സാൻഡി കൊടുങ്കാറ്റിനെ തുടർന്ന് നടത്തിയ രക്ഷാ പ്രവർത്തനങ്ങളും മറ്റും അമേരിക്കൻ പ്രസിഡണ്ട് പദം രണ്ടാം വട്ടവും നിലനിർത്താനായി തെരഞ്ഞെടുപ്പ് നേരിടുന്ന ഒബാമയെ തുണച്ചു എന്ന് കണക്കെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നു. പ്രവചന ഫലങ്ങൾ പ്രകാരം തെരഞ്ഞെടുപ്പിൽ തന്റെ പ്രതിയോഗിയായ മിറ്റ് റോമ്നിയേക്കാൾ 0.7 ശതമാനം പുറകിൽ ആയിരുന്ന ഒബാമ ഇപ്പോൾ റോമ്നിക്ക് ഒപ്പമെത്തി എന്നാണ് കണക്കുകൾ. ഒക്റ്റോബർ 26ന് ഒരു ഓൺലൈൻ സർവ്വേ പ്രകാരം റോമ്നിയുടെ വോട്ട് നില 47.7 ശതമാനവും ഒബാമയുടേത് 47.0 ശതമാനവും ആയിരുന്നു. എന്നാൽ ഇന്നത്തെ കണക്കു പ്രകാരം ഒബാമ 47.4 ശതമാനം നേടി റോമ്നി നേടിയ 47.3 ശതമാനത്തേക്കാൾ ഒരു പടി മുന്നിലാണ്.
- ജെ.എസ്.