ആണവ കരാര്‍: കോണ്‍ഗ്രസ് അയയുന്നു

June 21st, 2008

അമേരിയ്ക്കയുമായുള്ള ആണവ കരാര്‍ പ്രശ്നത്തില്‍ ഇടത് പക്ഷത്തിന്റെ നിലപാടില്‍ മാറ്റമില്ലാതെ തുടരുന്ന നിലയ്ക്ക് കോണ്‍ഗ്രസ് തങ്ങളുടെ നിലപാടില്‍ അയവ് വരുത്തിയതായി സൂചന. ഒരു തിരഞ്ഞെടുപ്പിനെ തല്‍ക്കാലം നേരിടാന്‍ യു.പി.എ.യിലെ ഘടക കക്ഷികള്‍ ആരും തയ്യാറല്ല എന്നതാണ് തങ്ങളുടെ നിലപാടില്‍ അയവ് വരുത്തുവാനുള്ള കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.

ഇന്തോ – അമേരിക്കന്‍ ആണവക്കരാറുമായി ഇടത് പക്ഷത്തിന്റെ പിന്തുണയില്ലാതെ മുന്നോട്ട് പോവില്ല എന്നാണ് കോണ്‍ഗ്രസിന്റെ പുതിയ നിലപാട്. കരാര്‍ ഒപ്പിടാനാവാതെ വന്നാല്‍ സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടുമെന്ന് തങ്ങള്‍ കരുതുന്നില്ല എന്ന്‍ കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമദ് പറഞ്ഞു. ആണവ കരാര്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് രാജി വെയ്ക്കും എന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു. പ്രധാനമന്ത്രിയ്ക്ക് കോണ്‍ഗ്രസിന്റെയും മറ്റ് സഖ്യ കക്ഷികളുടെയും ഉറച്ച പിന്തുണയുണ്ട്. ഇത്തരം ഊഹാപോഹങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ജൂണ്‍ 25ന് നടക്കാനിരിക്കുന്ന യു.പി.എ. – ഇടത് യോഗത്തില്‍ ഇടത് കക്ഷികള്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ നയം എന്തായിരിക്കും എന്ന ചോദ്യത്തിന് അഹമദ് വ്യക്തമായ മറുപടി നല്‍കിയില്ല.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമേരിക്കന്‍ ആക്രമണത്തില്‍ പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു

June 13th, 2008

ചൊവ്വാഴ്ച രാത്രി അഫ്ഘാന്‍ അതിര്‍ത്തിയില്‍ അമേരിക്കന്‍ വായുസേന നടത്തിയ ആക്രമണത്തിലാണ് 11 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. സൈനികരുടെ മരണത്തില്‍ ദു:ഖം പ്രകടിപ്പിച്ച അമേരിക്കന്‍ സൈനിക വക്താവ് ഈ സംഭവം പാകിസ്താന്‍ സൈന്യവുമായി കൂടുതല്‍ യോജിച്ചു പ്രവര്‍ത്തിക്കേണ്ട ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത് എന്ന് അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിസ തട്ടിപ്പിനിരയായ മലയാളികള്‍ അമേരിക്കയില്‍ നിരാഹാര സത്യഗ്രഹം തുടങ്ങി

June 7th, 2008

അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡും കുടുംബ സമേതം താമസിച്ച് ജോലി ചെയ്യുവാനുള്ള അവസരവും വാഗ്ദാനം ചെയ്ത് ഗള്‍ഫില്‍ നിന്നും ഇന്ത്യയില്‍ നിന്നും കോണ്ടു വന്ന മലയാളികള്‍ വിസ തട്ടിപ്പിനിരയായി. ഗള്‍ഫിലും ഇന്ത്യയിലുമുള്ള പ്രമുഖ പത്രങ്ങളില്‍ മുംബായിലെ ഒരു റിക്രൂട്ട്മെന്റ് കമ്പനി നല്‍കിയ പരസ്യം കണ്ട് ജോലിയ്ക്ക് അപേക്ഷിച്ചവരാണ് തട്ടിപ്പിന് ഇരയായത്. ഫാമിലി വിസ ഇല്ലാതെ ഗള്‍ഫില്‍ ജോലി ചെയ്തു വന്ന ഇവര്‍ കുടുംബ സമേതം അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡോടു കൂടി ജോലി ചെയ്യാം എന്ന കമ്പനിയുടെ വാഗ്ദാനം കണ്ടാണ് തങ്ങളുടെ ജോലികള്‍ കളഞ്ഞ് അമേരിക്കയിലേക്കുള്ള വിസയ്ക്ക് അപേക്ഷിച്ചത്.

സച്ചിന്‍ ദേവന്‍ എന്ന മുംബായിലെ ഏജന്റ് ഇവരുടെ പക്കല്‍ നിന്നും വിസയ്ക്കായി രണ്ട് ലക്ഷം രൂപ വീതം വാങ്ങിയത്രെ.

എന്നാല്‍ ഇവരെ അമേരിക്കയിലേക്ക് കൊണ്ട് വന്നത് H-2B എന്ന താല്‍ക്കാലിക വിസയിലായിരുന്നു. മിസ്സിസിപ്പിയിലേയും ടെക്സാസിലേയും കപ്പല്‍ നിര്‍മ്മാണ ശാലകളില്‍ ജോലി ചെയ്ത ഇവരുടെ ജീവിത സാഹചര്യങ്ങള്‍ ദയനീയമായിരുന്നു. ഇടുങ്ങിയ ലേബര്‍ ക്യാമ്പുകളില്‍ 24 പേരെ ഒരു മുറിയില്‍ കുത്തിനിറച്ചാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് ക്യാമ്പ് വിട്ട് പുറത്തിറങ്ങുവാനും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെല്ലാം പുറമെ ഇവരുടെ ശമ്പളത്തില്‍ നിന്നും മാസം പ്രതി 1050 ഡോളര്‍ കമ്പനി ഇവരുടെ ചിലവിന് എന്ന് പറഞ്ഞ് കുറയ്ക്കുകയും ചെയ്തു.

തങ്ങള്‍ ചതിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച് വാഷിങ്ടണിലെ എംബസ്സി റോയില്‍ പൊതു സ്ഥലത്ത് നിരാഹാര സത്യഗ്രഹം തുടങ്ങി. ഏറ്റവും കൂടുതല്‍ നാള്‍, അതായത് 23 ദിവസം നിരാഹാരമിരുന്ന മലയാളിയായ പോള്‍ കോണാര്‍ (54) ഇതിനിടെ അവശനിലയില്‍ ആശുപത്രിയിലുമായി. ഇദ്ദേഹത്തെ ചികിത്സയ്ക്ക് ശേഷം വ്യാഴാഴ്ച വിട്ടയച്ചു.

തങ്ങളുടെ കമ്പനിയ്ക്കും, റിക്രൂട്ട്മെന്റ് ഏജന്‍സിയ്ക്കും എതിരേ ഇവര്‍ കേസ് കൊടുത്തിട്ടുമുണ്ട്. എന്നാല്‍ ജോലി ഉപേക്ഷിച്ചതോടെ താല്‍ക്കാലിക വിസയിലായിരുന്ന ഇവര്‍ക്ക് അമേരിക്കയില്‍ നില്‍ക്കാനുള്ള നിയമസാധുത നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ കേസ് നടത്തുവാനും ബുദ്ധിമുട്ടാകും എന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ഈ തൊഴിലാളികളുടെ കഷ്ട സ്ഥിതി കണ്ട് അന്വേഷണം നടത്തുവാനും കേസ് നടക്കുന്ന കാലയളവില്‍ ഇവര്‍ക്ക് നിയമ സംരക്ഷണം നല്‍കുവാനും ഹൌസ് ഓഫ് റെപ്രസെന്റേറ്റിവ്സിലെ മൂന്ന് ഉന്നത ഡെമോക്രാറ്റുകള്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണം തുടങ്ങിയതായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് അറിയിച്ചു.

വാര്‍ത്തയ്ക്ക് കടപ്പാട്: The New York Times

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യക്കാരുടെ ഭക്ഷ്യ ഉപഭോഗം വര്‍ധിച്ചത് ശുഭ സൂചകം ആണെന്ന് അമേരിക്ക

May 10th, 2008

ലോകത്തെ ഏതൊരു ജനതയുടെയും ഭക്ഷ്യ ഉപഭോഗവും വര്‍ധിക്കുന്നത് ഒരു നല്ല സൂചനയാണെന്നും അത് പുരോഗതിയെയാണ് സൂചിപ്പിക്കുന്നത് എന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് വക്താവ് പറഞ്ഞു. നേരത്തേ കോണ്ടലീസ റൈസ് നടത്തിയ പ്രസ്താവന ഇന്ത്യയെ ചൊടിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ വെളിപ്പെടുത്തല്‍. ആഗോള ഭക്ഷ്യ വില വര്‍ധന ഇന്ത്യന്‍ മധ്യ വര്‍ഗത്തിന്റെ വര്‍ധിച്ച ഭക്ഷ്യ ഉപഭോഗം മൂലം ആണെന്നായിരുന്നു റൈസിന്റെ പ്രസ്താവന. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ആഗോള വ്യാപകമായ ഒരു സാമ്പത്തിക ഉന്നമനത്തിന്റെ ലക്ഷണമാണ് ഇതെന്നും ജീവിത നിലവാരവും സാമ്പത്തിക സംവിധാനങ്ങളും മാറുന്നത് അന്താരാഷ്ട്ര വ്യവസ്ഥിതിക്ക് തന്നെ നല്ലതാണെന്നുമാണ് അമേരിക്കയുടെ പുതിയ കണ്ടെത്തല്‍.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യയില്‍ പട്ടിണി ഇല്ല എന്ന് ബുഷ് മാറ്റി പറയുന്നു

May 8th, 2008

ഇന്ത്യക്കാര്‍ നല്ല ഭക്ഷണം കഴിക്കുന്നുവെന്ന് പാശ്ചാത്യര്‍ അംഗീകരിക്കുന്നത് നല്ല കാര്യമാണെന്ന് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷ്യന്‍ മൊണ്ടേക് സിംഗ് അലുവാലിയ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലെത്തിയ അദ്ദേഹം റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജോര്‍ജ്ജ് ബുഷിന്‍റെ പരാമര്‍ശത്തോട് പ്രതികരിച്ചത്. ഇന്ത്യയില്‍ ദാരിദ്രവും പട്ടണിയുമാണെന്നാണ് മുന്‍പ് പാശ്ചാത്യ ലോകം പ്രചരിപ്പിച്ചിരുന്നത്. അവര്‍ തന്നെ അത് മാറ്റി പറയുന്നത് ആഹ്ലാദകരമാണ്. എന്നാല്‍ ഇന്ത്യക്കാര്‍ നല്ല ഭക്ഷണം കഴിച്ചതു കൊണ്ടല്ല മറ്റു കാരണങ്ങളാലാണ് ഭക്ഷ്യ ക്ഷാമമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അലുവാലിയ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.എ.ഇ.യും അമേരിക്കയും ആണവ കരാറില്‍ ഒപ്പു വച്ചു

April 22nd, 2008

സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവോര്‍ജ്ജം ഉപയോഗിക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തിലാണ് ഇരു കൂട്ടരും ഒപ്പു വച്ചത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ വീണ്ടും കൂട്ട പിരിച്ചു വിടല്‍

April 5th, 2008

അമേരിക്കയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. കഴിഞ്ഞ മാസത്തില്‍ മാത്രം 80,000 ജീവനക്കാരെയാണിവിടെ തൊഴിലുടമകള്‍ പിരിച്ചുവിട്ടത്‌.
തുടര്‍ച്ചയായ മൂന്നാംമാസമാണ്‌ ഇവിടെ കൂട്ടപിരിച്ചുവിടല്‍ അരങ്ങേറുന്നത്‌. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ തൊഴില്‍ മേഖലയിലുണ്ടായ ഏറ്റവും വലിയ ഇടിവാണിത്‌. തൊഴിലില്ലായ്‌മനിരക്ക്‌ രണ്ടരവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഈ വര്‍ഷം ആദ്യ രണ്ടുമാസങ്ങളില്‍ ത്തന്നെ 1,52,000 പേര്‍ക്ക്‌ അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടതായി തൊഴില്‍ വകുപ്പ്‌ വെള്ളിയാഴ്‌ച വ്യക്തമാക്കി. മാര്‍ച്ചില്‍ തൊഴിലില്ലായ്‌മനിരക്ക്‌ 4.8 ശതമാനത്തില്‍ നിന്ന്‌ 5.1 ശതമാനമായി ഉയര്‍ന്നു.
സാമ്പത്തിക ശാസ്‌ത്രജ്ഞര്‍ നേരത്തേ പ്രവചിച്ചതിനേക്കാള്‍ രൂക്ഷമായ തൊഴിലില്ലായ്‌മയാണ്‌ രാജ്യത്തുണ്ടായത്‌. മാര്‍ച്ചില്‍ 60,000 പേര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടുമെന്നും തൊഴിലില്ലായ്‌മനിരക്ക്‌ അഞ്ച്‌ ശതമാനമായി ഉയരുമെന്നുമാണ്‌ കരുതിയിരുന്നത്‌. പലിശനിരക്ക്‌ ഫെഡറല്‍ ബാങ്ക്‌ വീണ്ടും വെട്ടിക്കുറയ്‌ക്കുമെന്ന ആശങ്കയിലാണ്‌ അമേരിക്കന്‍ ധനകാര്യ സാമ്പത്തിക സ്ഥാപനങ്ങള്‍. അമേരിക്കന്‍ ഡോളറും ഓഹരിവിപണി സൂചികയും വീണ്ടും ഇടിയും.
സാമ്പത്തികമാന്ദ്യം കുറേക്കാലത്തേക്ക്‌ തുടരുമെന്നും അതിന്റെ തുടക്കം മാത്രമാണിതെന്നുമാണ്‌ അമേരിക്കന്‍ പലിശനിരക്ക്‌ തന്ത്രജ്ഞര്‍ നല്‍കുന്ന സൂചന.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ക്യൂബയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് അമേരിക്ക

February 20th, 2008

ക്യൂബയില്‍ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഫിഡല്‍ കാസ്ട്രോയുടെ വിട വാങ്ങലോടെ രാജ്യം ജനാധിപത്യത്തിലേക്ക് നീങ്ങുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് പ്രത്യാശ പ്രകടിഅപ്പിച്ചു

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

36 of 361020343536

« Previous Page « പാക്കിസ്താനില് തെരഞ്ഞെടുപ്പ് നാളെ. സ്ഫോടനത്തില് മരിച്ചവരുടെ എണ്ണം 40 ആയി
Next » ഇന്ന് ലോകമാത്യഭാഷാ ദിനം; മലയാളം വളരുന്നു. »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine