപ്പെട്ട കാര്യം ഇയാള്‍ മനസ്സിലാക്കിയത്. അപ്പോഴേക്കും പെണ്‍കുട്ടികള്‍ ഓടിയകന്നിരുന്നു.

പാരീസിലാണ് രസകരമായ ഈ സംഭവം നടന്നത്. സംഭവം അപ്പാടെ അവിടെ ഉണ്ടായിരുന്ന ക്ലോസ്ഡ് സര്‍ക്യൂട്ട് ടി. വി. യില്‍ റെക്കോഡ്‌ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പെണ്‍കുട്ടികള്‍ ആരെന്ന് തിരിച്ചറിയാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.

പണം പിന്‍വലിക്കാന്‍ ബാങ്കില്‍ വരുന്നവര്‍ അവര്‍ ചെയ്യുന്ന കാര്യത്തില്‍ പൂര്‍ണ്ണമായി ശ്രദ്ധിക്കണം എന്ന് സംഭവത്തെ തുടര്‍ന്ന് പോലീസ്‌ പൊതു ജനത്തിന് നിര്‍ദ്ദേശം നല്‍കി. എത്ര തന്നെ സുന്ദരമായ കാഴ്ചകള്‍ കണ്ടാലും തങ്ങളുടെ ശ്രദ്ധ മാറരുത് എന്നും പോലീസ്‌ ഉപദേശിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« പാക്കിസ്ഥാന് ദുരിതത്തില്‍ മുങ്ങിയ സ്വാതന്ത്ര്യ ദിനം
ഇന്ത്യന്‍ സഹായം പാക്കിസ്ഥാന്‍ സ്വീകരിക്കും » • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
 • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
 • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
 • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
 • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
 • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
 • മലേറിയ വാക്സിന് അംഗീകാരം നല്‍കി
 • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
 • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
 • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
 • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
 • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
 • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
 • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
 • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
 • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
 • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
 • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
 • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
 • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം • വെനീസില്‍ വെള്ളപ്പൊക്കം...
  ഇന്ത്യൻ വംശജനും പത്നിക്കു...
  ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
  ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
  ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
  പഴ്‌സ് എടുക്കാന്‍ മറന്ന യ...
  ചൈന ഇന്റർനെറ്റ് നശീകരണത്ത...
  മർഡോക്കിന്റെ കുറ്റസമ്മതം...
  നരേന്ദ്ര മോഡിക്ക് വിസ നൽക...
  ഈമെയിൽ ചോർത്തൽ : മർഡോക്ക്...
  മ്യാന്‍‌മറില്‍ സ്യൂചിക്ക്...
  കൊല്ലപ്പെട്ട അമേരിക്കന്‍ ...
  അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
  അമേരിക്കൻ സൈനിക സാന്നിദ്ധ...
  റേഡിയോ പ്രക്ഷേപണത്തിന്റെ ...
  അമേരിക്കന്‍ പോലീസ്‌ മുസ്ല...
  വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
  ഇന്ത്യ ഇറാനോടൊപ്പം...
  ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
  ഡച്ചുകാരും ബുര്‍ഖ നിരോധിക...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine