ന്യൂയോർക്ക് : അമേരിക്കയെ കെടുതിയിൽ തള്ളിയ സൂപ്പർ കൊടുങ്കാറ്റായ സാൻഡി ഇതു വരെ 29 പേരുടെ ജീവൻ കവർന്നു. വൈദ്യുതി ബന്ധം നിലച്ച ന്യൂയോർക്ക് നഗരം ഇനിയും ചുരുങ്ങിയത് 4 ദിവസമെങ്കിലും ഇരുട്ടിൽ കഴിയേണ്ടി വരുമെന്നാണ് സൂചന. ന്യൂ ജഴ്സിയിൽ ഹഡ്സൺ നദി കവിഞ്ഞൊഴുകി നഗരം വെള്ളത്തിൽ മുങ്ങി കിടക്കുകയാണ്. വൈദ്യുത കമ്പികൾ പൊട്ടി വീണത് തെരുവിൽ ഇറങ്ങി നടക്കുന്നവരുടെ ജീവന് ഭീഷണി ഒരുക്കുന്നതായി അധികൃതർ പറയുന്നു. അമേരിക്കയിൽ 29 പേർ കൊല്ലപ്പെട്ടപ്പോൾ കാനഡയിൽ ഒന്നും, ഹൈതിയിൽ 51 ഉം ആണ് മരണ സംഖ്യ. സാൻഡി മൂലം ഇതു വരെ ആകെ കൊല്ലപ്പെട്ടത് 97 പേരാണ്.
- ജെ.എസ്.