ക്യൂബയില്‍ ഇനി സ്വത്തു വാങ്ങാം

April 21st, 2011

ഹവാന : ക്യൂബ യിലെ ജനങ്ങള്‍ക്ക് സ്വത്തുക്കള്‍ വാങ്ങുവാനും വില്‍ക്കുവാനും ഉള്ള അനുമതി നല്‍കു വാന്‍ ക്യൂബന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി തീരുമാനിച്ചു. പതിനാലു വര്‍ഷ ത്തിനു ശേഷം ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസ്സ് ആണ് ഈ തീരുമാനം എടുത്തത്. എന്നാല്‍ അനുമതി യുടെ മറവില്‍ സ്വകാര്യ സ്വത്തു ക്കള്‍ കുന്നു കൂട്ടുവാന്‍ അനുവദിക്കില്ല എന്ന് കമ്യൂണിസ്റ്റ് ക്യൂബ യുടെ സ്ഥാപകന്‍ ഫിഡല്‍ കാസ്ട്രോ യുടെ സഹോദരനും ക്യൂബന്‍ പ്രസിഡണ്ടു മായ റൌള്‍ കാസ്ട്രോ വ്യക്തമാക്കി യിട്ടുണ്ട്.

1959-ലെ കമ്യൂണിസ്റ്റു വിപ്ലവ ത്തിനു ശേഷം ക്യൂബ യില്‍ സ്വകാര്യ സ്വത്ത് സമ്പാദനം അനുവദി ച്ചിരുന്നില്ല. അനന്തരാവകാശി കള്‍ക്ക് കൈമാറുവാനോ പരസ്പരം സ്വത്തുക്കള്‍ കൈമാറു വാനോ മാത്രമേ അനുവാദം ഉണ്ടായിരുന്നുള്ളൂ. സ്വകാര്യ സ്വത്തിന് അനുമതി നല്‍കുന്നതു കൂടാതെ മറ്റൊരു നിര്‍ണ്ണായക മായ തീരുമാനമാണ് ക്യൂബ യില്‍ ഉന്നതമായ അധികാര പദവി കളില്‍ ഒരാള്‍ക്ക് പത്തു വര്‍ഷ ത്തിലധികം തുടരുവാന്‍ അനുവദിക്കില്ല എന്നതും.

48 വര്‍ഷം തുടര്‍ച്ച യായി ഫിഡല്‍ കാസ്ട്രോ ആയിരുന്നു ക്യൂബയുടെ പ്രസിഡണ്ട്. 2008-ല്‍ റൌള്‍ കാസ്ട്രോ അധികാരത്തില്‍ എത്തിയതിനു ശേഷം രാജ്യത്ത് സ്വകാര്യ സംരംഭകരെ പ്രോത്സാഹി പ്പിക്കുന്ന തടക്കം പലതര ത്തിലുള്ള സാമ്പത്തിക – രാഷ്ട്രീയ പരിഷ്കരണ പരിപാടികളും കൊണ്ടു വരുവാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരെ വെട്ടിച്ചുരുക്കു വാനുള്ള തീരുമാനം പ്രതിഷേധ ത്തിനിട യാക്കിയിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗ്രാമീണ്‍ ബാങ്ക് സ്ഥാപകന്‍ യൂനുസിനെ പുറത്താക്കിയ നടപടി : കോടതി വിധി മാറ്റി വെച്ചു

March 8th, 2011

muhammad-yunus-epathram

ധാക്ക : ഗ്രാമീണ്‍ ബാങ്ക് സ്ഥാപകന്‍ മുഹമ്മദ്‌ യൂനുസിനെ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും പുറത്താക്കി കൊണ്ട് സെന്‍ട്രല്‍ ബാങ്ക് പുറപ്പെടുവിച്ച ഉത്തരവിന് എതിരെ യുനുസ്‌ നല്‍കിയ ഹരജിയില്‍ വിധി പറയുന്നത് കോടതി മാറ്റി വെച്ചു.

മൈക്രോ ഫിനാന്സിംഗിന്റെ  സാദ്ധ്യതകള്‍ ലോകത്തിനു മുന്‍പില്‍ തുറന്നു കാണിക്കുകയും കുറഞ്ഞ വരുമാനക്കാരായ അനേകം പേര്‍ക്ക് ജീവിതത്തില്‍ തുണയാകുകയും ചെയ്തു  ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് 1983ല്‍ മുഹമ്മദ്‌ യൂനുസ്‌ തുടങ്ങിയ ഗ്രാമീണ്‍ ബാങ്ക്. ഈ വിജയത്തെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള വികസ്വര രാജ്യങ്ങളില്‍ മൈക്രോ ലോണ്‍ എന്ന ആശയം വന്‍ തോതില്‍ വ്യാപകമായി. 2006ല്‍ യുനുസിനും അദ്ദേഹത്തിന്റെ ബാങ്കിനും സമാധാനത്തിനുള്ള നോബല്‍ പുരസ്കാരവും ലഭിച്ചു.

muhammad-yunus-grameen-bank-epathramഗ്രാമീണ്‍ ബാങ്കിന്റെ വായ്പ ലഭിച്ചവരോടൊപ്പം യുനുസ്‌

എന്നാല്‍ സ്വന്തമായൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് യുനുസ്‌ നടത്തിയ ഒരു പരാമര്‍ശം അദ്ദേഹത്തെ പ്രധാന മന്ത്രി ഷെയ്ഖ്‌ ഹസീനയുടെ ശത്രുവാക്കി. ഇതേ തുടര്‍ന്നാണ് താന്‍ സ്ഥാപിച്ച സ്ഥാപനത്തില്‍ നിന്നും തന്നെ പുറത്താക്കി കൊണ്ടുള്ള നടപടി യുനുസിന് നേരിടേണ്ടി വന്നത്. യുനുസ്‌ ഗ്രാമീണ്‍ ബാങ്കിനെ തന്റെ സ്വകാര്യ സ്വത്ത്‌ പോലെയാണ് കൈകാര്യം ചെയ്യുന്നത് എന്നും ബാങ്ക് പാവങ്ങളുടെ രക്തം ഊറ്റിക്കുടിക്കുകയാണ് എന്നും ഹസീന ആരോപിച്ചു.

ഗ്രാമീണ്‍ ബാങ്ക് നികുതി വെട്ടിപ്പ്‌ നടത്തുന്നു എന്നും വിദേശ പണം ദുരുപയോഗം ചെയ്യുന്നു എന്നും യുനുസ്‌ പെന്‍ഷന്‍ പ്രായമായ 60 കഴിഞ്ഞിട്ടും തന്റെ സ്ഥാനത്ത്‌ തുടരുന്നു എന്നും ഒരു നോര്‍വീജിയന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത് വന്‍ വിവാദമായിരുന്നു.

25 ശതമാനം സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഗ്രാമീണ്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയി യുനുസ്‌ സ്വയം നിയമിതനായത് ബംഗ്ലാദേശ്‌ സെന്‍ട്രല്‍ ബാങ്കിന്റെ അനുമതി ഇല്ലാതെയാണ് എന്ന് സെന്‍ട്രല്‍ ബാങ്ക് പറയുന്നു. എന്നാല്‍ യുനുസ്‌ തല്‍സ്ഥാനത്ത് തുടരുന്നതിന് നിയമ തടസ്സങ്ങളൊന്നും ഇല്ല എന്നും സെന്‍ട്രല്‍ ബാങ്കിന്റെ ഉത്തരവ്‌ നിയമവിരുദ്ധമാണ് എന്നുമാണ് യുനുസിന്റെ അഭിഭാഷകര്‍ വാദിക്കുന്നത്.

ഒന്‍പത് ഗ്രാമീണ്‍ ബാങ്ക് ഡയറക്ടര്‍മാര്‍ യുനുസിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രംഗത്ത്‌ വന്നിട്ടുണ്ട്.

കേസിന്റെ വിധിയ്ക്കായി ലോകം ഉറ്റുനോക്കുകയാണ്.

ഫോട്ടോ : Copyright © Grameen Bank Audio Visual Unit, 2006

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കള്ളപ്പണ വിവര വ്യവസ്ഥകള്‍ സ്വിസ് സര്‍ക്കാര്‍ ലളിതമാക്കി

February 16th, 2011

ന്യൂഡല്‍ഹി: നികുതി വെട്ടിച്ചു തങ്ങളുടെ ബാങ്കുകളില്‍ നിക്ഷേപം നടത്തിയിട്ടുള്ളവരുടെ വിവരങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്കു ലഭ്യമാക്കാനുള്ള വ്യവസ്ഥകള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ലളിതമാക്കി. വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം കണ്ടുകെട്ടാന്‍ കോടതിയില്‍നിന്നും പ്രതിപക്ഷത്തുനിന്നും ശക്തമായ സമ്മര്‍ദം നേരിടുന്ന ഇന്ത്യന്‍ സര്‍ക്കാരിനു താത്കാലിക ആശ്വാസമാണ് ഇത്.

ഇതുവരെ, കള്ളപ്പണം നിക്ഷേപിച്ചയാളുടെ പേരും വിലാസവും ബാങ്കിനെക്കുറിച്ചുള്ള വിവരവും നല്‍കിയാല്‍ മാത്രമേ സ്വിസ് സര്‍ക്കാര്‍ വിവരങ്ങള്‍ കൈമാറുകയുള്ളൂ. പേരിനും വിലാസത്തിനും പുറമേ മറ്റു വിവരങ്ങളും അംഗീകരിക്കുന്ന തരത്തിലാണു വ്യവസ്ഥകള്‍ ലളിതമാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് ഏതൊക്കൊയാണെന്ന് സ്വിസ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൊക്ക കോളയുടെ രഹസ്യ പാചകക്കൂട്ട് പുറത്തായി

February 16th, 2011

coca-cola-secret-recipe-7x-epathram

വാഷിംഗ്ടണ്‍: യുഎസിലെ അറ്റ്‌ലാന്റയില്‍ ഉരുക്കു നിലവറയില്‍ 24 മണിക്കൂര്‍ കനത്ത കാവലിലും സൂക്ഷിച്ചിരുന്ന കൊക്ക കോളോയുടെ രഹസ്യ പാചകക്കൂട്ട് പുറത്തായി. വാണിജ്യ ലോകത്തെ ആണവ രഹസ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രത്യേക രുചിക്കൂട്ടാണ് ദിസ് അമേരിക്കന്‍ ലൈഫ് എന്ന വെബ്‌സൈറ്റ് പുറത്തു വിട്ടത്.

രഹസ്യ ഫോര്‍മുല രേഖപ്പെടുത്തിയ പുസ്തകത്താളിന്റെ 1979ല്‍ പകര്‍ത്തിയ ചിത്രം വെബ്‌സൈറ്റിനു ലഭിച്ചതോടെയാണ് 125 വര്‍ഷമായി കൊക്കകോള പരമര ഹസ്യമായി സൂക്ഷിച്ചിരുന്ന പാചകക്കൂട്ട് പുറത്തായത്. ജോണ്‍ പെംബര്‍ടന്‍ 1886 മേയിലാണ് കോക്ക കോള തുടങ്ങിയത്. വെബ്‌സൈറ്റിനു ലഭിച്ച ചിത്രത്തിലെ പുസ്തകത്താളില്‍ കൊക്ക കോളയുടെ പാചകക്കൂട്ടും അവ ഉപയോഗിച്ച് എങ്ങനെ കോള തയാറാക്കമെന്നുള്ള പാചക വിധിയും വ്യക്തമാക്കുന്നുണ്‌ടെന്ന് വെബ്‌സൈറ്റ് പറയുന്നു. കോക്ക കോളയില്‍ 90% വെള്ളമാണ്. പിന്നെയുള്ള പാചകക്കൂട്ടില്‍ ഏഴാമതായി രേഖപ്പെടുത്തിയിട്ടുള്ള ഘടകങ്ങളെ വാണിജ്യ ലോകം ഇതുവരെ ‘7 എക്‌സ്’ എന്ന പേരിലാണ് കേട്ടിരുന്നത്. ഓറഞ്ചു നീര്, നാരങ്ങാ നീര്, കൊത്തമല്ലി സത്ത്, കറുവപ്പട്ട സത്ത്, ആല്‍ക്കഹോള്‍, നട്‌മെഗ് ഓയില്‍, നിരോലി എന്നിവയാണ് ‘7 എക്‌സ്’ ഘടകങ്ങള്‍.

ഈ പാചകക്കൂട്ട് ഡൌണ്‍ലോഡ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

-

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

രണ്ടാമത്തെ വന്‍ സാമ്പത്തിക ശക്തിയായി ചൈന കുതിക്കുന്നു

February 15th, 2011

ബെയ്ജിങ്/ടോക്യോ: ജപ്പാനെ മറികടന്ന് ചൈന ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായി. 2010 അവസാനിക്കുമ്പോഴുള്ള കണക്കനുസരിച്ച് 5.474 ലക്ഷംകോടി ഡോളറാണ് ജപ്പാന്റെ സാമ്പത്തിക മൂല്യം. എന്നാല്‍ 5.8 ലക്ഷം കോടി ഡോളറാണ് ചൈനയുടെ ഇതേ കാലയളവിലെ സാമ്പത്തിക മൂല്യം. കയറ്റുമതിയും ഉപഭോക്തൃചോദനവും കുറഞ്ഞതാണ് ജപ്പാന് തിരിച്ചടിയായത്. ഉത്പാദന മേഖലയിലെ കുതിപ്പ് ചൈനയ്ക്ക് തുണയായി.

നിലവിലെ വളര്‍ച്ചാ നിരക്കനുസരിച്ച് മുന്നേറിയാല്‍ ചൈന അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ അമേരിക്കയെ പിന്തള്ളി ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നിലവിലെ കണക്കനുസരിച്ച് ബ്രിട്ടന്‍ ആറാമത്തെ സാമ്പത്തിക ശക്തിയാണ്. നാലുപതിറ്റാണ്ടിനിടെ ആദ്യമായാണ് ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയെന്ന പദവി ജപ്പാന് നഷ്ടപ്പെടുന്നത്. സാമ്പത്തിക ശക്തി എന്ന പദവിയേക്കാള്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനാണ് ഊന്ന ല്‍നല്‍കിയതെന്ന് ജപ്പാന്‍ ധനകാര്യ മന്ത്രി കൗറു യൊസാനോ പറഞ്ഞു. അയല്‍രാജ്യമായ ചൈനയുടെ സാമ്പത്തിക മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.

മറ്റു രാജ്യങ്ങളിലെ കറന്‍സിയുമായി താരതമ്യം ചെയ്യുമ്പോള്‍ ജപ്പാനീസ് യെന്നിന്റെ മൂല്യം ഉയര്‍ന്നത് ജപ്പാന്റെ ഉത്പന്നങ്ങള്‍ക്ക് വിദേശത്ത് ആവശ്യം കുറയാന്‍ ഇടയാക്കി. ഇതേസമയം വിലകുറഞ്ഞ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറിയതും ജപ്പാനെ പ്രതികൂലമായി ബാധിച്ചു. ആഭ്യന്തരമായും വിദേശത്തും തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ആവശ്യം കുറഞ്ഞത് ജപ്പാന് തിരിച്ചടിയായി. രാജ്യത്ത് പ്രായമായവരുടെ ജനസംഖ്യ ഉയര്‍ന്നതും ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറയുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേസമയം, ആഭ്യന്തര വ്യവസായത്തിലെയും അടിസ്ഥാന സൗകര്യ വികസന രംഗത്തെയും കുതിച്ചുചാട്ടം ചൈനയ്ക്ക് തുണയായി. ഏറെ മധ്യവര്‍ഗക്കാര്‍ ധനാഢ്യരായി. എന്നാല്‍, ഒട്ടേറെ ജനങ്ങള്‍ ഇപ്പോഴും പാവപ്പെട്ടവരായി തുടരുന്നുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) കണക്കനുസരിച്ച് ജപ്പാനിലെ ആളോഹരി വരുമാനം 34,000 ഡോളറാണ്. ചൈനയില്‍ ഇത് 7500 ഡോളര്‍മാത്രം.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ലോക കോടീശ്വരന്മാര്‍ സ്വത്തില്‍ പാതി ദാനം ചെയ്യാന്‍ ഒരുങ്ങുന്നു

August 10th, 2010

ബില്‍ഗേറ്റ്സും വാറന്‍ ബുഫറ്റും ഉള്‍പ്പെടെ ലോകത്തെ മുന്‍ നിരയില്‍ ഉള്ള നാല്പത് കോടീശ്വരന്മാര്‍ സ്വത്തിന്റെ പാതി ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്കായി ദാനം ചെയ്യാന്‍ ഒരുങ്ങുന്നു.

നിലവില്‍ ലോകത്തെ കോടീശ്വരന്മാരില്‍ രണ്ടാം സ്ഥാനമാണ് മൈക്രോസോഫ്റ്റ്‌ സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്. ഓഹരി വിപണിയിലൂടെ സമ്പന്നനായ വാറന്‍ ബുഫറ്റാകട്ടെ മൂന്നാം സ്ഥാനക്കാരനും. ഇവര്‍ ഇരുവരും ചേര്‍ന്നാണ് ഈ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. “ദി ഗിവിങ് പ്ലെഡ്ജ്” എന്ന വെബ്സൈറ്റില്‍ ഇതില്‍ പങ്കാളിത്തം വഹിക്കുന്ന മറ്റുള്ളവരെ പറ്റിയും പദ്ധതിയെ പറ്റിയും വിശദമാക്കിയിട്ടുണ്ട്.

ന്യൂയോര്‍ക്ക് മേയര്‍ മൈക്കല്‍ ബ്ലൂംബര്‍ഗ്, ഒറാക്കിള്‍ സ്ഥാപകന്‍ ലാറി എലിസണ്‍, മൈക്രോ സോഫ്റ്റിന്റെ സഹ സ്ഥപകന്‍ പോള്‍ അലന്‍, ഹില്‍ട്ടണ്‍ ഹോട്ടല്‍ സ്ഥപകന്‍ കോണ്‍‌റാഡ് ഹില്‍ട്ടന്റെ മകന്‍ ബാരന്‍ ഹില്‍ട്ടന്‍ തുടങ്ങിയവര്‍ ഈ സംരംഭത്തില്‍ സഹകരിക്കുന്നുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജി-20 സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് ഒബാമ

June 20th, 2010

barack-obamaവാഷിംഗ്ടണ്‍ : ജൂണ്‍ 26ന് ടോറോന്‍റോയില്‍ ആരംഭിക്കുന്ന ജി-20 ഉച്ചകോടി ആഗോള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍ഗണന നല്‍കണമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും സമ്പന്നമായ 20 രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടി അന്താരാഷ്‌ട്ര സാമ്പത്തിക സഹകരണം ലക്ഷ്യമിട്ട് രൂപം നല്‍കിയതാണ്. പുതിയ വെല്ലുവിളികളെ കൂട്ടായി നേരിടുവാനുള്ള ആര്‍ജവം ജി-20 രാഷ്ട്രങ്ങള്‍ പ്രകടിപ്പിക്കണം എന്നും ഒബാമ ഉച്ചകോടിക്ക് മുന്‍പായി ലോക നേതാക്കളെ അഭിസംബോധന ചെയ്തെഴുതിയ എഴുത്തില്‍ ആഹ്വാനം ചെയ്തു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ലോക ധനാഡ്യരില്‍ മുകേഷ്‌ അംബാനിയും ലക്ഷ്മി മിത്തലും

March 11th, 2010

ഫോര്‍ബ്സ്‌ മാഗസിന്‍ പ്രസിദ്ധീകരിച്ച 2010 ലെ ധനാഡ്യന്മാരുടെ പട്ടികയില്‍ ഇന്ത്യക്കാരായ ബിസിനസ്സുകാരും. മുകേഷ്‌ അംബാനിയും ലക്ഷ്മി മിത്തലുമാണ്‌ ഈ പട്ടികയില്‍ യഥാക്രമം നാലും അഞ്ചും സ്ഥാനത്തുള്ളത്‌. മുകേഷിനു 2,900 കോടി ഡോളറിന്റെ ആസ്ഥിയും ലക്ഷ്മി മിത്തലിന്‌ 2,870 കോടി ഡോളറിന്റെ ആസ്ഥിയുമാണ്‌ കണക്കാക്കുന്നത്‌. ഏഷ്യയിലെ 25 ധനാഡ്യരില്‍ പത്തു പേര്‍ ഇന്ത്യക്കാരാണ്‌.
 
ലോകത്ത്‌ ഒന്നാം സ്ഥാനം മെസ്കിക്കോ കാരനായ ടെലികോം വ്യാപാര പ്രമുഖന്‍ കാര്‍ലോസ്‌ സ്ലിം ഹെലു ആണ്‌ (53.5 ബില്യന്‍ ഡോളര്‍ ആണ്‌ കണക്കാക്കുന്നത്‌). രണ്ടാം സ്ഥാനം മൈക്രോ സോഫ്റ്റിന്റെ സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനാണ്‌. മൂന്നാമന്‍ ഓഹരി നിക്ഷേപ രംഗത്തെ പ്രമുഖനായ വാറന്‍ ബുഫറ്റാണ്‌.
 
വാള്‍മാര്‍ട്ടിന്റെ ക്രിസ്റ്റി വാള്‍ട്ടനാണ്‌ വനിതകാളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനക്കാരി. 22.5 ബില്യണ്‍ ഡോളര്‍ സമ്പാദ്യമുള്ളതായി കണക്കാക്കുന്ന ഇവര്‍ ലോക ലിസ്റ്റിങ്ങില്‍ പന്ത്രണ്ടാം സ്ഥാനത്താണ്‌. യുവ ബില്യണയര്‍മാരില്‍ മുന്‍പന്‍ ഇരുപത്തഞ്ചു കാരനായ അമേരിക്കക്കാരന്‍ മാര്‍ക്ക്‌ സുകെര്‍ബെര്‍ഗ്‌ (ഫേസ്‌ ബുക്ക്‌) ആണ്‌.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് കള്ള നോട്ടുകള്‍ ഇറക്കുന്നു

December 21st, 2009

indian-currencyപാക് ചാര സംഘടനയായ ഐ. എസ്. ഐ. ഇന്ത്യന്‍ വ്യാജ നോട്ടുകള്‍ അച്ചടിച്ച് നേപ്പാള്‍ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് അയക്കുന്നതായി അതിര്‍ത്തിയില്‍ പിടിയിലായ പാക് പൌരന്മാര്‍ വെളിപ്പെടുത്തി. ഐ. എസ്. ഐ. യുടെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ തന്നെ പ്രസ്സുകളിലാണ് ഈ വ്യാജ കറന്‍സി അച്ചടിക്കുന്നത് എന്നും ഇവര്‍ വെളിപ്പെടുത്തി എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം സൈന്യത്തിന്റെ പിടിയിലായ പാക്കിസ്ഥാനികളാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനിടയില്‍ ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ടത്. ഇന്ത്യന്‍ കറന്‍സി മാത്രമല്ല, മറ്റു പല രാജ്യങ്ങളുടെയും കറന്‍സികള്‍ ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട് എന്നും ഇവര്‍ വെളിപ്പെടുത്തുകയുണ്ടായി. വ്യാജ നോട്ടുകള്‍ വന്‍ തോതില്‍ ഇന്ത്യയിലേക്ക് കടത്തി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് തുരങ്കം വെയ്ക്കുക എന്നതാണ് പാക്കിസ്ഥാന്‍ ചാര സംഘടനയുടെ ലക്ഷ്യം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യ സ്വര്‍ണം വാങ്ങി കൂട്ടുന്നു

November 8th, 2009

india-gold-reserveഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തിന്റെ കരുത്ത് പ്രകടമാക്കി കൊണ്ട് ഇന്ത്യ 200 ടണ്‍ സ്വര്‍ണം അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും വാങ്ങി ശേഖരിച്ചു. ഇറക്കുമതിക്ക് വേണ്ടി ഡോളര്‍ വാങ്ങിക്കുന്നതിനു പകരമായി സ്വര്‍ണം പണയം വെക്കുവാനുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിബന്ധനയ്ക്ക് ഉള്ള ഒരു പകരം വീട്ടല്‍ കൂടിയാണ് ഈ നീക്കം. ഇതോടെ സ്വര്‍ണം, ഇന്ത്യന്‍ വിദേശ നാണയ ശേഖരത്തിന്റെ 6.2 ശതമാനം ആയി ഉയര്‍ന്നു.
 
6.7 ബില്യണ്‍ ഡോളറിന്റെ ഈ വിനിമയത്തോടെ ഇന്ത്യന്‍ സമ്പദ് ഘടനയുടെ കരുത്ത് ലോകത്തിനു വെളിപ്പെട്ടതായി ധന മന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു. 9 ശതമാനം വളര്‍ച്ചാ നിരക്കാണ് ഈ വര്‍ഷം ഇന്ത്യ ലക്ഷ്യമിടുന്നത്.
 
അമേരിക്കന്‍ ഡോളറിന്റെ നില ഭദ്രം അല്ലാതായതിനെ തുടര്‍ന്ന് ഡോളറില്‍ അധിഷ്ഠിതമായ നിക്ഷേപങ്ങള്‍ പുനര്‍ വിന്യാസം ചെയ്ത് സമ്പദ് ഘടന സന്തുലിത മാക്കുന്നതിന്റെ ശ്രമങ്ങള്‍ ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികള്‍ നടത്തി വരുന്നുണ്ട്. ഈ നീക്കത്തിലൂടെ ഇന്ത്യയും ഇതേ പാത പിന്തുടരുകയാണ് എന്ന് വ്യക്തമായി.
 


India buys 200 tons of gold and boosts gold reserve


 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

9 of 118910»|

« Previous Page« Previous « ക്യൂബന്‍ ഉപരോധം അപലപിക്കുന്ന പ്രമേയത്തിന് വന്‍ പിന്തുണ
Next »Next Page » ഐ.എസ്.ഐ. കേന്ദ്രത്തില്‍ ബോംബ് സ്ഫോടനം »



  • അമേരിക്കൻ വിസ നയങ്ങളിൽ മാറ്റം
  • പശ്ചിമേഷ്യയിൽ കപ്പൽഗതാഗതം കുറഞ്ഞു
  • ഭൂമിക്ക് കവചമായി ചന്ദ്രന്‍
  • എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
  • ഗൂഗിളിനെതിരെ വൻ പ്രതിഷേധം
  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine