വാള്‍സ്ട്രീറ്റ്‌ പ്രക്ഷോഭം ലോകവ്യാപകമായി

October 16th, 2011

occupy-wall-street-epathram

ലണ്ടന്‍ : ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണമായ കോര്‍പ്പൊറേറ്റ്‌ അത്യാഗ്രഹത്തിനും ബാങ്കര്‍മാരുടെ അതിമോഹത്തിനും തെറ്റായ സര്‍ക്കാര്‍ നയങ്ങള്‍ക്കും വിലക്കയറ്റത്തിനും എതിരെ ആഗോള വ്യാപകമായ പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയ ഒരു ഫേസ്ബുക്ക് പ്രതിഷേധത്തിന് ലോകമെമ്പാടും നിന്നും വമ്പിച്ച പ്രതികരണമാണ് ഇന്നലെ ലഭിച്ചത്. Occupy Wall Street എന്ന പേരില്‍ അറിയപ്പെട്ട ഈ പ്രതിഷേധ പ്രകടനത്തില്‍ 82 ലോക രാഷ്ട്രങ്ങളില്‍ നിന്നുമുള്ള ആളുകള്‍ പങ്കെടുത്തു. പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്ത ആയിരങ്ങള്‍ അറസ്റ്റിലായി. പല ഇടങ്ങളിലും ചെറു സംഘങ്ങളാണ് പ്രകടനത്തില്‍ പങ്കെടുത്തത്. എന്നാല്‍ റോമാ നഗരത്തില്‍ പതിനായിരക്കണക്കിന് ആളുകളാണ് പ്രതിഷേധിക്കാന്‍ സംഘടിച്ചത്. ഇത് വന്‍ ക്രമസമാധാന പ്രശ്നങ്ങള്‍ക്കും കാരണമായി. കാറുകള്‍ക്ക് തീയിട്ടും, ബാങ്കുകള്‍ അടിച്ചു തകര്‍ത്തും, പടക്കങ്ങളും കുപ്പികളും വലിച്ചെറിഞ്ഞും മുന്നേറിയ ജനക്കൂട്ടത്തിനെ പോലീസ്‌ ജല പീരങ്കികള്‍ കൊണ്ട് നേരിട്ടു.

ന്യൂസീലാന്‍ഡിലെ ഓക്ക് ലാന്‍ഡില്‍ മൂവായിരത്തോളം പേര്‍ ചെണ്ട കൊട്ടി പ്രതിഷേധിച്ചു. ഓസ്ട്രേലിയയിലെ സിഡ്നിയില്‍ തദ്ദേശീയരായ അബോറിജിന്‍ വംശജര്‍ അടക്കം ഓസ്ട്രേലിയന്‍ റിസര്‍വ്‌ ബാങ്കിന് പുറത്തു നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തു. ജപ്പാനിലെ ടോക്യോയില്‍ ആണവോര്‍ജ വിരുദ്ധ പ്രകടനക്കാര്‍ വോള്‍ സ്ട്രീറ്റ്‌ പ്രക്ഷോഭത്തില്‍ പങ്കെടുത്തത് വ്യത്യസ്തമായ അനുഭവമായി. ഫിലിപ്പൈന്‍സിലെ മാനിലയില്‍ “അമേരിക്കന്‍ സാമ്രാജ്യത്വം തുലയട്ടെ” എന്നും “ഫിലിപ്പൈന്‍സ് വില്‍പ്പനയ്ക്കല്ല” എന്നുമുള്ള ബോര്‍ഡുകള്‍ ഏന്തിയാണ് പ്രകടനക്കാര്‍ അമേരിക്കന്‍ എംബസിക്ക് മുന്‍പില്‍ എത്തിയത്. തായ്‌വാനിലെ തായ്പേയില്‍ സാമ്പത്തിക വളര്‍ച്ച വന്‍കിട കോര്‍പ്പൊറേറ്റ്‌ കമ്പനികളെ മാത്രമാണ് സഹായിച്ചത്‌ എന്ന് പ്രകടനക്കാര്‍ മുദ്രാവാക്യം മുഴക്കി. ബാങ്ക് ഓഫ് ഇറ്റലിക്ക് മുന്‍പില്‍ പ്രതിഷേധ പ്രകടനം തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ജര്‍മ്മനിയിലെ ഒട്ടേറെ നഗരങ്ങള്‍, മാഡ്രിഡ്‌, സൂറിച്ച്, ഏതെന്‍സ് എന്നിങ്ങനെ ഒട്ടേറെ യൂറോപ്യന്‍ നഗരങ്ങളിലെ ജനങ്ങളും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. ലണ്ടനില്‍ നടന്ന പ്രകടനത്തില്‍ വിക്കിലീക്ക്സ്‌ സ്ഥാപകന്‍ ജൂലിയന് അസ്സാന്ജെ പ്രകടനക്കാരെ അഭിസംബോധന ചെയ്തു സംസാരിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അറബ് വസന്തത്തിന്റെ വില 55 ബില്യന്‍ ഡോളര്‍

October 15th, 2011

jasmine-revolution-epathram

ന്യൂയോര്‍ക്ക് : മദ്ധ്യ പൂര്‍വ ഏഷ്യന്‍ രാജ്യങ്ങളില്‍ അലയടിച്ച വിപ്ലവത്തിന്റെ കാറ്റില്‍ പറന്നു പോയത്‌ 55 ബില്യന്‍ ഡോളര്‍ എന്ന് കണ്ടെത്തല്‍. അള്‍ജീരിയ, ടുണീഷ്യ, യെമന്‍, ബഹറൈന്‍, ഈജിപ്ത്, ലിബിയ, സിറിയ എന്നിങ്ങനെ ഒട്ടേറെ രാജ്യങ്ങളില്‍ ഈ ജനാധിപത്യ അനുകൂല പ്രക്ഷോഭം അരങ്ങേറിയിരുന്നു. ഐ. എം. എഫ്. നടത്തിയ ഒരു പഠനത്തില്‍ ആണ് ഇത് വെളിപ്പെട്ടത്‌. എന്നാല്‍ ഇത് മൂലം പൊടുന്നനെ ഉയര്‍ന്ന എണ്ണ വില പ്രക്ഷോഭം കാര്യമായി ബാധിക്കാഞ്ഞ കുവൈത്ത്‌, യു. എ. ഇ., സൗദി അറേബ്യ എന്നീ എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ക്ക് അനുകൂലമായി ഭാവിച്ചു എന്നും പഠനം സൂചിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വോള്‍സ്ട്രീറ്റ് പ്രക്ഷോഭം പടരുന്നു

October 11th, 2011

occupy-wall-street-epathram

വാഷിംഗ്ടണ്‍ : അമേരിക്കയിലെ സാമ്പത്തിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന വാള്‍സ്ട്രീറ്റില്‍ ഒരു സംഘം യുവാക്കള്‍ ആരംഭിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അതിവേഗം പടരുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കും രാജ്യത്തെ തൊഴിലില്ലായ്മ പട്ടിണി എന്നിവയ്ക്കും എതിരായ പ്രക്ഷോഭം മറ്റു നഗരങ്ങളിലേക്കും വ്യാപിച്ചു തുടങ്ങി. കുത്തകകളെ സംരക്ഷിക്കുന്ന നിലപാട് മൂലം രാജ്യത്ത് അസന്തുലിതാവസ്ഥ ഉയരുകയാണെന്നും സമരം വിജയിച്ചേ തങ്ങള്‍ പിന്മാറൂ എന്നുമാണ് വാള്‍സ്ട്രീറ്റില്‍ തമ്പടിച്ചിരിക്കുന്ന പ്രക്ഷോഭകാരികള്‍ പറയുന്നത്.

