റഷ്യ സ്നോഡന് അഭയം നൽകരുത് എന്ന് അമേരിക്ക

July 14th, 2013

edward-snowden-epathram

മോസ്കോ: അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയുടെ ചാര പ്രവര്‍ത്തനം പുറത്തു വിട്ട എഡ്വേഡ് സ്നോഡന് അഭയം നൽകരുതെന്ന് റഷ്യയോട് അമേരിക്കൻ പ്രസിഡണ്ട്‌ ബറാക് ഒബാമ ആവശ്യപെട്ടു. സ്നോഡന്‍ അപേക്ഷിക്കുകയാണെങ്കില്‍ വെനിസ്വേല, ബൊളിവീയ, നികരാഗ്വ എന്നീ രാജ്യങ്ങൾ അഭയം നല്‍കാന്‍ നേരത്തേ തയാറായിരുന്നു. ഇതിനെതിരെ അമേരിക്ക മുമ്പേ തന്നെ രംഗത്ത് വരികയും ചെയ്തു.

മോസ്കോയിലെ ഷെരമേത്യേവോ വിമാനത്താവളത്തിലാണ് സ്നോഡന്‍ കഴിയുന്നത്. ജൂണ്‍ 23ന് തന്നെ അമേരിക്ക സ്നോഡന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. ഇന്ത്യയോട് അഭയം ചോദിച്ചിരുന്നു എങ്കിലും ഇന്ത്യ അത് നിരസിച്ചിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലാറ്റിൻ അമേരിക്കയിലേക്ക് സ്വാഗതം

July 7th, 2013

edward-snowden-epathram

അമേരിക്കയുടെ ആഭ്യന്തര രഹസ്യങ്ങൾ വിക്കി ലീക്ക്സിന് ചോർത്തിക്കൊടുത്ത എഡ്വാർഡ് സ്നോഡന് രാഷ്ട്രീയ അഭയം നൽകാൻ ഒട്ടേറെ ലാറ്റിൻ അമേരിക്കൻ രാഷ്ട്രങ്ങൾ സന്നദ്ധത പ്രകടിപ്പിച്ചു. ബോളീവിയൻ പ്രസിഡണ്ട് ഇവോ മൊറാലസ് സ്നോഡനെ ബൊളീവിയ സ്വാഗതം ചെയ്യുന്നതായി അറിയിച്ചതാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. കഴിഞ്ഞ ദിവസം ബൊളീവിയൻ പ്രസിഡണ്ട് സഞ്ചരിച്ച വിമാനം ഇന്ധനം നിറയ്ക്കാനായി യൂറോപ്പിൽ ഇറങ്ങാൻ അനുവദിക്കാത്തതിന്റെ പ്രതിഷേധമായാണ് തന്റെ പ്രഖ്യാപനം എന്ന് പ്രസിഡണ്ട് അറിയിച്ചു. സ്നോഡനെ തന്റെ വിമാനത്തിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്റെ വിമാനം മണിക്കൂറുകളോളം യൂറോപ്പിൽ ഇറങ്ങാൻ അനുവദിക്കാഞ്ഞത്.

നിക്കരാഗ്വയും വെനസ്വേലയും സ്നോഡന് അഭയം നൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

വിമാനം നിലത്തിറക്കാൻ അനുമതി നല്കാഞ്ഞ സംഭവത്തെ ബൊളീവിയൻ പ്രസിഡണ്ട് സാമ്രാജ്യത്വത്തിന്റെ തടങ്കലിലായി എന്നാണ് ബൊളീവിയൻ കൈസ് പ്രസിഡണ്ട് വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര മര്യാദകളുടേയും ഉടമ്പടികളുടേയും ഈ ലംഘനമാണിത്. ഈ സാമ്രാജ്യത്വ ഹുങ്കിനെതിരെ സാർവ്വദേശീയ തൊഴിലാളി വർഗ്ഗം പ്രതിഷേധിക്കണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒബാമ ബുഷിന്റെ വഴിയേ

June 14th, 2013

bush-obama-epathram

മോസ്കോ : സിറിയൻ വിമതർക്ക് എതിരെ പ്രസിഡണ്ട് ബഷർ അൽ അസദ് രാസ ആയുധങ്ങൾ പ്രയോഗിച്ചു എന്ന അമേരിക്കൻ പ്രസിഡണ്ട് ബറാൿ ഒബാമയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഒരു റഷ്യൻ പാർലമെന്റ് അംഗം പറഞ്ഞു. വ്യാജ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒബാമയുടെ പരാമർശം. ഇത്തരം ആരോപണങ്ങൾ സിറിയൻ പ്രശ്നത്തിൽ ഇടപെടാനുള്ള അമേരിക്കയുടെ മറയാണ്. സിറിയയിൽ രാസ ആയുധങ്ങൾ പ്രയോഗിക്കപ്പെട്ടു എന്നതിന് തങ്ങളുടെ പക്കൽ തെളിവുണ്ട് എന്ന വൈറ്റ് ഹൌസ് പ്രഖ്യാപനത്തെ തുടർന്നാണ് അദ്യമായി സിറിയൻ വിമതർക്ക് ആയുധം എത്തിക്കാൻ അമേരിക്കൻ പ്രസിഡണ്ട് ഉത്തരവിട്ടത്. വർഷങ്ങൾക്ക് മുൻപ് ഇറാഖ് അധിനിവേശത്തിനായി സദ്ദാം ഹുസൈന്റെ കയ്യിൽ “വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷൻ” ഉണ്ടെന്ന് പ്രചരിപ്പിച്ച ബുഷിന്റെ അതേ തന്ത്രം തന്നെ പ്രയോഗിക്കുന്ന ഒബാമ ബുഷിന്റെ അതേ പാത തന്നെ പിന്തുടരുകയാണ് എന്നും റഷ്യയുടെ വിദേശ നയ രൂപീകരണ സമിതിയുടെ തലവൻ കൂടിയായ അലക്സി പുഷ്കോവ് പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൊവ്വയില്‍ ജല സാന്നിദ്ധ്യം : കൂടുതല്‍ തെളിവുകളുമായി നാസ

June 11th, 2013

mars-rover-ePathram

ന്യൂയോര്‍ക്ക് : ചൊവ്വയില്‍ പര്യവേക്ഷണം നടത്തുന്ന നാസയുടെ ഓപ്പര്‍ച്യൂണിറ്റി റോവര്‍ ചൊവ്വയില്‍ ജല സാന്നിദ്ധ്യം ഉണ്ടെന്നതിന് കൂടുതല്‍ തെളിവ് കണ്ടെത്തി. കളിമണ്‍ ധാതുക്കള്‍ അടങ്ങിയ പാറയുടെ സാന്നിദ്ധ്യമാണ് തിരിച്ചറി ഞ്ഞത് എന്ന് നാസ വെളിപ്പെടുത്തി. ജല വുമായി സമ്പര്‍ക്കം ഉണ്ടെങ്കിലേ ഇത്തരം കളിമണ്‍ ധാതുക്കള്‍ അടങ്ങിയ പാറ ഉണ്ടാവുകയുള്ളൂ എന്ന് നാസ അറിയിച്ചു.

ഇതു വരെ ഓപ്പര്‍ച്യൂണിറ്റി കണ്ടെത്തിയ ജല സാന്നിദ്ധ്യത്തില്‍ എല്ലാം പി. എച്ച്. മൂല്യം താഴ്ന്ന നിലയില്‍ ആയതിനാല്‍ ആസിഡ് ആകാനാണ് സാധ്യത എന്നും കളിമണ്‍ ധാതു, ന്യൂട്രലായ പി. എച്ച്. മൂല്യത്തിലേ ഉണ്ടാവുകയുള്ളൂ എന്നതിനാല്‍ ജലത്തിനാണ് സാധ്യത യെന്നും ഓപ്പര്‍ച്യൂണിറ്റി റോവറിന്റെ കണ്ടു പിടിത്തങ്ങള്‍ നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞര്‍ അറിയിച്ചു.

ജീവന്റെ സാന്നിദ്ധ്യം തേടി നാസ യുടെ ‘ക്യൂരിയോസിറ്റി’ 250 കോടി ഡോളര്‍ ചെലവിട്ടു കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ചൊവ്വയില്‍ ഇറങ്ങിയിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറാഖിലെ എണ്ണ : ചൈനയ്ക്ക് വൻ നേട്ടം

June 3rd, 2013

chinese-oil-epathram

ബാഗ്ദാദ് : 2003ലെ അമേരിക്കൻ ആക്രമണത്തിന് ശേഷമുള്ള കാലഘട്ടത്തിൽ ലോകത്തിലേ ഏറ്റവും വലിയ എണ്ണ ഉത്പാദകരായി മാറിയ ഇറാഖുമായി ദീർഘകാല കരാറുകളിൽ ഏർപ്പെട്ട ചൈന ഇറാഖിന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവായി മാറി. ഇറാഖ് ഉത്പാദിപ്പിക്കുന്ന എണ്ണയുടെ പകുതി വാങ്ങുന്നത് ചൈനയാണ്. ഒന്നര മില്ല്യൺ ബാരൽ വരും ഇത്. ഇറാഖിലെ ഏറ്റവും വലിയ എണ്ണപ്പാടത്തിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്താനുള്ള തീവ്ര ശ്രമത്തിലാണ് ഇപ്പോൾ ചൈന.

സദ്ദാം ഹുസൈന് എതിരെ ഏർപ്പെടുത്തിയിരുന്ന അന്താരാഷ്ട്ര ഉപരോധങ്ങളാൽ മുരടിച്ച ഇറാഖിലെ എണ്ണ കച്ചവടം സദ്ദാമിന്റെ അന്ത്യത്തോടെ പുനരുദ്ധരിക്കും എന്ന് മനസ്സിലാക്കിയ ചൈന തന്ത്രപരമായി നീങ്ങിയതിന്റെ ഫലമാണ് ഇപ്പോഴത്തെ നേട്ടം. വൻ തോതിൽ ചൈനീസ് തൊഴിലാളികളെ ഇറാഖിലേക്ക് അയച്ച ചൈന തീരെ കുറഞ്ഞ നിരക്കുകളിലാണ് ഇറാഖിലെ പുതിയ സർക്കാരിൽ നിന്നും കരാറുകളിൽ ഏർപ്പെട്ടത്. പ്രതിവർഷം രണ്ട് ബില്ല്യൺ ഡോളർ ചൈന ഇറാഖിലേക്ക് ഇത്തരത്തിൽ ഒഴുക്കി.

ഇറാഖ് യുദ്ധത്തിൽ ഒരു തരത്തിലും പങ്ക്‍ വഹിക്കാതെ തന്നെ ഇറാഖ് യുദ്ധ പൂർവ്വ കച്ചവടത്തിൽ ചൈന അമേരിക്കയെ പരാജയപ്പെടുത്തിയതായാണ് അമേരിക്കൻ സൈനിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചുഴലിക്കാറ്റ്: ഒക്‍ലഹോമയില്‍ 51 പേര്‍ മരിച്ചു

May 21st, 2013

വാഷിങ്ടണ്‍: അമേരിക്കയിലെ ഒക്‍ലഹോമയില്‍ ഉണ്ടായ വന്‍ ചുഴലിക്കാറ്റില്‍ 51 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ 7 കുട്ടികളും ഉള്‍പ്പെടുന്നു. മണിക്കൂറില്‍ 200 മൈല്‍ വേഗത്തില്‍ വീശിയടിച്ച മൂന്ന് കിലോമീറ്റര്‍ വിസ്തൃതിയുള്ള ചുഴലിക്കാറ്റ്നഗരത്തില്‍ കനത്ത നാശനഷ്ടം വിതച്ചു. നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. മരങ്ങള്‍ കടപുഴകി വീണു. മുര്‍ നഗരത്തിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. കെട്ടിടങ്ങളുടേയും മറ്റും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുവാന്‍ നന്നേ പാടു പെട്ടു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മരണങ്ങളിലും നാശനഷ്ടങ്ങളിലും അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ അനുശോചനവും ദു:ഖവും രേഖപ്പെടുത്തി. ഒക്‍ലഹോമയ്ക്ക് എല്ലാവിധ ഫെഡറല്‍ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.പി.എ സര്‍ക്കാറില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു: നരേന്ദ്ര മോഡി

May 14th, 2013

വാഷിങ്ങ്‌ടണ്‍: മോശപ്പെട്ട ഭരണവും അഴിമതിയും മൂലം ജനങ്ങള്‍ക്ക് യു.പി.എ സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ജനങ്ങളുടെ വിശ്വാസം തിരിച്ചു പിടിക്കുക എന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. ഗുജറാത്ത് ദിനത്തോടനുബന്ധിച്ച് അമേരിക്കയിലെ ഗുജറാത്തി സമൂഹത്തെ വീഡിയോ കോണ്‍‌ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്യവെ യു.പി.എ സര്‍ക്കാറിനെതിരെ കടുത്ത ഭാഷയിലാണ് മോഡി പ്രസംഗിച്ചത്.
ഡെല്‍ഹിയില്‍ ഉള്ളത് ദുര്‍ബലരായ ഭരണാധികാരികളാണെന്നും നഷ്ടപ്പെട്ട വിശ്വാസം തിരിച്ചു പിടിക്കുക എളുപ്പമല്ലെന്നും മോഡി പറഞ്ഞു. അവര്‍ നമ്മുടെ പട്ടാളക്കാരുടെ തലവെട്ടുന്നു. ചൈന അതിര്‍ത്തി കടന്ന് നമ്മുടെ പടിവാതിലില്‍ മുട്ടുന്നു തുടങ്ങി അയല്‍ രാജ്യങ്ങളില്‍ നിന്നും നേരിടുന്ന വെല്ലുവിളികളെ കുറിച്ചും മോഡി സൂചിപ്പിച്ചു. തന്റെ ഭരണകാലത്ത് വിവേചനമില്ലാതെ വികസനം എത്തിച്ചെന്നും ഒരു വ്യാഴവട്ടക്കാലത്തെ ഭരണം കൊണ്ട് ഗുജറാത്തില്‍ താന്‍ വികസനത്തിനു പുതിയ അര്‍ഥം നല്‍കിയെന്ന് മോഡി അവകാശപ്പെട്ടു. വിവിധ സര്‍വ്വകലാശാലകളില്‍ നിന്നും ഇന്ത്യന്‍ വംശജരായ നൂറുകണക്കിന്‍ വിദ്യാര്‍ഥികളാണ്‍` മോഡിയുടെ വീഡിയോ കോണ്‍ഫറന്‍സ് പ്രസംഗം കേള്‍ക്കാന്‍ എത്തിയത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അമേരിക്കയാണ് യഥാർത്ഥ ഹാക്കിംഗ് സാമ്രാജ്യമെന്ന് ചൈന

May 8th, 2013

cracking-epathram

ബെയ്ജിങ്ങ് : ചൈന അക്രമണോൽസുകമായ രാഷ്ട്രമാണ് എന്ന പ്രചരണം വഴി അമേരിക്ക തങ്ങളുടെ അയൽ രാജ്യങ്ങളിൽ ഭീതി പരത്തി അമേരിക്കൻ ആയുധ കമ്പനികളുടെ വിൽപ്പന വർദ്ധിപ്പിക്കാനുള്ള കളമൊരുക്കുകയാണെന്ന് ചൈന ആരോപിച്ചു. ചൈന അമേരിക്കയുടെ സൈനിക കമ്പ്യൂട്ടറുകളിൽ ആക്രമണം നടത്തി എന്ന അമേരിക്കയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ചൈന. പീപ്പ്ൾസ് ലിബറേഷൻ ആർമി ദിനപത്രത്തിലൂടെയാണ് ചൈന ഇത് വ്യക്തമാക്കിയത്. അമേരിക്കൻ ആയുധ വ്യാപാരികൾ പണം എണ്ണാൻ തയ്യാറെടുക്കുകയാണ് എന്നും പത്രം കളിയാക്കി.

ചൈന യുദ്ധ വിമാനങ്ങളും വിമാന വാഹിനി കപ്പലുകളും നിർമ്മിക്കുന്നതിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസം പെന്റഗൺ പ്രസിദ്ധപ്പെടുത്തിയിരുന്നു.

കമ്പ്യൂട്ടർ ശൃംഖലകൾ ആക്രമിച്ച് നൂറോളം കമ്പനികളുടെ വിവരങ്ങൾ മോഷ്ടിച്ച ഹാക്കിംഗ് ആക്രമണത്തിന് പുറകിൽ ചൈനയാണ് എന്ന ആരോപണത്തിന് മറുപടിയായി തങ്ങളുടെ കമ്പ്യൂട്ടറുകൾ അമേരിക്ക നിരന്തരമായി ആക്രമിക്കുന്നുണ്ട് എന്നും അമേരിക്കയാണ് യഥാർത്ഥ ഹാക്കിംഗ് സാമ്രാജ്യം എന്നും ചൈന പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സിറിയൻ വിമതർക്ക് അമേരിക്കയുടെ ആയുധ സഹായം

April 13th, 2013

syria-truce-epathram

വാഷിങ്ടൺ‍: ഒരു വർഷത്തോളമായി രക്തരൂഷിത പോരാട്ടം തുടരുന്ന സിറിയയില്‍ ബഷാറുല്‍ അസദിനെതിരെ പൊരുതുന്ന വിമതര്‍ക്കുള്ള സഹായം ഇനിയും വര്‍ധിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചു. എന്നാൽ അമേരിക്കയുടെ ഈ നീക്കം അപകടമാണ് എന്ന് നിരീക്ഷിക്കപ്പെടുന്നു. അല്‍ഖാഇദ പോലുള്ള തീവ്രവാദി സംഘങ്ങളുടെ കൈയില്‍ ഈ ആയുധങ്ങൾ എത്തിപ്പെടാന്‍ സാധ്യത കൂടുതലാണ്. എന്നാൽ ബഷർ അൽ അസദിനെ താഴെയിറക്കാൻ ഏതറ്റം വരെ പോകാനും അമേരിക്ക തയ്യാറാകുമെന്നാണ് പെന്‍റഗണിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്രിട്ടനും ഫ്രാന്‍സും ഇത്തരം സഹായങ്ങള്‍ നേരത്തെ തന്നെ ചെയ്തു തുടങ്ങിയിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമേരിക്കയും ഉത്തര‍ കൊറിയയും നേർക്കുനേർ

April 3rd, 2013
america korea-epathram

സോള്‍: കൊറിയന്‍ ഉപദ്വീപില്‍ സംഘര്‍ഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നു. ഇരു കൊറിയകളും നടത്തി വരുന്ന  പ്രകോപനപരമായ നീക്കത്തിനു പിന്നാലെ  അമേരിക്കയും കക്ഷി ചേർന്നതോടെ സംഘർഷാവസ്ഥക്കുള്ള സാധ്യത വർധിച്ചു. രാജ്യത്തെ പ്രധാന ആണവ റിയാക്ടർ ആയ യങ്‌ബ്യോണ്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ഉത്തര കൊറിയ വ്യക്തമാക്കി. 2007 മുതല്‍ അടച്ചിട്ട ആണവ റിയാക്ടറാണ് ഇത്.

അതോടെ ദക്ഷിണ കൊറിയയുടെ സുരക്ഷ എന്ന പേരിൽ യുദ്ധക്കപ്പലും സമുദ്ര റഡാര്‍ സംവിധാനവുമടങ്ങുന്ന സൈനിക സന്നാഹങ്ങളുമായി അമേരിക്ക ഉത്തര കൊറിയന്‍ സമുദ്രാതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. ഈയിടെ ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി  സൈനികാഭ്യാസങ്ങൾ നടത്തി ഉത്തര കൊറിയയെ കൂടുതൽ പ്രകോപിപ്പിച്ചതിന് പിന്നാലെയാണ് അമേരിക്ക കൂടുതല്‍ യുദ്ധ സന്നാഹങ്ങള്‍ ഈ മേഖലയിലേക്ക് അയക്കുന്നത്. അതിനിടെ അമേരിക്കയേയും ദക്ഷിണ കൊറിയയേയും കടന്നാക്രമിക്കുന്ന ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ പ്രധാന പ്രസംഗം ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു.

ഈ മേഖല  യുദ്ധ ഭീഷണിയിൽ ആണെന്നും ഉത്തര കൊറിയ പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കി യിരിക്കുകയാണെന്നും  യു. എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വ്യക്തമാക്കി

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിലക്ക് നീങ്ങി : മ്യാന്മാറിൽ സ്വകാര്യ പത്രങ്ങള്‍ പുറത്തിറങ്ങി
Next »Next Page » അഫ്ഗാനിൽ കോടതിക്ക് നേരെ ബോംബേറ് »



  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine