മനില: കഴിഞ്ഞ വര്‍ഷത്തെ മിസ് ഫിലിപ്പീന്‍സ് മെലഡി ഗെര്‍ബാക് (24) വാഹനാപകടത്തില്‍ മരിച്ചു. കിഴക്കന്‍ ഫിലിപ്പീന്‍സിലെ ബുലാ പട്ടണത്തില്‍ വച്ച് മെലഡി സഞ്ചരിച്ച കാറ് ഒരു ബസില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മെലഡിക്കൊപ്പം സഞ്ചരിച്ചിരുന്ന രണ്ടു പേരും മരിച്ചു.
കഴിഞ്ഞ വര്‍ഷം ചൈനയില്‍ നടന്ന വിശ്വ സുന്ദരി മത്സരത്തില്‍ ഫിലിപ്പീന്‍സിനെ പ്രതിനിധീകരിച്ചത് മെലഡിയായിരുന്നു. ഈ വര്‍ഷത്തെ മിസ്.ഫിലിപ്പീന്‍സ് മത്സരത്തിന്റെ ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ പോകുമ്പോള്‍ ആയിരുന്നു അപകടം. മരിച്ച മെലഡിയുടെ അമ്മ ഫിലിപ്പീസുകാരിയും അച്ഛന്‍ ജര്‍മ്മന്‍ കാരനുമാണ്.