ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 88 പേര്‍ മരിച്ചു. എണ്‍പതു ലക്ഷം പേര്‍ ദുരിതത്തിലായി. സിന്ധ്, പഞ്ചാബ് പ്രവിശ്യകളെയാണു ദുരന്തം ബാധിച്ചത്. ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരായി. കര, നാവികസേനകളുടെയും യുഎന്‍ ഏജന്‍സികളുടെയും നേതൃത്വത്തിലാണ് പ്രളയബാധിതമേഖലകളില്‍ രക്ഷാദൗത്യം പുരോഗമിക്കുന്നത്. വീടു നഷ്ടമായവരെ അഭയാര്‍ഥി ക്യാംപുകളിലേക്കു മാറ്റി പാര്‍പ്പിച്ചതായി ദുരിത നിവാരണ അഥോറിറ്റി ചെയര്‍മാന്‍ സഫര്‍ ഇക്ബാല്‍ കാദിര് പറഞ്ഞു. ഇവര്‍ക്കു ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും നല്‍കുന്നുണ്ട്.
അതേസമയം പഞ്ചാബ് പ്രവിശ്യയില്‍ 1500 പേര്‍ക്ക് ഡെങ്കിപനിയുടെ ലക്ഷണം കണ്‌ടെത്തിയത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്‌ട്. സാംക്രമിക രോഗങ്ങള്‍ പടരാതിരിക്കാന്‍ നടപടികളെടുത്തു വരുന്നു. വരും ദിവസങ്ങളിലും പാക്കിസ്ഥാനില്‍ കനത്ത മഴ തുടരുമെന്നാണ് പ്രവചനം. കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനിലുണ്‌ടായ കനത്തമഴയിലും മിന്നല്‍ പ്രളയത്തിലും 2000ത്തോളംപേര്‍ പാക്കിസ്ഥാനില്‍ മരിച്ചിരുന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കാലാവസ്ഥ, ദുരന്തം, പാക്കിസ്ഥാന്