സെല്‍ ഫോണ്‍ പ്രേമികള്‍ സൂക്ഷിക്കുക

November 26th, 2011

texting-while-driving-epathram

ഡാലസ്: അര്ലിംഗ്ടോന് സിറ്റി കൌണ്സില്‍ ചൊവ്വാഴ്ച കൂടിയ യോഗത്തില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ടെക്സ്റ്റ് ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത് പാസാക്കിയത്‌. താങ്ക്സ് ഗിവിംഗ് അവധി കാലത്തിനു തൊട്ടു മുന്പ് ആയിട്ടാണ് പുതിയ ഉത്തരവ് സിറ്റി പുറപ്പെടുവിച്ചത്. അടുത്ത കാലങ്ങളില്‍ റിപ്പോര്ട്ട് ചെയ്തിട്ടുള്ള വാഹന അപകടങ്ങളില്‍ കൂടുതലും ഡ്രൈവ് ചെയ്യുമ്പോള്‍ സെല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ സംഭവിക്കുന്നതാണ് എന്ന് വിലയിരുത്തുന്നു. പുതിയ ട്രാഫിക് നിയമം ലഘിക്കുന്നവര്ക്ക് 200 ഡോളര്‍ പിഴയാണ് ശിക്ഷ. സെല്‍ ഫോണ്‍ ടെക്സ്റ്റ് ഉപയോഗിക്കുന്നവരെ കണ്ടു പിടിക്കുവാന്‍ അര്‍ലിംഗ്ടോണ്‍ പോലീസ്‌ അതീവ ജാഗ്രതയിലാണ്.

വാര്ത്ത അയച്ചത്: എബി മക്കപ്പുഴ

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൈനയില്‍ സ്ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു.

November 14th, 2011

china-explosion-epathram

ബെയ്ജിങ്: വടക്കന്‍ ചൈനയിലെ സിയാന്‍ പട്ടണത്തില്‍ ഒരു റെസ്റ്റോറന്റ് കെട്ടിടത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരു കുട്ടിയടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. 19 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 15 പേരുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തില്‍ കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങളുണ്ടായതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കെട്ടിടത്തിന്റെ തകര്‍ന്ന ജനല്‍ ചില്ലുകള്‍ മൂന്നു കിലോമീറ്റര്‍ ദൂരേക്ക്‌ ചിതറി. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. റസ്റ്റോറന്റിലെ ഗ്യാസ് ചോര്‍ന്നാണ് സ്‌ഫോടനമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫുക്കുഷിമ ആണവനിലയം പൂര്‍വ്വ സ്ഥിതിയിലാകാന്‍ 30 വര്‍ഷം വേണം

October 31st, 2011

plutonium in fukushima-epathram
ടോക്ക്യോ: ജപ്പാനിലെ ഫുക്കുഷിമ ദൈച്ചി ആണവനിലയം ശുദ്ധീകരണം നടത്തി പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ 30 വര്‍ഷം വേണ്ടിവരുമെന്ന് ജപ്പാന്‍ ന്യൂക്ലിയര്‍ എനെര്‍ജി കമ്മിഷന്‍ വിദഗ്ധന്‍ പറയുന്നു. കേടുവന്ന  ഇന്ധനം കടത്തിവിടുന്ന ലോഹ ദണ്ഡ് എടുത്തുമാറ്റാന്‍ തന്നെ 10 വര്‍ഷത്തോളം വേണ്ടിവരുംമെന്ന് നിലയത്തിന്റെ നടത്തിപ്പുകാരായ ടോക്യോ ഇലക്ട്രിക്‌ പവര്‍ (Tepco) അറിയിച്ചു. കേടുപറ്റിയതു നേരെയാക്കുക എന്നത് ഏറെ അപകടം പിടിച്ച പണിയായതിനാല്‍ ഏറെ ശ്രദ്ധിച്ചുവേണം കാര്യങ്ങള്‍ നീക്കുന്നത്. ഇപ്പോള്‍ തന്നെ ഫുക്കുഷിമയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ളയിടത്ത് പോലും റേഡിയേഷന്‍ ഏറ്റിരുന്നു. ജപ്പാന്‍ ഗവണ്‍മെന്റ് ഇതിനകം തന്നെ 220 ബില്ല്യന്‍ യെന്‍ (1.75 ബില്ല്യന്‍ യുറോ) ഇതിനായി ചിലവാക്കികഴിഞ്ഞതായി ഗവണ്‍മെന്റ് പറഞ്ഞു

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൈനയിലെ ഖനിയില്‍ വീണ്ടും സ്‌ഫോടനം; 29 മരണം

October 30th, 2011

CHINA-COAL_MINE-epathram

ബെയ്ജിങ്: ചൈനയില്‍ കല്‍ക്കരി ഖനി സ്‌ഫോടനത്തില്‍ 28 പേര്‍ മരിച്ചു. ഹുനാന്‍ പ്രവശ്യയിലെ കല്‍ക്കരി ഖനിയില്‍ ആണ് അപകടമുണ്ടായത്. ഖനിയില്‍ കുടുങ്ങിയ ഒരാളെ രക്ഷിക്കാനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. പരിക്കേറ്റ ആറു പേര്‍ ആശുപത്രിയിലാണ്. 35 പേര്‍ ജോലി ചെയ്യുന്ന ഖനിയില്‍ ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. വാതകചോര്‍ച്ച മൂലമാണ് സ്ഫോടനം ഉണ്ടായത്.

ചൈനയിലാണ് ലോകത്ത്‌ ഏറ്റവുമധികം ഖനി അപകടങ്ങള്‍ സംഭവിക്കുന്നത്. 2010ല്‍ വ്യത്യസ്ത ഖനി അപകടങ്ങളിലായി 2,433 പേരാണ് മരിച്ചത്.  അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ചെറിയ ഖനികള്‍ അടച്ചുപൂട്ടിയതോടെ അപകടങ്ങളുടെ എണ്ണത്തില്‍  കുറവുണ്ടായിട്ടുണ്ടെന്നാണ് ചൈനീസ് അധികൃതരുടെ വിശദീകരണം.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മറ്റൊരു ഉപഗ്രഹം കൂടി താഴേക്ക്‌ വീഴുന്നു

October 20th, 2011

rosat-epathram

ബെര്‍ലിന്‍ : ഒരു ഉപഗ്രഹ വിപത്തില്‍ നിന്നും ലോകം കഷ്ടിച്ച് രക്ഷപ്പെട്ടിട്ട് ഒരു മാസം പോലും തികയുന്നതിന് മുന്‍പ്‌ ഇതാ വീണ്ടുമൊരു ഉപഗ്രഹ ഭീഷണി. ഇത്തവണ ഭൂമിയിലേക്ക് അതിവേഗത്തില്‍ വീണു കൊണ്ടിരിക്കുന്നത് ജെര്‍മ്മന്‍ ഉപഗ്രഹമായ റോസാറ്റ് ആണ്. ഇത് നാളെ (വെള്ളിയാഴ്ച) മുതല്‍ തിങ്കളാഴ്ച വരെയുള്ള കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും ഭൂമിയില്‍ പതിക്കും എന്നാണ് ജെര്‍മ്മന്‍ എയറോസ്പേസ് സെന്റര്‍ അറിയിക്കുന്നത്.

മുകളിലേക്ക് തൊടുത്തു വിടുമ്പോള്‍ സാദ്ധ്യമാവുന്ന കൃത്യത പക്ഷെ ഉപയോഗശേഷം ഉപഗ്രഹം തിരികെ വരുമ്പോള്‍ അത് എവിടെ പതിക്കും എന്ന കാര്യത്തില്‍ പോലും പ്രവചിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിയുന്നില്ല എന്നത് വീണ്ടും തെളിയിക്കുകയാണ് റോസാറ്റ്. ഒരു മിനി വാനിന്റെ വലിപ്പമുള്ള ഈ ഉപഗ്രഹം മിക്കവാറും ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ വായുവുമായുള്ള ഘര്‍ഷണത്തില്‍ കത്തി തീരും. എന്നാലും ഏതാണ്ട് 30 കഷണങ്ങള്‍ എങ്കിലും ബാക്കി വരാം എന്നും ഇത് ഭൂമിയില്‍ പതിക്കും എന്നുമാണ് കണക്ക്‌ കൂട്ടല്‍. ഇതിന്റെ ഭാരം 2 ടണ്ണോളം വരും. ഇത് എവിടെയാവും വീഴുക എന്നത് ഇനിയും വ്യക്തമല്ല.

1990ല്‍ വിക്ഷേപിച്ച ഈ ഉപഗ്രഹം 1990ല്‍ പ്രവര്‍ത്തനരഹിതമായി. ശാസ്ത്രീയ പഠനങ്ങള്‍ നടത്തുവാനായി ജെര്‍മ്മനി വിക്ഷേപിച്ചതാണ് ഈ കൃത്രിമ ഉപഗ്രഹം.

കഴിഞ്ഞ മാസം നാസയുടെ ഒരു ഉപഗ്രഹം ഭൂമിയില്‍ പതിച്ചിരുന്നു. അന്ന് ഭാഗ്യവശാല്‍ ഉപഗ്രഹ അവശിഷ്ടങ്ങള്‍ ശാന്ത സമുദ്രത്തില്‍ പതിച്ചതിനാല്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാസയുടെ ഉപഗ്രഹം ഇന്ന് ഭൂമിയില്‍ പതിക്കും

September 23rd, 2011

uars-nasa-satellite-epathram

കാലിഫോര്‍ണിയ : നാസയുടെ ഗവേഷണ ഉപഗ്രഹമായ യു. എ. ആര്‍. എസ്. (UARS – Upper Atmosphere Research Satellite) ഇന്ന് ഭൂമിയുടെ അന്തരീക്ഷത്തില്‍ പുനപ്രവേശനം ചെയ്യും. എന്നാല്‍ ഇത് ഭൂമിയില്‍ എവിടെ ആയിരിക്കും വീഴുക എന്ന് വ്യക്തമായി പറയുവാന്‍ നാസയുടെ ശാസ്ത്രജ്ഞര്‍ക്ക് കഴിയുന്നില്ല. ഭൂമിയില്‍ പതിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ്‌ മാത്രമേ ഇത് സംബന്ധിച്ച് കൃത്യമായി പ്രവചിക്കാന്‍ കഴിയൂ എന്നാണ് നാസ അറിയിക്കുന്നത്.

ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ ഉപഗ്രഹം പല കഷണങ്ങളായി പൊട്ടിത്തെറിക്കും. ഇത്തരം 26 കഷണങ്ങള്‍ വരെ ഉണ്ടാവാം എന്നാണ് അനുമാനം. ഓരോ കഷണവും 500 കിലോ ഭാരം വരും. മണിക്കൂറില്‍ 27000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഈ കഷണങ്ങള്‍ ഉണ്ടാക്കാവുന്ന ആഘാതം അതിശക്തമായിരിക്കും. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഭൂമിയിലേക്ക് തിരികെ വരുന്ന ഏറ്റവും വലിയ ഉപഗ്രഹമാണിത്.

സുരക്ഷയ്ക്ക് തങ്ങള്‍ ഏറ്റവും അധികം മുന്‍ഗണന നല്‍കുന്നു എന്ന് പറയുന്ന നാസയ്ക്ക് പക്ഷെ അപകടം ഒഴിവാക്കാനായി പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ല. ഇതിന്റെ പാത തിരിച്ചു വിടാനോ നിയന്ത്രിക്കാനോ തങ്ങള്‍ക്ക് കഴിവില്ല എന്ന് നാസ ഔദ്യോഗികമായി സമ്മതിക്കുന്നുണ്ട്. സമുദ്രത്തിലോ ആള്‍താമസം ഇല്ലാത്ത ഏതെങ്കിലും പ്രദേശത്തോ തങ്ങളുടെ ഉപഗ്രഹം പതിക്കണേ എന്ന് പ്രാര്‍ഥിക്കാന്‍ മാത്രമേ നാസയ്ക്ക് കഴിയൂ.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൈനയില്‍ പ്രളയം; 57 മരണം

September 20th, 2011

China Flood-epathram

ബെയ്‌ജിംഗ്‌: ചൈനയില്‍ അപ്രതീക്ഷിതമായി വീശിയടിച്ച കനത്ത മഴയും വെള്ളപ്പൊക്കത്തിലും 57 പേര്‍ മരണമടഞ്ഞു. 29 പേരെ കാണാതായി. പത്തുലക്ഷത്തോളം ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച്‌ അഭയ കേന്ദ്രങ്ങളിലേക്ക്‌ മാറിയതായി സര്‍ക്കാര്‍ അറിയിച്ചു. ഒരാഴ്‌ചയായി തുടരുന്ന മഴയില്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലായി. നദികള്‍ കരകവിഞ്ഞ്‌ ഒഴുകുകയാണ്‌.

ഒരാഴ്ചയായി പെയ്യുന്ന മഴ ചൈനയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ സിച്യുവാനിലും വടക്കുളള ഷാങ്‌സിയിലും മധ്യചൈനയിലുള്ള ഹെനാനിലുമാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കിയിരിക്കുന്നത്. 120,000 ത്തിലധികം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. 2.7 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങളാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്. മണ്ണിടിച്ചിലില്‍ ഏതാനും വ്യവസായ സ്‌ഥാപനങ്ങളും തകര്‍ന്നിട്ടുണ്ട്‌. രക്ഷാ പ്രവര്‍ത്തനത്തിന്‌ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു. 1847ന് ശേഷം ചൈനയിലുണ്ടാകുന്ന ഏറ്റവും കനത്ത വെള്ളപ്പൊക്കമാണിത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറാഖില്‍ ആക്രമണ പരമ്പര

September 15th, 2011

iraq attacks-epathram

ഹില്ല: ഇറാഖില്‍ സൈനികരെ ലക്ഷ്യം വെച്ച് നടന്ന ആക്രമണ പരമ്പരകളില്‍ അഞ്ച് പൊലീസുകാരടക്കം 17 പേര്‍ കൊല്ലപ്പെട്ടു. 50ഓളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. അല്‍ഷുമാലിയിലെ ഹില്ലയില്‍ ഒരു ഹോട്ടലിന് സമീപം നടന്ന കാര്‍ബോംബ് സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. അം‌ബര്‍ പ്രവിശ്യയില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ഒരു ബസിനുള്ളില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ആറ്‌ സൈനികര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 10 പേര്‍ക്ക് പരുക്കേറ്റു. ബാഗ്ദാദില്‍ ഖാഹിറ ചെക്ക്പോസ്റ്റിനു സമീപമുണ്ടായ വെടിവെപ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ബാബിലില്‍ മൂന്ന് തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വെടിയേറ്റാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. യു.എസ് സേന പിന്മാറാന്‍ മാസങ്ങള്‍ ബാക്കിയിരിക്കെയാണ് ആക്രമണങ്ങള്‍ നടന്നത്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

600 പേര്‍ കയറിയ കപ്പല്‍ മുങ്ങി

September 11th, 2011

tanzania-shipwreck-epathram

ടാന്‍സാനിയ : അമിതമായി യാത്രക്കാരെ കയറ്റിയ ഒരു കപ്പല്‍ ടാന്‍സാനിയയിലെ ഒരു വിനോദ സഞ്ചാര ദ്വീപിലേക്കുള്ള യാത്രാമദ്ധ്യേ മുങ്ങി പോയി. 600 ലേറെ യാത്രക്കാരാണ് എം. വി. സ്പൈസ് ഐലാണ്ടേഴ്സ് എന്ന കപ്പലില്‍ ഉണ്ടായിരുന്നത്. 45 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. നൂറു കണക്കിന് ആളുകളെ പറ്റി വിവരമൊന്നുമില്ല. 230 പേരെ രക്ഷപ്പെടുത്തി. കാണാതായ 370 പേരും മരിച്ചിരിക്കാനാണ് സാദ്ധ്യത. ഇതില്‍ ഏറെയും കുട്ടികളാണ്.

അമിതഭാരം താങ്ങാനാവാതെ കപ്പല്‍ ചെരിയുകയായിരുന്നു എന്നാണ് രക്ഷപ്പെട്ടവര്‍ വിവരിക്കുന്നത്. ചെരിഞ്ഞ കപ്പലിന്റെ വശത്ത് കൂടെ വെള്ളം അകത്തേക്ക് ഇരച്ചു കയറി. വെള്ളത്തില്‍ മുങ്ങിയ എന്‍ജിന്‍ നിശ്ചലമായതോടെ കപ്പലിന്റെ നിലനില്‍പ്പ് ദുഷ്ക്കരമാവുകയും കപ്പല്‍ മുങ്ങുകയുമാണ് ഉണ്ടായത്‌ എന്നാണ് പ്രാഥമിക നിഗമനം.

pemba-island-epathramപെമ്പ ദ്വീപ്‌

ലോകത്തിലെ ഏറ്റവും മികച്ച സ്കൂബ ഡൈവിംഗ് കേന്ദ്രമാണ് ഇത്രയേറെ യാത്രക്കാരെയും വഹിച്ചു കപ്പല്‍ യാത്ര തിരിച്ച പെമ്പ ദ്വീപ്‌. ടാന്‍സാനിയയുടെ ഏറ്റവും പ്രധാന വരുമാന മാര്‍ഗ്ഗമാണ് വിനോദ സഞ്ചാരം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

9/11 അമേരിക്കയില്‍ ഭീകരാക്രമണ ഭീഷണി

September 10th, 2011

trade-center-attack-epathram

വാഷിംഗ്ടണ്‍: 9/11 ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തിനു മണിക്കൂറുകള്‍ ബാക്കി ഉള്ളപ്പോള്‍ അമേരിക്കന്‍ പ്രാധാന നഗരങ്ങളായ ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും ഭീകരാക്രമണ ഭീഷണി. ഭീകരക്രമണ പദ്ധതിയെക്ക‌ുറിച്ച് വ്യക്തതമായ വിവരം ലഭിച്ചിട്ടില്ലങ്കിലും വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നാണ് സന്ദേശം ലഭിച്ചിട്ടുള്ളതെന്നു  അമേരിക്കന്‍ ഇന്റലിജന്റ്സ് വൃത്തങ്ങള്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് അമേരിക്കയുടെ ആഭ്യന്തര സുരക്ഷ ശക്തമാക്കാന്‍ പ്രസിഡന്റ് ബരാക് ഒബാമ നിര്‍ദേശിക്കുന്നു.

യുഎസ്സ് നഗരങ്ങളില്‍ ഭീകരാക്രമണത്തിനായി മൂന്നു ഭീകരര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് സന്ദേശം ലഭിച്ചിരുന്നു. 2 ട്രക്കുകള്‍ ഇവര്‍ മോഷ്ടിച്ചുവെന്നും പറയപ്പെടുന്നു.

ഭീകരസംഘടനയായ അല്‍ഖ്വെയ്ദയുടെ സഹായത്തോടെയാകാം ഭീകരര്‍ യു.എസ്സിലേക്ക് കടന്നതെന്ന അനുമാനവും ഇന്റലിജന്‍സ് വകുപ്പ് തള്ളിക്കളഞ്ഞിട്ടില്ല.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

7 of 1267810»|

« Previous Page« Previous « ലൈംഗിക പീഡനം : ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ പരാതി
Next »Next Page » 9/11 : പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine