ഒന്നാമന്‍ ഒബാമ തന്നെ

November 7th, 2012

barack-obama-epathram

വാഷിങ്ങ്ടണ്‍: ഒന്നാമന്‍ താന്‍ തന്നെയെന്ന് ഒരിക്കല്‍ കൂടെ തെളിയിച്ചു കൊണ്ട് ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക പ്രഖ്യാപനം ഇനിയും വരാനിരിക്കുന്നതേ ഉള്ളൂ. വാശിയേറിയ മത്സരത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ മീറ്റ് റോംനിയെ പരാജയപ്പെടുത്തി ക്കൊണ്ടാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ബറാക് ഒബാമയെന്ന കറുത്ത വംശജന്‍ ഒരിക്കല്‍ കൂടെ ചരിത്രത്തെ തിരുത്തിക്കുറിച്ചത്.

ഇത്രയും ഉദ്വേഗം നിറഞ്ഞ ഒരു പ്രസിഡണ്ട് തിരഞ്ഞെടുപ്പ് അമേരിക്ക ഇതു വരെ കണ്ടിട്ടുണ്ടാകില്ല. 274 ഇലക്ടറല്‍ വോട്ടുകള്‍ ഒബാമയ്ക്ക് ലഭിച്ചപ്പോള്‍ മീറ്റ് റോംനിക്ക് 203 ഇലക്ടറല്‍ വോട്ടുകളേ നേടുവാന്‍ ആയുള്ളൂ. 23 സ്റ്റേറ്റുകളില്‍ ഒബാമയും 22 എണ്ണത്തില്‍ മീറ്റ് റോംനിയും വിജയിച്ചു. കൊളറാഡോ, മിഷിഗണ്‍, ഒഹായോ, വിസ്കോണ്‍സിന്‍ , പെന്‍സിൽവാനിയ, അയോവ, ന്യൂഹാംഷയര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിജയമാണ് ഒബാമയുടെ വിജയത്തിലേക്ക് വഴി തെളിച്ചത്.

ഒബാമയുടെ വിജയം ഉറപ്പായതോടെ ഡെമോക്രാറ്റുകള്‍ വിജയാഘോഷം ആരംഭിച്ചു കഴിഞ്ഞു. ലോക രാജ്യങ്ങളില്‍ നിന്നുമുള്ള പ്രമുഖര്‍ ഒബാമയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ടിരിക്കുകയാണ്. യു. എസ്. പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ താന്‍ തോല്‍‌വി സമ്മതിച്ചതായി മീറ്റ് റോംനി വ്യക്തമാക്കി. രാജ്യം ഏറെ വിഷമതകള്‍ നേരിടുന്ന സമയമാണെന്നും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുവാന്‍ ഒബാമയ്ക്ക് ആകട്ടെ എന്നും റോംനി പറഞ്ഞു.

ഔദ്യോഗിക പ്രഖ്യാപനം ജനുവരി ആറിനു യു. എസ്. കോണ്‍ഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തില്‍ വച്ചായിരിക്കും ഉണ്ടാകുക. സത്യപ്രതിജ്ഞ അടുത്ത വര്‍ഷം ജനുവരിയില്‍ ആയിരിക്കും.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

സാൻഡി : ഒബാമയ്ക്ക് അനുകൂലമായി വീശിയ കൊടുങ്കാറ്റ്

November 2nd, 2012

obama-sandy-rescue-epathram

സാൻഡി കൊടുങ്കാറ്റിനെ തുടർന്ന് നടത്തിയ രക്ഷാ പ്രവർത്തനങ്ങളും മറ്റും അമേരിക്കൻ പ്രസിഡണ്ട് പദം രണ്ടാം വട്ടവും നിലനിർത്താനായി തെരഞ്ഞെടുപ്പ് നേരിടുന്ന ഒബാമയെ തുണച്ചു എന്ന് കണക്കെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നു. പ്രവചന ഫലങ്ങൾ പ്രകാരം തെരഞ്ഞെടുപ്പിൽ തന്റെ പ്രതിയോഗിയായ മിറ്റ് റോമ്നിയേക്കാൾ 0.7 ശതമാനം പുറകിൽ ആയിരുന്ന ഒബാമ ഇപ്പോൾ റോമ്നിക്ക് ഒപ്പമെത്തി എന്നാണ് കണക്കുകൾ. ഒക്റ്റോബർ 26ന് ഒരു ഓൺലൈൻ സർവ്വേ പ്രകാരം റോമ്നിയുടെ വോട്ട് നില 47.7 ശതമാനവും ഒബാമയുടേത് 47.0 ശതമാനവും ആയിരുന്നു. എന്നാൽ ഇന്നത്തെ കണക്കു പ്രകാരം ഒബാമ 47.4 ശതമാനം നേടി റോമ്നി നേടിയ 47.3 ശതമാനത്തേക്കാൾ ഒരു പടി മുന്നിലാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൂപ്പർ കൊടുങ്കാറ്റിൽ 97 മരണം

October 31st, 2012

sandy-storm-epathram

ന്യൂയോർക്ക് : അമേരിക്കയെ കെടുതിയിൽ തള്ളിയ സൂപ്പർ കൊടുങ്കാറ്റായ സാൻഡി ഇതു വരെ 29 പേരുടെ ജീവൻ കവർന്നു. വൈദ്യുതി ബന്ധം നിലച്ച ന്യൂയോർക്ക് നഗരം ഇനിയും ചുരുങ്ങിയത് 4 ദിവസമെങ്കിലും ഇരുട്ടിൽ കഴിയേണ്ടി വരുമെന്നാണ് സൂചന. ന്യൂ ജഴ്സിയിൽ ഹഡ്സൺ നദി കവിഞ്ഞൊഴുകി നഗരം വെള്ളത്തിൽ മുങ്ങി കിടക്കുകയാണ്. വൈദ്യുത കമ്പികൾ പൊട്ടി വീണത് തെരുവിൽ ഇറങ്ങി നടക്കുന്നവരുടെ ജീവന് ഭീഷണി ഒരുക്കുന്നതായി അധികൃതർ പറയുന്നു. അമേരിക്കയിൽ 29 പേർ കൊല്ലപ്പെട്ടപ്പോൾ കാനഡയിൽ ഒന്നും, ഹൈതിയിൽ 51 ഉം ആണ് മരണ സംഖ്യ. സാൻഡി മൂലം ഇതു വരെ ആകെ കൊല്ലപ്പെട്ടത് 97 പേരാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമേരിക്ക ഭീതിയിൽ

October 28th, 2012

sandy-hurricane-epathram

ന്യൂയോർക്ക് : സാൻഡി ചുഴലിക്കാറ്റ് അമേരിക്കൻ തീരങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ വരുത്തി വെയ്ക്കുമെന്ന കാലാവസ്ഥാ പ്രവചനങ്ങളെ തുടർന്ന് അമേരിക്ക ഭീതിയിലായി. പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇരു സ്ഥാനാർത്ഥികളും തങ്ങളുടെ പ്രചരണ പരിപാടികൾ വരാനിരിക്കുന്ന ചുഴലിക്കാറ്റ് മൂലം മാറ്റി വെച്ചിരിക്കുകയാണ്. പൊതു ജന സുരക്ഷയേക്കാൾ തങ്ങൾക്ക് പ്രധാനം തെരഞ്ഞെടുപ്പ് പ്രചരണമാണ് എന്ന് ജനം കരുതിയാലോ എന്ന ആശങ്കയും ഇരു സ്ഥാനാർത്ഥികൾക്കും ഉണ്ട്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ വസിക്കുന്ന കിഴക്കൻ അമേരിക്കയിലെ കോടിക്കണക്കിന് ജനങ്ങളോട് അധികൃതർക്ക് ഒഴിഞ്ഞു പോവാനല്ലാതെ മറ്റൊന്നും പറയുവാനുമില്ല. നോർത്ത് കാറൊലീന മുതൽ കണക്ടിക്കട്ട് വരെയുള്ള സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ന്യൂയോർക്കിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ബസും തീവണ്ടിയും സരവീസ് നിർത്തി വെച്ചു. ഇന്ന് രാവിലെ മാത്രം മൂവായിരത്തിലേറെ വിമാനങ്ങൾ സർവീസുകൾ റദ്ദാക്കി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഷാവേസ് തന്നെ

October 8th, 2012

hugo-chavez-epathram

കറാക്കാസ് : വെനസ്വേല വീണ്ടും ഹ്യൂഗോ ഷാവേസിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. പ്രസിഡണ്ട് സ്ഥാനത്തേക്ക് ഇത് ഷാവേസിന്റെ നാലാം ഊഴമാണ്. 80.9 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ 54.42 ശതമാനം വോട്ടുകൾ നേടിയാണ് ഷാവേസ് ജയിച്ചത്. വൻ ആഘോഷ ആരവങ്ങളോടെയാണ് അനുയായികൾ ഷാവേസിന്റെ ജയത്തിന്റെ വാർത്തയെ എതിരേറ്റത്.

ദക്ഷിണ വെനസ്വേലയിൽ ദരിദ്രരായ അദ്ധ്യാപക ദമ്പതിമാരുടെ രണ്ടാമത്തെ മകനായി 1954ൽ ജനിച്ച ഷാവേസ് സൈനിക പരിശീലനത്തിന് ശേഷം 1976ൽ സൈന്യത്തിൽ ചേർന്ന് സൈനിക സേവനം അനുഷ്ഠിക്കുകയും സൈന്യം അഴിമതിയിൽ മുങ്ങിയ ഒരു ഭരണകൂടത്തിന്റെ കയ്യിലെ ആയുധമാണെന്ന് മനസ്സിലാക്കി സർക്കാരിനെതിരെ കലാപത്തിന് ഒരുങ്ങുകയും ചെയ്തു. കലാപം മണത്തറിഞ്ഞ സൈന്യം 1992ൽ ഷാവേസിനേയും കൂട്ടുകാരേയും പിടികൂടുകയും തടവിലാക്കുകയും ചെയ്തു. ഷാവേസിന്റെ കൂട്ടാളികളിൽ പലരേയും വധിക്കുകയും ചെയ്തു.

1994ൽ ജയിൽ മോചിതനായ ഷാവേസ് തീവ്ര ഇടതുപക്ഷ നിലപാടുകൾ സ്വീകരിക്കുകയും ഫിഫ്ത് റിപബ്ലിൿ മൂവ്മെന്റ് ആരംഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ചടുലത താമസിയാതെ ഷാവേസിനെ ഏറെ ജനപ്രിയനാക്കി. 1998ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ 56 ശതമാനം വോട്ട് നേടി ഷാവേസ് വെനസ്വേലയുടെ പ്രസിഡണ്ടായി.

2000ൽ ഭരണഘടന ഭേദഗതി ചെയ്യുകയും പ്രസിഡണ്ടിന്റെ ഭരണ കാലാവധി 6 വർഷമാക്കുകയും ചെയ്ത് വീണ്ടും പ്രസിഡണ്ടായി. ഏകാധിപത്യ പ്രവണതയ്ക്കെതിരെ ഷാവേസിന് എതിരെ വൻ പ്രതിഷേധം ഉയർന്നു. ഷാവേസിന്റെ വിപ്ലവകരമായ ഭരണത്തിനെതിരെ ലക്ഷക്കണക്കിന് ആളുകൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. സൈന്യവുമായി ഏറ്റുമുട്ടിയ ജനത്തിന് അനുകൂലമായി ഒരു വിഭാഗം സൈനികർ കൂറു മാറുകയും ഷാവേസിനെ സൈന്യം തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇടക്കാല പ്രസിഡണ്ടായി പെദ്രോ കാർമോണയെ സൈന്യം നിയമിച്ചുവെങ്കിലും ദിവസങ്ങൾക്കുള്ളിൽ പുറത്താക്കുകയും ഷാവേസിന്റെ വൈസ് പ്രസിഡണ്ടായിരുന്ന ഡയസ്ഡാഡോ കബേല്ലോയെ പ്രസിഡണ്ടാക്കുകയും ചെയ്തു. എന്നാൽ കബേല്ലോ ഷാവേസിനെ മോചിപ്പിക്കുകയും രണ്ട് ദിവസത്തിനകം ഷാവേസ് മറ്റൊരു കലാപത്തിലൂടെ വീണ്ടും പ്രസിഡണ്ടാവുകയും ചെയ്തു.

ദേശസാൽകൃത എണ്ണ കമ്പനികളിൽ നിന്നും ഒഴുകിയ പണം വിദ്യഭ്യാസം, ആരോഗ്യം എന്നിങ്ങനെ ഒട്ടേറെ ജനഹിത പദ്ധതിക്കായി യഥേഷ്ടം വിനിയോഗിച്ച ഷാവേസിന്റെ ജനപ്രീതി അനുദിനം വർദ്ധിച്ചു കൊണ്ടിരുന്നു. പാശ്ചാത്യ സാമ്രാജ്യത്വ ശക്തികൾക്ക് എന്നും വെല്ലുവിളി ഉയർത്തിയ ഷാവേസ് മൂന്നാം തവണ 63 ശതമാനം വോട്ട് നേടിയാണ് 2006ൽ വീണ്ടും പ്രസിഡണ്ടായത്. അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ച ഷാവേസിന് അന്താരാഷ്ട്ര തലത്തിലും ഏറെ അംഗീകാരവും പിന്തുണയും ലഭിച്ചു.

2011ൽ ക്യാൻസർ ചികിൽസയ്ക്കായി ക്യൂബയിൽ പോയ ഷാവേസ് സുഖം പ്രാപിച്ചതിന് ശേഷം വീണ്ടും സജീവമായി ഭരണത്തിൽ തിരിച്ചെത്തി. 2012ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഷാവേസ് സ്റ്റേജിൽ നൃത്തം വെച്ചത് അദ്ദേഹത്തിന്റെ ആരാധകരെ ആഹ്ലാദഭരിതരാക്കി. 2012ലെ തെരഞ്ഞെടുപ്പിൽ 54.42 ശതമാനം ഭൂരിപക്ഷത്തോടെ ഷാവേസ് നാലാം തവണയും വെനസ്വേലയുടെ അനിഷേധ്യ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറാൻ ജീമെയിൽ നിരോധിച്ചു

October 2nd, 2012

gmail-blocked-epathram

ടെഹ്റാൻ : പ്രവാചകനെ നിന്ദിക്കുന്ന വീഡിയോ പ്രദർശിപ്പിച്ച വെബ് സൈറ്റായ യൂട്യൂബിന്റെ ഉടമകളായ ഗൂഗിളിന്റെ ഏറ്റവും ജനപ്രിയ സേവനമായ ജീമെയിൽ ഇറാൻ നിരോധിച്ചു. ഇതോടെ നിയമ സഭാ സാമാജികർ ഉൾപ്പെടെ ഇറാനിലെ ലക്ഷക്കണക്കിന് ജീമെയിൽ ഉപയോക്താക്കൾക്ക് തങ്ങളുടെ ഈമെയിൽ ലഭിക്കാതായി. ജീമെയിലിന് പകരമായി ഒരു പ്രാദേശിക ഈമെയിൽ സേവനം കൊണ്ടുവരും എന്നാണ് അധികൃതർ പ്രഖ്യാപിച്ചത്. ഏറെനാളായി ഇന്റർനെറ്റ് അടക്കം ഒട്ടേറെ ഉന്നത സാങ്കേതിക മേഖലകളിൽ അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ മേധാവിത്വത്തെ വെല്ലുവിളിക്കുന്ന ഇറാൻ ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഇടയിൽ ശാസ്ത്ര – സാങ്കേതിക രംഗത്തെ പുനരാഖ്യാനം ചെയ്യാനുള്ള തീവ്രശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ബഹിരാകാശ ഗവേഷണം, വിത്തുകോശ ഗവേഷണം, ആണവ ഗവേഷണം എന്നിങ്ങനെ ഒട്ടേറെ രംഗങ്ങളിൽ ഇറാൻ മുന്നേറുന്നതിൽ അമേരിക്കയ്ക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങൾക്കും ഏറെ അരിശമുണ്ട്.

അമേരിക്ക കേന്ദ്ര ബിന്ദുവായുള്ള അന്താരാഷ്ട്ര വിവര സാങ്കേതിക ശൃംഖലയാണ് ഇന്റർനെറ്റ്. ഇതിനു ബദലായി മറ്റൊരു ശൃംഖല തന്നെ രൂപപ്പെടുത്തുക എന്നത് ഏറെ ശ്രമകരമാണെങ്കിലും അസാദ്ധ്യമല്ല. എന്നാൽ ഇത്തരമൊരു ശൃംഖല വികസിപ്പിച്ചെടുത്താൽ അതിന് മുസ്ലിം രാഷ്ട്രങ്ങളുടേയും അമേരിക്കൻ വിരുദ്ധ രാജ്യങ്ങളുടേയും പിന്തുണ ലഭിക്കും എന്ന് ഉറപ്പാണ്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇസ്ലാം വിരുദ്ധ സിനിമയുടെ നിർമ്മാതാവിനെ അറസ്റ്റ് ചെയ്തു

September 28th, 2012

anti-islamic-film-maker-epathram

ലോസ് ആഞ്ജലസ് : ലോകമെമ്പാടും അമേരിക്കൻ വിരുദ്ധ വികാരം ആളിക്കത്തിച്ച ഇസ്ലാം വിരുദ്ധ സിനിമയായ “ഇന്നസൻസ് ഓഫ് മുസ്ലിംസ്” നിർമ്മിച്ചു എന്ന് പറയപ്പെടുന്ന നകൂലാ ബാസ്സലെ നകൂലയെ കാലിഫോർണിയ പോലീസ് അറസ്റ്റ് ചെയ്തു. 2010ൽ നകൂല നടത്തിയ ഒരു ബാങ്ക്‍ തട്ടിപ്പ് കേസിലെ പ്രൊബേഷൻ വ്യവസ്ഥകൾ ലംഘിച്ചതിനാണ് പോലീസ് ഇയാളെ പിടികൂടിയത്. അമേരിക്കൻ നിയമപ്രകാരം ഒരു കുറ്റവാളിയെ ജയിലിൽ അടയ്ക്കുന്നതിന് പകരമുള്ള നടപടിയായ പ്രൊബേഷന് വിധേയനായിരുന്നു പ്രതി. പ്രതി പ്രൊബേഷൻ വ്യവസ്ഥകൾ തെറ്റിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ട ചുമതല വഹിക്കുന്ന പ്രൊബേഷൻ ഉദ്യോഗസ്ഥരെയും പ്രൊബേഷൻ ഉത്തരവിട്ട കോടതിയേയും പ്രതി വഞ്ചിച്ചതായി കോടതി നിരീക്ഷിച്ചു. അപര നാമങ്ങൾ ഉപയോഗിക്കരുത് എന്ന പ്രൊബേഷൻ വ്യവസ്ഥ നിരവധി ഘട്ടങ്ങളിൽ പ്രതി ലംഘിച്ചതായി കോടതി ചൂണ്ടിക്കാട്ടി. പാസ്പോർട്ട് അപേക്ഷയിലും, വിവാദ സിനിമയുടെ ചിത്രീകരണ വേളയിൽ നടത്തിയ പണമിടപാടുകളിലും, സിനിമയിലെ അഭിനേതാക്കളോട് പറഞ്ഞതും എല്ലാം വ്യത്യസ്ഥ പേരുകളായിരുന്നു. പ്രതി ചതിയനും വിശ്വസിക്കാൻ കൊള്ളാത്തവനുമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജൂലിയൻ അസാഞ്ജെ ഐക്യരാഷ്ട്ര സഭയിൽ സംസാരിക്കും

September 27th, 2012

julian-assange-wikileaks-cablegate-epathram

ഐക്യരാഷ്ട്ര സഭ : ഭരണകൂടങ്ങൾ പൂഴ്ത്തി വെയ്ക്കാൻ ശ്രമിക്കുന്ന അപ്രിയ സത്യങ്ങൾ ലോകത്തിന് മുൻപാകെ വെളിപ്പെടുത്തി ഒട്ടേറെ പേരുടെ ഉറക്കം കെടുത്തിയ വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജെ ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ലണ്ടനിലെ ഇക്വഡോർ എംബസിയിൽ രാഷ്ട്രീയ അഭയം തേടിയിട്ടുള്ള അസാഞ്ജെയ്ക്ക് ഐക്യരാഷ്ട്ര സഭയിൽ സംസാരിക്കുവാനുള്ള അവസരമൊരുക്കുന്നത് ഇക്വഡോർ തന്നെയാണ്. അസാഞ്ജെയുടെ രാഷ്ട്രീയ അഭയം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക യോഗം ചേരുന്നത്. ലണ്ടനിലെ ഇക്വഡോർ എംബസിയിൽ നിന്നും പ്രത്യേകം സജ്ജമാക്കിയ വീഡിയോ കോൺഫറൻസിങ്ങ് സംവിധാനം വഴിയായിരിക്കും അസാഞ്ജെ സംസാരിക്കുക. വിക്കിലീക്ക്സിന് എതിരെ നടപടികൾ സ്വീകരിക്കാൻ ആവാത്ത പശ്ചാത്തലത്തിൽ അസാഞ്ജെയെ വെട്ടിലാക്കാൻ ലൈംഗിക ആരോപണങ്ങൾ ചുമത്തി കേസെടുക്കുകയായിരുന്നു. ഈ കേസിന്റെ ബലത്തിൽ അസാഞ്ജെയെ സ്വീഡനിലേക്ക് കൈമാറ്റം ചെയ്യണം എന്ന ആവശ്യം ബ്രിട്ടൻ അംഗീകരിക്കുകയും ബ്രിട്ടീഷ് പോലീസ് അസാഞ്ജെയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹം ഇക്വഡോർ എംബസിയിൽ അഭയം തേടിയത്. എംബസിക്ക് പുറത്ത് കാൽ കുത്തുന്ന നിമിഷം അസാഞ്ജെയെ അറസ്റ്റ് ചെയ്യും എന്നാണ് ബ്രിട്ടൻ പ്രഖ്യാപിച്ചിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമേരിക്കൻ താവളങ്ങൾ ആക്രമിക്കും : ഇറാൻ

September 24th, 2012

iran-missile-test-epathram

ടെഹ്റാൻ : ഇസ്രയേൽ തങ്ങളെ ആക്രമിക്കുന്ന പക്ഷം ഇറാൻ മദ്ധ്യ പൂർവ്വേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളുടെ മേൽ ആക്രമണം അഴിച്ചു വിടും എന്ന് ഇറാനിലെ ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നല്കി. ഇത്തരമൊരു ആക്രമണം ഇറാൻ തുടങ്ങി വെച്ചാൽ മദ്ധ്യ പൂർവ്വേഷ്യയിലെ മറ്റു രാജ്യങ്ങൾക്ക് കൂടി യുദ്ധത്തിൽ പങ്കു ചേരേണ്ടി വരും. ഇതാണ് ഇറാന്റെ തന്ത്രം. അണു ബോംബ് നിർമ്മിക്കപ്പെടുന്നു എന്ന് പാശ്ചാത്യ രാജ്യങ്ങൾ ആരോപിക്കുന്ന ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കും എന്ന ഇസ്രയേലിന്റെ ഭീഷണിക്കുള്ള മറുപടി ആയാണ് ഇറാന്റെ ഈ നീക്കം. തങ്ങളുടെ ആണവ പദ്ധതികൾ സമാധാനപരമായ ആവശ്യങ്ങൾക്കാണ് എന്ന് ഇറാൻ വ്യക്തമാക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലിബിയയില്‍ അമേരിക്കന്‍ സ്ഥാനപതി കൊല്ലപ്പെട്ട സംഭവം: ഒബാമ അന്വേഷണം ആവശ്യപ്പെട്ടു

September 13th, 2012
ബെന്‍‌ഗാസി(ലിബിയ): ലിബിയയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ആക്രമിക്കുകയും സ്ഥാനപതി ക്രിസ്റ്റഫര്‍ സ്റ്റീവന്‍സിനെ കൊലചെയ്യുകയും ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുവാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാത്രി   ആയുധ ധാരികളായ ഒരു സംഘം അക്രമികള്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഇവര്‍ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സംഭവ സ്ഥലത്തു നിന്നും  രക്ഷപ്പെടുവാന്‍ ശ്രമിച്ച സ്റ്റീവന്‍സിനെ അക്രമികള്‍ കൊലചെയ്തു. സ്ഥാനപതിയെ കൂടാതെ കോണ്‍സുലേറ്റിലെ മൂന്ന് ഉദ്യോഗസ്ഥരും വധിക്കപ്പെട്ടു. കോണ്‍സുലേറ്റ് കെട്ടിടം അഗ്നിക്കിരയാക്കിയതിനൊപ്പം കൊള്ളയടിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സംഭവത്തില്‍ ലോകരാജ്യങ്ങള്‍ ശക്തിയായി പ്രതിഷേധിച്ചു. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനു നേരെ നടന്ന ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 11നു ആണ് ഈ ആക്രമണവും  നടന്നത് . കോണ്‍സുലേറ്റിനു നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ യു.എസിന്റെ രണ്ട് നാവിക സേനാ കപ്പലുകള്‍ ലിബിയയിലേക്ക് നീങ്ങിയിട്ടുണ്ട്. ആധുനിക പടക്കോപ്പുകള്‍ വഹിക്കുന്ന യു.എസ്.എസ്. ലബൂണ്‍, യു.എസ്.എസ് മക് ഹൌള്‍ എന്നീ യുദ്ധക്കപ്പലുകളാണ് ലിബിയന്‍ സമുദ്രാതിര്‍ത്തിയെ ലക്ഷ്യമാക്കി നീങ്ങുന്നത്. പ്രവാചകനെകുറിച്ച് മോശമായി ചിത്രീകരിച്ചു എന്ന് ആരോപിക്കുന്ന സിനിമക്ക്
അനുമതി നല്‍കി എന്നതാണ് പ്രതിഷേധത്തിനു കാരണമായി പറയുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

10 of 36910112030»|

« Previous Page« Previous « ദ്വീപുകളെ ചൊല്ലി ജപ്പാനും ചൈനയും ഉരസുന്നു
Next »Next Page » ആപ്പിളിന്റെ ഐ ഫോണ്‍ 5 പുറത്തിറങ്ങി »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine