ഇസ്ലാമാബാദ് : പ്രളയ ദുരിതത്തില്‍ കഷ്ടപ്പെടുന്ന പാക്കിസ്ഥാന് ഇന്ത്യ വാഗ്ദാനം ചെയ്ത 5 മില്യന്‍ ഡോളര്‍ സഹായ തുക പാക്കിസ്ഥാന്‍ സ്വീകരിക്കും എന്ന് അറിയിച്ചു. അന്താരാഷ്‌ട്ര സമൂഹത്തിന്റെ സഹായം പ്രതീക്ഷിച്ച അത്രയും ലഭിക്കാത്ത സാഹചര്യത്തിലും അയല്‍ രാജ്യമായ ഇന്ത്യ പാക്കിസ്ഥാന് വാഗ്ദാനം ചെയ്ത സഹായ തുക പാക്കിസ്ഥാന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതില്‍ അമേരിക്ക ശക്തമായി പ്രതികരിച്ചതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ നിലപാട് മാറ്റിയത്.
ദുരന്തത്തെ നേരിടുന്ന അവസരത്തില്‍ രാഷ്ട്രീയ കളികള്‍ക്ക് പ്രസക്തിയില്ലെന്നും ഇന്ത്യ വാഗ്ദാനം ചെയ്ത സഹായം പാക്കിസ്ഥാന്‍ സ്വീകരിക്കും എന്നാണു തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഒബാമ ഭരണകൂടം പാക്കിസ്ഥാന് കടുത്ത ഭാഷയില്‍ സന്ദേശം അയച്ചിരുന്നു. ഈ സന്ദേശം ലഭിച്ചു 24 മണിക്കൂറിനകം പാക് വിദേശ കാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈഷി ഇന്ത്യന്‍ സഹായം സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാണ് എന്ന് അറിയിക്കുകയായിരുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കാലാവസ്ഥ, ദുരന്തം, പാക്കിസ്ഥാന്