അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം

November 23rd, 2022

qatar-world-cup-2022-saudi-arabia-beat-argentina-in-group-c-tournament-ePathram
ദോഹ : ഫിഫ ലോക കപ്പ് ഫുട് ബോള്‍ മത്സരത്തില്‍ സൗദി അറേബ്യക്ക് തിളക്കമാര്‍ന്ന വിജയം. ഗ്രൂപ്പ് സി യില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഒന്നിന് എതിരെ രണ്ടു ഗോളു കള്‍ക്കാണ് ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീന യെ സൗദി അറേബ്യ പരാജയപ്പെടുത്തിയത്. അര്‍ജന്‍റീനക്ക് എതിരേ സൗദി അറേബ്യ നേടുന്ന ആദ്യ ജയം. ലോക കപ്പ് ഫുട് ബോള്‍ ചരിത്രത്തില്‍ അര്‍ജന്‍റീന നേരിടുന്ന ഏറ്റവും വലിയ തോല്‍വികളില്‍ ഒന്നാണ് ഇത്.

ദേശീയ ടീമിന്‍റെ വിജയം ആഘോഷിക്കുവാന്‍ സൗദിയില്‍ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജീവന ക്കാര്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൗദി അറേബ്യ യിലേക്ക് വിമാന യാത്രാ വിലക്ക്

September 23rd, 2020

corona-viruses-or-germs-do-not-spread-on-flight-and-air-crafts-ePathram
റിയാദ് : സൗദി അറേബ്യ യിൽ നിന്നും ഇന്ത്യയിലേക്കും അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചും ഉള്ള വിമാന സർവ്വീസുകള്‍ നിര്‍ത്തി വെച്ചു. കൊവിഡ് വ്യാപനം അധികരിച്ച സാഹചര്യ ത്തിലാണ് വ്യോമയാന ബന്ധം താല്‍ക്കാലിക മായി നിര്‍ത്തുന്നത് എന്ന് സൗദി സിവിൽ ഏവിയേഷൻ അഥോറിറ്റി വ്യക്തമാക്കി.

ഇന്ത്യയിലേക്ക് സർവ്വീസ് നടത്തി വരുന്ന വന്ദേ ഭാരത് മിഷൻ പദ്ധതി പ്രകാരമുള്ള വിമാന ങ്ങൾക്കും ഈ വിലക്ക് ബാധകമാണ്.

gaca-saudi-arabia-civil-aviation-press-release-ePathram

മാത്രമല്ല രണ്ടാഴ്ച ക്കുള്ളില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയവരും മറ്റു രാജ്യങ്ങളില്‍ നിന്നും സൗദി അറേബ്യ യിലേക്ക് വരുന്നവരു മായ യാത്ര ക്കാര്‍ക്കും വിലക്ക് ഉണ്ട്.

ഇന്ത്യ, അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ച താമസിച്ച ഇതര രാജ്യ ക്കാർക്കും സൗദി യിലേക്ക് ഇപ്പോള്‍ വരാന്‍ കഴിയില്ല എന്നും സൗദി സിവിൽ ഏവിയേഷൻ അഥോറിറ്റി വ്യക്തമാക്കി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സൗദി അറേബ്യ യിലേക്ക് യാത്ര ചെയ്യാന്‍ ഇസ്രായേല്‍ പൗരന്‍ മാര്‍ക്ക് അനുമതി

January 27th, 2020

israel-approves-travel-to-saudi-arabia-under-limited-circumstances-ePathram
ജെറുസലേം : ഇസ്രായേല്‍ പൗരന്‍മാര്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കുവാന്‍ ചില വ്യവസ്ഥ കളോടെ അനുമതി നല്‍കി. ഹജ്ജ് – ഉംറ കര്‍മ്മം നിര്‍വ്വഹിക്കു വാനും ബിസിനസ്സ് ആവശ്യ ങ്ങള്‍ ക്കായും സൗദി യില്‍ സന്ദര്‍ശനം നടത്താം. ഒമ്പത് ദിവസം വരെ മാത്രമെ സൗദിയില്‍ തങ്ങാന്‍ അനുവാദം നല്‍കുന്നുള്ളൂ എന്ന് ഇസ്രായേല്‍ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ സൗദി അധികൃതരുടെ ക്ഷണവും അനുമതിയും യാത്രികര്‍ക്ക് ആവശ്യമാണ്.ഇസ്രാ യേലിലെ ഫലസ്തീന്‍ വിഭാഗത്തിലെ ഇസ്ലാംമത വിശ്വാസികള്‍ തീര്‍ത്ഥാടന ത്തിനായി മുന്‍പ് സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ഇതു പ്രത്യേക അനുമതി ലഭിച്ചവര്‍ക്കും വിദേശ പാസ്സ് പോര്‍ട്ട് ഉള്ളവര്‍ക്കും മാത്രമായിരുന്നു.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സൗദി അറേബ്യ യിലേക്ക് കൂടുതൽ സൈന്യത്തെ അയക്കും : അമേരിക്ക

July 21st, 2019

white-house-epathram
വാഷിംഗ്ടൺ : ഇറാന്റെ ഭാഗത്തു നിന്നുള്ള പ്രകോപനം തുടരുന്ന സാഹ ചര്യ ത്തിൽ സൗദി അറേബ്യ യിലേ ക്ക് കൂടുതൽ സൈന്യത്തെ അയക്കും എന്ന് അമേരിക്ക.

മേഖലയിലെ നിലവിലെ സൈനിക ബലം മെച്ച പ്പെടു ത്തുക യാണ് ലക്ഷ്യം എന്നും പെട്ടെന്ന് ഉണ്ടാവുന്ന ഭീഷണി നേരിടുന്ന തിനും കൂടി യാണ് ഈ നടപടി എന്നും പെന്റഗൺ അറി യിച്ചു.

സൗദി അറേബ്യ യിലെ പ്രിൻസ് സുൽത്താൻ എയർ ബേസി ലേക്ക് 500 സൈനി കരെ ക്കൂടി അയക്കു വാന്‍ ഒരുങ്ങുന്നു എന്ന് മാധ്യമ ങ്ങൾ റിപ്പോർട്ടു ചെയ്തി രുന്നു. എന്നാല്‍ എത്ര സൈനി കരെ യാണ് അയക്കു ന്നത് എന്നുള്ള കാര്യം പെന്റഗൺ വ്യക്തമാക്കിയിട്ടില്ല.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൗദിയുടെ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണ ശ്രമം

May 14th, 2019

saudi-ship_epathram

റിയാദ്: അമേരിക്ക-ഇറാന്‍ പ്രതിസന്ധി കത്തി നില്‍ക്കെ തങ്ങളുടെ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ അട്ടിമറി ശ്രമം നടന്നതായി സൗദി അറേബ്യ. എണ്ണക്കപ്പലുകള്‍ക്ക് നേരെ യുഎഇയുടെ പരിധിയില്‍വച്ച് ഫുജൈറ തീരത്തിന് സമീപം ആക്രമണമുണ്ടായെന്നും സാരമായ കേടുപാടുകള്‍ സംഭവിച്ചെന്നും സൗദി അധികൃതര്‍ വ്യക്തമാക്കി. വിവിധ രാജ്യങ്ങളുടെ നാല് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായെന്ന് യുഎഇയും സ്ഥിരീകരിച്ചു.

അറബിക്കടല്‍ തീരത്തെ യുഎഇയുടെ ഏക ടെര്‍മിനല്‍ തുറമുഖമാണ് ഫുജൈറ. സൗദിയില്‍നിന്ന് അമേരിക്കന്‍ റിഫൈനറിയിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുപോകുന്ന കപ്പലുകള്‍ ആക്രമിക്കപ്പെട്ടത് കൂടുതല്‍ ആശങ്കക്ക് കാരണമായിട്ടുണ്ട്. അതേസമയം ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് യുഎഇയും സൗദി അറേബ്യയും സൂചനയൊന്നും നല്‍കിയിട്ടില്ല. ആക്രമണത്തില്‍ ഇറാനും ആശങ്ക പ്രകടിപ്പിച്ചു. ജാഗ്രത പുലര്‍ത്തണമെന്നും കടല്‍ സുരക്ഷ ശക്തിപ്പെടുത്തണമെന്നും ഇറാനിയന്‍ വിദേശകാര്യ വക്താവ് അബ്ബാസ് മൗസവി അറിയിച്ചു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« ട്രംപ് സംസാരിച്ചു, എണ്ണവില താഴ്ന്നു; വിഷയത്തില്‍ റഷ്യയുടെ തീരുമാനം നിര്‍ണായകമാകുന്നു
നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ലോക നേതാക്കൾ »



  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine