റഷ്യന്‍ വിമാനം തകര്‍ന്നു 43 പേര്‍ കൊല്ലപ്പെട്ടു

September 7th, 2011

yak-42-aircraft-epathram

മോസ്കോ : റഷ്യയുടെ ഐസ് ഹോക്കി ടീം സഞ്ചരിച്ച വിമാനം തകര്‍ന്നു 43 പേര്‍ കൊല്ലപ്പെട്ടു. ജീവനോടെ രക്ഷപ്പെട്ട രണ്ടു പേരുടെ നില ഗുരുതരമാണ്. 37 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പെട്ട യാക് – 42 എന്ന തരം വിമാനം 1980 മുതല്‍ നിലവിലുണ്ടെങ്കിലും ഇതില്‍ ഒരു ഡസനോളം വിമാനങ്ങളെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. അപകടത്തെ തുടര്‍ന്ന് കാലപ്പഴക്കം വന്ന വിമാനങ്ങള്‍ അടുത്ത വര്‍ഷത്തോടെ നിര്‍ത്തലാക്കും എന്ന് റഷ്യന്‍ രാഷ്ട്രപതി ദിമിത്രി മെദ്വെദേവ് അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മധുവിധു ആഘോഷിക്കാനെത്തിയ യുവാവിനെ സ്രാവ് തിന്നു

August 17th, 2011

shark attack-epathram

സീഷെല്‍സ്: മധുവിധു ആഘോഷിക്കാനായി കടല്‍തീരത്തെത്തിയ യുവാവിനെ സ്രാവിന്റെ ആക്രമിച്ചു കൊന്നു പ്രസ്‌ലിന്‍ ദ്വീപിലെ ആന്‍സെ ലസിയൊ കടല്‍തീരത്തായിരുന്നു സംഭവം. ഇംഗ്ലണ്ടിലെ ലങ്കാഷെയര്‍ സ്വദേശിയായ ഇയാന്‍ റെഡ്‌മോണ്ടാണ് കൊല്ലപ്പെട്ടത്. സ്രാവിന്റെ പിടിയില്‍ നിന്ന് ഇയാനെ രക്ഷിക്കാന്‍ തീരത്തുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മുപ്പതുകാരനായ റെഡ്‌മോണ്ടും 27 കാരിയായ ജമ്മയും പത്ത് ദിവസം മുന്‍പാണ് വിവാഹിതരായത്. ഇതിനു മുമ്പും ഇവിടെ സ്രാവിന്റെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഫ്രഞ്ച് വിനോദസഞ്ചാരിയെയാണ് അന്ന് സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഈ ഭാഗത്ത് കടലിലേയ്ക്കിറങ്ങുന്നത് അധികൃതര്‍ വിലക്കി.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

കാണാതായ റഷ്യന്‍ ചരക്ക് വിമാനം തകര്‍ന്ന നിലയില്‍

August 13th, 2011

Plane-crash-in-Russia-epathram

മോസ്‌കോ:മഗദന്‍ പ്രവിശ്യയില്‍ നിന്ന് ചുകോട്കയിലേക്ക് 16 മെട്രിക് ടണ്‍ ഭക്ഷ്യ ധാന്യവുമായി പോയ എഎന്‍-12 വിമാനമായ റഷ്യന്‍ ചരക്ക് വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി.പ്രാദേശികസമയം രാവിലെ ഏഴരയോടെയാണ് വിമാനം റഡാറില്‍ നിന്നും ബന്ധം നഷ്ടപ്പെടുന്നത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഒംസുകാ പ്രവിശ്യയിലെ സ്വര്‍ണ്ണ ഖനികള്‍ക്ക് സമീപം തകര്‍ന്നുവീണനിലയില്‍ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 11 ആളുകളും മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവരെല്ലാം വിമാനത്തിലെ ജീവനക്കാരാണ്. അപകട കാരണം അറിവായിട്ടില്ല. അപകടം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലേഷ്യയില്‍ മണ്ണിടിച്ചിലില്‍ ഏഴു പേര്‍ മരിച്ചു

August 8th, 2011

MALAYSIA_LANDSLIDE-epathram

ക്വാലാലംപുര്‍ : മലേഷ്യയില്‍ മണ്ണിടിച്ചിലില്‍ ഏഴു പേര്‍ മരിച്ചു, തലസ്ഥാനമായ ക്വാലാലംപുറില്‍ നിന്നു 300 കിലോമീറ്റര്‍ അകലെ വിനോദസഞ്ചാര കേന്ദ്രമായ കാമറൂണ്‍ ഹില്‍സ്റ്റേഷനു സമീപമാണ് മണ്ണിടിച്ചില്‍ ഉണ്‌ടായത്. നാലു പേരെ കാണാതായിട്ടുണ്ട്. നിരവധി വീടുകള്‍ മണ്ണിനടിയിലായി. കനത്തമഴയേത്തുടര്‍ന്നാണ്‌ മണ്ണിടിച്ചിലുണ്‌ടായത്‌. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്‌ടു പേരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായവര്‍ക്കു വേണ്‌ടി തെരച്ചില്‍ തുടരുകയാണ്‌. മുന്‍ ബ്രിട്ടീഷ്‌ കോളനിയായിരുന്ന കാമറൂണ്‍ ഹില്‍സ്റ്റേഷന്‍ ഇപ്പോള്‍ മലേഷ്യയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്‌.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്തോനേഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒന്‍പതു പേര്‍ മരിച്ചു

August 4th, 2011

indonesia-helicopter-crash-epathram
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒന്‍പതു പേര്‍ മരിച്ചു. ഇതില്‍ രണ്ടു ഓസ്‌ട്രേലിയന്‍ പൗരന്‍മാരും രണ്ടു ദക്ഷിണാഫ്രിക്ക, അഞ്ച് ഇന്തോനേഷ്യന്‍ പൌരന്മാരും ഉള്‍പ്പെടുന്നു‌. ഒരു ഇന്തോനേഷ്യന്‍ സ്വദേശി രക്ഷപ്പെട്ടു.  ഖനി തൊഴിലാളികളും കരാറുകാരും ക്രൂവും ഉള്‍പ്പെടുന്നവരാണു ഹെലികോപ്റ്റിലുണ്ടായിരുന്നത്. സുലാവെസി പ്രവിശ്യയിലെ മനാഡോയില്‍ നിന്നു ഹല്‍മെഹറ ദ്വീപിലെ ഗൊസോവോംഗ്‌ ഖനിയിലേയ്‌ക്കു പോകുകയായിരുന്നു തകര്‍ന്ന  ഹെലികോപ്‌റ്റര്‍. ഹല്‍മഹേരയിലെ ന്യൂക്രെസ്റ്റ് ഗോസോവങ് ഖനിക്കു സമീപമാണു ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ബെല്‍ 412 ഇനത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഹെലികോപ്‌റ്റര്‍ പറന്നുയര്‍ന്ന്‌ ഏതാനും നിമിഷങ്ങള്‍ക്കകം എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍ വിഭാഗവുമായി ബന്ധം നഷ്‌ടമാവുകയായിരുന്നു. അപകട കാരണം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗയാനയില്‍ വിമാനം ഇറക്കുന്നതിനിടെ തകര്‍ന്നു

July 30th, 2011

carribbean-airlines-accident-epathram

ഗയാന: ട്രിനിഡാഡില്‍ നിന്ന് 163 യാത്രക്കാരുമായി പോയ കരീബിയന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737-800 ബി.ഡബ്ല്യു 523 വിമാനം ഗയാന വിമാനത്താവളത്തില്‍ ഇറക്കുന്നതിനിടെ തകര്‍ന്നു. ഗയാനയിലെ ഛെദ്ദി ജഗന്‍ വിമാനത്താവളത്തില്‍ ഇറക്കുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. 157 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തില്‍ നിന്ന് തീയും പുകയും ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ടെങ്കിലും ദുരന്തസാധ്യത സംബന്ധിച്ച് സ്ഥിരീകരണം ലഭ്യമല്ല. ആരും മരിച്ചിട്ടില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ട് .

.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാണ്ഡഹാര്‍ മേയര്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടു

July 28th, 2011

kandhahar mayor-epathram

കാന്ധഹാര്‍: കാന്ധഹാര്‍ മേയര്‍ ഗുലാം ഹൈദര്‍ ഹമീദി (65)ഇന്നലെ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അഫ്‌ഗാനിസ്‌ഥാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായിയുടെ അടുത്ത സുഹൃത്താണ് ഇദ്ദേഹം. നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന കാണ്ഡഹാര്‍ സിറ്റി ഹാളിന്റെ മുറ്റത്തു വച്ചായിരുന്നു ആക്രമണം. താലിബാനാണ് ആക്രമണത്തിന് പിന്നില്‍ എന്ന് പറയപ്പെടുന്നു. തലപ്പാവിനുള്ളില്‍ ബോംബ് ഒളിപ്പിച്ചു വച്ചാണു ചാവേര്‍ ഓഫിസില്‍ കടന്നതെന്നു പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് സാല്‍മായി ആയൂബി. അഴിമതി വിരുദ്ധ നിലപാടു സ്വീകരിച്ചിരുന്ന ആയൂബി അഫ്ഗാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായിയുടെ വിശ്വസ്തനായിരുന്നു. നഗരത്തില്‍ അനധികൃതമായി പണിത ചില വീടുകള്‍ പൊളിച്ചുനീക്കാന്‍ കഴിഞ്ഞ ദിവസം ഗുലാം ഹൈദര്‍ ഹമീദി ഉത്തരവിട്ടിരുന്നു. പൊളിച്ചുനീക്കുന്നതിനിടെ ചൊവ്വാഴ്‌ച രണ്ടു കുട്ടികള്‍ മരിക്കാനിടയായതു പ്രദേശത്തു സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിച്ചു. പ്രവിശ്യയില്‍ വീടുകള്‍ നിര്‍മിക്കുന്നതു സംബന്ധിച്ചു നിലനിന്ന തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക് എത്തിയവര്‍ക്കൊപ്പമാണു ചാവേര്‍ ഓഫിസില്‍ കടന്നത്. മേയര്‍ മുറിയില്‍ പ്രവേശിച്ച ഉടന്‍ സ്ഫോടനം നടത്തുകയായിരുന്നു. കുട്ടികള്‍ മരിക്കാനിടയായതില്‍ ക്ഷുഭിതനായി ഒരാള്‍ ചാവേറാകാന്‍ സ്വയം സന്നദ്ധനാകുകയായിരുന്നെന്നു താലിബാന്‍ കേന്ദ്രങ്ങള്‍ അവകാശപ്പെട്ടു. സ്ഫോടനത്തില്‍ ഒരു സാധാരണ പൗരനും കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു പരുക്കേറ്റു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മൊറോക്കോയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 78 മരണം

July 26th, 2011

റബാത്‌: മൊറോക്കോയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 60 സൈനികരും 12 വിമാന ജോലിക്കാരും മരിച്ചു. മൊറോക്കന്‍ റോയല്‍ ആര്‍മിയുടെ എ സി-130 വിമാനമാണ് അപകടത്തില്‍ പെട്ടത്. മൊറോക്കോയിലെ ഗോള്മിന്‍ തെക്കന്‍ മലനിരകളിലാണ് വിമാനം തകര്‍ന്നു വീണത്‌. പ്രതികൂലമായ കാലാവസ്ഥയാണ് അപകടകാരണമെന്ന് മൊറോക്കന്‍ വിവര സാങ്കേതിക വകുപ്പ്‌ മന്ത്രി ഖാലിദ്‌ നാസ്രി പറഞ്ഞു. ഇതുവരെ 42 മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്താനായിട്ടുള്ളൂ എന്നും പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ തിരച്ചില്‍ താല്‍കാലികമായി നിറുത്തി വെച്ചിരിക്കുകയാണ്, അപകടത്തെ പറ്റി അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്തോനീഷ്യയില്‍ അഗ്നിപര്‍വ്വതം വീണ്ടും പൊട്ടിത്തെറിച്ചു

July 15th, 2011

ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ ലോകോന്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ഈ ആഴ്‌ച ഇതു രണ്ടാം തവണയാണ്‌ ലോകോന്‍ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നത്‌. നാലു കിലോമീറ്ററോളം ചുറ്റളവില്‍ കൃഷിയിടങ്ങളിലും മരങ്ങളിലും വീടുകളുടെ മേല്‍ക്കൂരകളിലും ചാരവും പുകയും കൊണ്ട് മൂടി. ഇതുവരെ ആളപായം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. തിങ്കളാഴ്‌ച മുതല്‍ തന്നെ അഗ്നിപര്‍വതത്തില്‍ നിന്നു തീയും പുകയും ഉയര്‍ന്നിരുന്നതിനാല്‍ ജനങ്ങള്‍ കൂട്ടത്തോടെ മറിപോയിരുന്നു. ചുട്ടുപഴുത്ത പാറകളും വാതകങ്ങളും ചാരവും നാലു കിലോമീറ്റര്‍വരെ ആകാശത്തേക്ക് ഉര്‍ന്നതായി സ്‌ഥലവാസികള്‍ പറയുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റഷ്യയില്‍ വിമാനം തകര്‍ന്നു 44 മരണം

June 21st, 2011

russian-air-crash-epathram

മോസ്‌കോ: തലസ്ഥാനമായ മോസ്‌കോയില്‍ നിന്നു പെട്രോ സാവോഡ്‌സ്‌കിലേയ്‌ക്കു പോകുകയായിരുന്ന യാത്രാ വിമാനം തകര്‍ന്നു വീണ്‌ 44 പേര്‍ മരിച്ചു. എട്ടു പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ദുരന്തത്തില്‍ നിന്നു പരിക്കുകളോടെ രക്ഷപെട്ട യാത്രക്കാരുടെ നില ഗുരുതരമാണെന്ന്‌ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. റഷ്‌ എയറിന്റെ ടി.യു. – 134 വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌. 43 യാത്രക്കാരും ഒമ്പതു ജീവനക്കാരുമാണ്‌ വിമാനത്തില്‍ ഉണ്‌ടായിരുന്നത്‌. വടക്കന്‍ റഷ്യയിലെ കരേലിയ മേഖലയിലുള്ള പെട്രോ സാവോഡ്‌സ്‌ക്‌ വിമാനത്താവളത്തില്‍ നിന്നു ഒരു കിലോമീറ്റര്‍ അകലെ നിയന്ത്രണം നഷ്‌ടപ്പെട്ട്‌ ദേശീയ പാതയിലാണ്‌ വിമാനം തകര്‍ന്നു വീണത്‌.
ദേശീയ പാതയില്‍ വിമാനം ഇടിച്ചിറങ്ങിയ മേഖലയ്‌ക്കു മീറ്ററുകള്‍ മാത്രം അകലെയായി നിരവധി കെട്ടിടങ്ങളുമുണ്‌ടായിരുന്നു. അതേ സമയം, അപകട കാരണം സംബന്ധിച്ച്‌ അന്വേഷണം നടത്തിയ ശേഷമെ പറയാനാകുകയുള്ളുവെന്ന്‌ കരേലിയ വ്യോമ മന്ത്രാലയം വ്യക്തമാക്കി. മോസ്‌കോ ആസ്ഥാനമാക്കി സര്‍വീസ്‌ നടത്തുന്ന സ്വകാര്യ വിമാന കമ്പനിയാണ്‌ റഷ്‌ എയര്‍.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

8 of 12789»|

« Previous Page« Previous « പാകിസ്‌താനില്‍ ഭീകരര്‍ കുട്ടികളെ ചാവേറുകളാക്കുന്നു
Next »Next Page » ടുണീഷ്യന്‍ മുന്‍ പ്രസിഡന്റ്‌ ബെന്‍ അലിക്കും ഭാര്യയ്‌ക്കും 35 വര്‍ഷം തടവ്‌ »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine