ബെയ്ജിങ്ങ് : ചൈന അക്രമണോൽസുകമായ രാഷ്ട്രമാണ് എന്ന പ്രചരണം വഴി അമേരിക്ക തങ്ങളുടെ അയൽ രാജ്യങ്ങളിൽ ഭീതി പരത്തി അമേരിക്കൻ ആയുധ കമ്പനികളുടെ വിൽപ്പന വർദ്ധിപ്പിക്കാനുള്ള കളമൊരുക്കുകയാണെന്ന് ചൈന ആരോപിച്ചു. ചൈന അമേരിക്കയുടെ സൈനിക കമ്പ്യൂട്ടറുകളിൽ ആക്രമണം നടത്തി എന്ന അമേരിക്കയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ചൈന. പീപ്പ്ൾസ് ലിബറേഷൻ ആർമി ദിനപത്രത്തിലൂടെയാണ് ചൈന ഇത് വ്യക്തമാക്കിയത്. അമേരിക്കൻ ആയുധ വ്യാപാരികൾ പണം എണ്ണാൻ തയ്യാറെടുക്കുകയാണ് എന്നും പത്രം കളിയാക്കി.
ചൈന യുദ്ധ വിമാനങ്ങളും വിമാന വാഹിനി കപ്പലുകളും നിർമ്മിക്കുന്നതിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസം പെന്റഗൺ പ്രസിദ്ധപ്പെടുത്തിയിരുന്നു.
കമ്പ്യൂട്ടർ ശൃംഖലകൾ ആക്രമിച്ച് നൂറോളം കമ്പനികളുടെ വിവരങ്ങൾ മോഷ്ടിച്ച ഹാക്കിംഗ് ആക്രമണത്തിന് പുറകിൽ ചൈനയാണ് എന്ന ആരോപണത്തിന് മറുപടിയായി തങ്ങളുടെ കമ്പ്യൂട്ടറുകൾ അമേരിക്ക നിരന്തരമായി ആക്രമിക്കുന്നുണ്ട് എന്നും അമേരിക്കയാണ് യഥാർത്ഥ ഹാക്കിംഗ് സാമ്രാജ്യം എന്നും ചൈന പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇന്റര്‍നെറ്റ്, കുറ്റകൃത്യം, ചൈന, യുദ്ധം