ഫ്ലോറിഡ, വാഷിംഗ്‌ടണ്‍ സിറ്റി തുടങ്ങി എഴുപതിലേറെ പ്രമുഖ നഗരങ്ങളില്‍ ഇതിനോടകം പടര്‍ന്നു കഴിഞ്ഞ പ്രക്ഷോഭത്തില്‍ ആയിരക്കണക്കിനു പേര്‍ അണി നിരക്കുവാന്‍ തുടങ്ങിയിരിക്കുന്നു. നോബല്‍ പുരസ്കാര ജേതാവ് പോള്‍ ക്രൂഗ്മാനെ പോലുള്ള പ്രമുഖരടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുമുള്ളവര്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനോടകം 21 ദിവസം പിന്നിട്ട പ്രക്ഷോഭം അമേരിക്കന്‍ സര്‍ക്കാരിനു തലവേദന ആയിട്ടുണ്ട്. വാഷിംഗ്‌ടണിലെ പ്രസിദ്ധമായ വ്യോമ ബഹിരാകാശ മ്യൂ‍സിയത്തിലേക്ക് കഴിഞ്ഞ ദിവസം പ്രക്ഷോഭകാരികള്‍ ഇരച്ചു കയറുവാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പ്രക്ഷോഭകാരികള്‍ക്ക് നേരെ പോലീസ് മുളകു പൊടി സ്പ്രേ പ്രയോഗിച്ചു.

സാധാരണക്കാരുടെ നികുതിപ്പണം കൊണ്ട് കുത്തകകളെ സംരക്ഷിക്കു വാനായാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇത് രാജ്യത്ത് തൊഴിലില്ലായമയും പട്ടിണിയും വര്‍ദ്ധിപ്പിക്കുവാന്‍ ഇടയാക്കുന്നു എന്നുമാണ് പ്രക്ഷോഭകാരികള്‍ ആരോപിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‍ തൊഴില്ലായ്മ രൂക്ഷമായ അമേരിക്കയില്‍ ആറിലൊരാള്‍ ദരിദ്രനാണെന്ന റിപ്പോ‍ര്‍ട്ടുകള്‍ അടുത്ത കാലത്ത് പുറത്തു വന്നിരുന്നു. ഇന്റര്‍നെറ്റിലും പ്രക്ഷോഭകാരികള്‍ക്ക് അനുദിനം പിന്തുണ ഏറിക്കൊണ്ടിരിക്കുകയാണ്. മാധ്യമ രാജാവ് റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ “വാള്‍സ്ട്രീറ്റ് ജേണലിന്റെ” പേരിനോട് സാമ്യമുള്ള “ഒക്യുപൈ വാള്‍സ്ട്രീറ്റ് ജേണല്‍” എന്ന പേരില്‍ ഒരു പത്രം പ്രക്ഷോഭകാരികള്‍ പുറത്തിറക്കുവാന്‍ ആരംഭിച്ചിട്ടുണ്ട്. സമരം ശക്തമായാല്‍ അത് വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഒബാമ ഭരണകൂടത്തിന് വലിയ വെല്ലുവിളി ആയിരിക്കും ഉയര്‍ത്തുക.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ ദാരിദ്ര്യം പിടിമുറുക്കുന്നു

September 14th, 2011
america-poority-epathram
വാഷിങ്ടണ്‍: അമേരിക്കയില്‍ ദാരിദ്ര്യം പിടിമുറുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആറിലൊന്നു അമേരിക്കക്കാര്‍ ദരിദ്രരാണെന്നാണ് അമേരിക്കന്‍ സെന്‍സ്സ ബ്യൂറോയുടെ 2010 ലെ വാര്‍ഷിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ദേശീയ ദാരിദ്രത്തിന്റെ ശരാശരി കണക്കുകള്‍ അനുസരിച്ച് 2009-ലെ 14.3 ശതമാനത്തില്‍ നിന്നും 15.1 ശതമാനമായി വര്‍ദ്ധിച്ചു. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന ദാരിദ്ര നിരക്കാണിത്. അമേരിക്കയില്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് നാലു പേര്‍ അടങ്ങുന്ന കുടുമ്പത്തിന്  22,314 ഡോളര്‍ എങ്കിലും വാര്‍ഷിക വരുമാനമില്ലെങ്കില്‍ അവരെ ദരിദ്രരായിട്ടാണ് കണക്കാക്കുക. രാജ്യത്ത് ആരോഗ്യ ഇന്‍ഷൂറന്‍സ് ഇല്ലാത്തവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തല്‍ സ്ഥിതി തുടര്‍ന്നാള്‍ 2011-ല്‍ ദരിദ്രരുടെ എണ്ണം 2010 നേക്കാള്‍ ഉയര്‍ന്ന തോതിലായിരിക്കും എന്നാണ് അനുമാനിക്കുന്നത്.   ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ദോഷഫലങ്ങള്‍ ഇനിയും അമേരിക്കയടക്കമുള്ള വന്‍‌കിട രാജ്യങ്ങളെ വിട്ടോഴിഞ്ഞിട്ടില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കന്‍ സാമ്പത്തിക മേഘലയ്ക്കുണ്ടാകുന്ന തകര്‍ച്ച  ആഗോള തലത്തിലും വളരെ ദോഷകരമായി തന്നെ ബാധിക്കും.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമ്പന്ന സഹിത്യകാരന്‍ ജയിംസ് പാറ്റേഴ്സണ്‍

August 20th, 2011

james-patterson-epathram

ന്യൂയോര്‍ക്ക് : ലോകത്തിലെ ഏറ്റവും സമ്പന്നനായ  സാഹിത്യകാരന്‍ എന്ന പദവി  അമേരിക്കന്‍ സാഹിത്യകാരന്‍ ജെയിംസ് പാറ്റേഴ്സണ്‍ . അറുപത്തി നാലുകാരനായ പാറ്റേഴ്സണ്‍ കഴിഞ്ഞ വര്‍ഷം മാത്രം 840 ലക്ഷം അമേരിക്കന്‍ ഡോളറാണ് സമ്പാദിച്ചത്. 2010 മെയ് മാസം മുതല്‍ 2011 ഏപ്രില്‍ വരെ ഉള്ള കണക്കുകളെ അടിസ്ഥാനമാക്കി ഫോബ്സ് മാഗസിനാണ് ഇക്കാര്യം പുറത്തു വിട്ടത്. എണ്‍പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള പാറ്റേഴ്സണ്‍ ഈ-ബുക്ക് അടക്കം വ്യത്യസ്ഥമായ വിപണന തന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. വായനക്കാരുടെ കൂട്ടത്തില്‍ യുവജനങ്ങളെ പരമാവധി ആകര്‍ഷിക്കുവാനും അദ്ദേഹം ശ്രദ്ധിക്കുന്നു. പാറ്റേഴ്സന്റെ ചില കൃതികള്‍ സിനിമകളാക്കിയിട്ടുണ്ട്. ഡാനിയല്‍ സ്റ്റീല്‍ എന്ന എഴുത്തുകാരിയാണ് സാഹിത്യത്തില്‍ നിന്നുമുള്ള വരുമാനത്തിന്റെ കാര്യത്തില്‍ പാറ്റേഴ്സന്റെ തൊട്ടു പുറകില്‍. 350 ലക്ഷം അമേരിക്കന്‍ ഡോളറാണ് അവരുടെ വരുമാനം. 280 ലക്ഷം ഡോളറുമായി മൂന്നാം സ്ഥാനം സ്റ്റീഫന്‍ കിങ്ങിനാണ്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമേരിക്കയ്ക്ക് ഉദാരീകരണം മടുത്തു

August 15th, 2011

American-economy-epathram

ന്യൂയോര്‍ക്ക്  ‍: ലോകത്താകെ ഉദാരീകരണം നടപ്പിലാക്കാന്‍ വേണ്ടി പാഞ്ഞു നടന്ന അമേരിക്ക സ്വന്തം  കാര്യം വന്നപ്പോള്‍  അവര്‍ക്ക് ഉദാരീകരണം  വേണ്ട. സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച ഒഴിവാക്കാന്‍ പ്രൊട്ടക്ഷനിസം എന്ന, സ്വന്തം സമ്പദ്വ്യവസ്ഥയ്ക്കു വേലി കെട്ടി സംരക്ഷണം നല്‍കുന്ന സംവിധാനം മുറുകെപ്പിടിക്കാന്‍ ഒരുങ്ങുകയാണ്  അമേരിക്ക ഇപ്പോള്‍ .  യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ചൈനയും ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളും ഇതിനെ എതിര്‍പ്പുമായി രംഗത്തു വന്നിട്ടും  അമേരിക്ക പിന്മാറുന്ന ലക്ഷണമില്ല .
ലോകം മുഴുവന്‍ അധിനിവേശത്തിന്റെ കറുത്ത പാടുകള്‍ തീര്‍ക്കുകയും തങ്ങളുടെ കമ്പോള താല്പര്യം മാത്രം തിരുകികയട്ടന്‍ ശ്രമിക്കുകയും ചെയ്ത അമേരിക്കയുടെ  ക്യാപ്പിറ്റലിസത്തിന്‍റെ മറ്റൊരു മുഖം കൂടിയാണു ഇതുവഴി ലോകമിനി കാണുക. ആഗോളീകരണത്തിന്‍റെ എതിര്‍ചേരിയിലുള്ള പ്രൊട്ടക്ഷനിസം സ്വന്തം സമ്പദ്വ്യവസ്ഥയുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുമെന്നു തോന്നിയപ്പോള്‍, തങ്ങള്‍ തന്നെ ഒരിക്കല്‍ മറ്റു രാജ്യങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ച ഉദാരീകരണമെന്ന നവലിബറല്‍ നയത്തില്‍ നിന്നു യുഎസ് തിരിച്ചു പോകുകയാണോ? സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്താന്‍ ജോലികള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അതിര്‍ത്തി നിശ്ചയിക്കുകയും മറ്റു സമ്പദ്വ്യവസ്ഥകളില്‍ നിന്നു സുരക്ഷിതമായ അകലം പാലിക്കുകയുമാണ് പ്രൊട്ടക്ഷനിസം വഴി ലക്ഷ്യമിടുന്നത്. നൊബേല്‍ സമ്മാന ജേതാവ് പോള്‍ ക്രൂഗ്മാന്‍ ഉള്‍പ്പെടെയുള്ള ആധുനിക സാമ്പത്തിക വിദഗ്ധര്‍ പ്രൊട്ടക്ഷനിസം എന്നതു മുനയൊടിഞ്ഞ ആയുധമാണെന്നു വിലയിരുത്തിയത് യുഎസ് കണക്കിലെടുക്കാത്തതു ചിന്താവിഷയമാണ്. ഇപ്പോഴത്തെ പ്രതിസന്ധിയെ മറികടക്കാന്‍ വീണ്ടും വളഞ്ഞ വഴി തേടുകയാണോ അമേരിക്ക? ഇതിന്റെ പരിണിത ഫലം കാത്തിരുന്നു കാണാം

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വിസ്‌ ബാങ്ക് അക്കൌണ്ടു വിവരങ്ങള്‍ കൈമാറാം: സ്വിസ് പാര്‍ലമെന്‍റ്

June 19th, 2011

swiss-banking-secrecy-to-end-epathram

ജനീവ : ജി-20 രാജ്യങ്ങളുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് സ്വിസ്‌ ബാങ്ക്‌ അക്കൗണ്‌ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്ക്‌ കൈമാറുന്ന നിയമ ഭേദഗതിക്കു സ്വിസ്‌ പാര്‍ലമെന്‍റ്‌ അംഗീകാരം നല്‍കി. നിക്ഷേപകരുടെ പേരും മേല്‍വിലാസവും മാത്രമേ ഇതു വരെ സ്വിസ്‌ ബാങ്കുകളില്‍ നിന്നു ലഭ്യമായിരുന്നുളളൂ. നിയമ ഭേദഗതിയോടെ നിക്ഷേപകരെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. നികുതി നിയമങ്ങള്‍ പരിഷ്‌കരിക്കാനുളള നിയമ ഭേദഗതിക്കു വെളളിയാഴ്‌ചയാണു സ്വിസ്‌ പാര്‍ലമെന്‍റിന്റെ ഉപരിസഭ അംഗീകാരം നല്‍കിയത്‌. ഈ തീരുമാനം  സ്വിസ്‌ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കളളപ്പണ നിക്ഷേപത്തെക്കുറിച്ച്‌ അന്വേഷണം നടത്തുന്ന ഇന്ത്യന്‍ സര്‍ക്കാരിന് ഏറെ സഹായകരമാകും.‍ ഇതോടെ സ്വിറ്റ്‌സര്‍ലന്‍ഡുമായി ഇരട്ട നികുതി കരാര്‍ ഒപ്പു വെച്ച രാജ്യങ്ങള്‍ക്കും സ്വിസ്‌ ബാങ്കുകളില്‍ അക്കൗണ്‌ടുളള തങ്ങളുടെ പൗരന്മാരെ കുറിച്ചുളള വിവരങ്ങള്‍ ലഭ്യമാകും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ക്രെഡിറ്റ്‌ കാര്‍ഡ്‌ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടു

June 11th, 2011

credit-card-cracked-epathram

ന്യൂയോര്‍ക്ക്‌ : സിറ്റി ബാങ്കിന്റെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ അതിക്രമിച്ചു കയറിയ ക്രാക്കര്‍മാര്‍ 2 ലക്ഷത്തോളം ഇടപാടുകാരുടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പരുകള്‍ കരസ്ഥമാക്കി. വടക്കേ അമേരിക്കയിലെ ഇടപാടുകാരുടെ വിവരങ്ങളാണ് ഇത്തരത്തില്‍ മോഷ്ടിക്കപ്പെട്ടത്‌. വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ട ഇടപാടുകാരെ തങ്ങള്‍ ബന്ധപ്പെട്ടു വരികയാണ് എന്ന് ബാങ്ക് അറിയിച്ചു. പേര്, അക്കൌണ്ട് നമ്പര്‍, ഈമെയില്‍ വിലാസം എന്നീ വിവരങ്ങളാണ് മോഷ്ടിക്കപ്പെട്ടത്‌. സാധാരണ നിലയിലുള്ള സുരക്ഷാ പരിശോധനയ്ക്കിടയിലാണ് തങ്ങളുടെ കമ്പ്യൂട്ടര്‍ ശൃംഖല ആക്രമിക്കപ്പെട്ട വിവരം കണ്ടുപിടിക്കപ്പെട്ടത്. എന്നാല്‍ സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍, ജനന ദിവസം, ക്രെഡിറ്റ്‌ കാര്‍ഡ്‌ സെക്യൂരിറ്റി നമ്പര്‍ മുതലായ സുപ്രധാന വിവരങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല എന്നത് ആശ്വാസകരമാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പോര്‍ച്ചുഗലില്‍ പ്രതിപക്ഷത്തിനു വിജയം

June 7th, 2011

portugal_epathram

ലിസ്ബണ്‍: ആറുവര്‍ഷത്തെ ജോസ്‌ സോക്രട്ടിന്റെ ഭരണത്തിനെതിരെ പോര്‍ച്ചുഗീസ് ജനത വിധിയെഴുതി. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നും  വന്‍തുക കടമെടുത്തിനെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കെയാണ് തെരഞ്ഞെടുപ്പില്‍ സോക്രട്ടിനു തിരിച്ചടി നേരിട്ടത്. പ്രതിപക്ഷത്തുള്ള  വലതുപക്ഷ പാര്‍ട്ടിയായ പോര്‍ച്ചുഗീസ് സോഷ്യല്‍ ഡെമോക്രാറ്റ്‌ (പി.എസ്.ഡി) കക്ഷിക്ക് 39 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ പ്രധാനമന്ത്രി ജോസ്‌ സോക്രട്ടു  നേതൃത്വം നല്‍കുന്ന സോഷ്യലിസ്റ്റുകള്‍ക്ക് 28 ശതമാനം വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. 12 ശതമാനം വോട്ടു നേടിയ യാഥാസ്ഥിതിക പാര്‍ട്ടിയായ സി.ഡി.എസ്-പി.പിയുമായി ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കുമെന്ന് പി.എസ്.ഡി നേതാവും പ്രധാനിമന്ത്രി സ്ഥാനത്തേക്ക്‌ പരിഗണിക്കാന്‍ സാധ്യതയുമുള്ള പെഡ്രോ പാസ്സോസ് കുയിലു പറഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ പാര്‍ട്ടി നേതൃത്വ സ്ഥാനത്ത് നിന്നും ജോസ്‌ സോക്രട്ടു രാജിവെച്ചു.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

ഐ. എം. എഫ്‌. അദ്ധ്യക്ഷ സ്ഥാനം: ഫ്രഞ്ച് ധന മന്ത്രിയും രംഗത്ത്‌

May 26th, 2011

christine-legarde-epathram

പാരിസ്: അന്താരാഷ്ട്ര നാണയ നിധി (ഐ. എം. എഫ്.) അധ്യക്ഷ സ്ഥാനത്തേക്ക് ഫ്രഞ്ച് ധന മന്ത്രി ക്രിസ്റ്റിന്‍ ലഗാഡേയും മത്സരിക്കാന്‍ ഒരുങ്ങുന്നു. ധന മന്ത്രിയായി മികച്ച പ്രകടനം കാഴ്ച വെച്ച ഇവര്‍ക്ക്  യൂറോപ്യന്‍ യൂണിയന്റെ പിന്തുണയും ഉണ്ട്. ഇന്നേ വരെ ഒരു വനിത ഈ സ്ഥാനം വഹിക്കാത്തതിനാല്‍ ലഗാഡെ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിത എന്ന പ്രത്യേകത കൂടിയുണ്ടാവും. നിലവിലെ അദ്ധ്യക്ഷന്‍ ഡൊമനിക് സ്ട്രോസ് കാന്‍ ലൈംഗികാതിക്രമ കേസില്‍ അകപ്പെട്ടതിനാല്‍ അദ്ധ്യക്ഷ സ്ഥാനം രാജി വെച്ചിരുന്നു. 24 അംഗ എക്സിക്യൂട്ടീവ് ആണ് അദ്ധ്യക്ഷ സ്ഥാനത്ത് ആരായിരിക്കണം എന്ന് തീരുമാനിക്കുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

8 of 11789»|

« Previous Page« Previous « ഡി.എന്‍.എ പരിശോധനയില്‍ കാനിനെതിരെ തെളിവ്
Next »Next Page » യെമനില്‍ പോരാട്ടം രൂക്ഷം »



  • അമേരിക്കൻ വിസ നയങ്ങളിൽ മാറ്റം
  • പശ്ചിമേഷ്യയിൽ കപ്പൽഗതാഗതം കുറഞ്ഞു
  • ഭൂമിക്ക് കവചമായി ചന്ദ്രന്‍
  • എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
  • ഗൂഗിളിനെതിരെ വൻ പ്രതിഷേധം
  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine