യുദ്ധക്കുറ്റം: ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക

March 24th, 2012

Mahinda_Rajapaksa-epathram

കൊളംബോ: ലങ്കന്‍ സര്‍ക്കാരിനെതിരെ യുദ്ധക്കുറ്റം ആരോപിച്ച് യു. എന്‍. കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലിച്ചതിന്  ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ്‌ നല്‍കി. എല്‍. ടി. ടി. ഇക്കെതിരായ യുദ്ധകാലത്ത് ലങ്കന്‍ സൈന്യം തമിഴ് വംശജരെ ക്രൂരമായി വേട്ടയാടിയെന്ന് കാണിച്ചാണ് യു. എന്‍. പ്രമേയം പാസാക്കിയത്. ഇതോടെ കശ്മീര്‍ വിഷയത്തില്‍ യു. എന്‍. പ്രമേയം അവതരിപ്പിച്ചാല്‍ ഇന്ത്യയെ പിന്തുണയ്ക്കില്ലെന്ന് ശ്രീലങ്ക വ്യക്തമാക്കി. തമിഴ്‌നാട്ടിലെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇന്ത്യ ഈ നിലപാട് സ്വീകരിച്ചെന്നും ശ്രീലങ്ക ആരോപിച്ചു. പ്രസിഡന്റ് മഹിന്ദ രജപക്‌സെയും ലങ്കന്‍ സര്‍ക്കാര്‍ വക്താവ് ലക്ഷ്മണ്‍ അഭയവര്‍ധനയുമാണ് ഇന്ത്യക്കെതിരെ വിമര്‍ശനവുമായി മുന്നോട്ട് വന്നത്. ശ്രീലങ്കക്കെതിരെ നിലപാടെടുത്ത രാജ്യങ്ങള്‍ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരായ നിലപാട് സ്വീകരിക്കുമോ എന്ന് ലക്ഷ്മണ്‍ അഭയവര്‍ധന ചോദിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on യുദ്ധക്കുറ്റം: ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക

അസദിന്‍െറ ഇ-മെയില്‍ ചോര്‍ത്തി

March 16th, 2012

syrian-president-Assad-epathram
ഡമസ്കസ്: സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിന്റെ ഭാര്യ അസ്മയുടെയും ഇ-മെയിലുകള്‍ വിമതര്‍ ചോര്‍ത്തിയെന്ന്  ലണ്ടന്‍ ആസ്ഥാനമായ ഒരു പത്രം. കഴിഞ്ഞ ജൂണ്‍ മുതല്‍ ഫെബ്രുവരിവരെയുള്ള 3000 മെയിലുകളാണ് ചോര്‍ത്തിയത്. ഇതോടെ പ്രക്ഷോഭത്തില്‍നിന്ന് മോചനത്തിനായി ഇറാനില്‍നിന്ന് ഉപദേശം തേടിയതടക്കം നിരവധി രഹസ്യ വിവരങ്ങള്‍ പുറത്തുവന്നു.  ലണ്ടന്‍ ആസ്ഥാനമായ പത്രമാണ് ഇ-മെയില്‍ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതിനെ സംഭവത്തെപ്പറ്റി ബശ്ശാര്‍ അസദ്‌ പ്രതികരിച്ചിട്ടില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on അസദിന്‍െറ ഇ-മെയില്‍ ചോര്‍ത്തി

അമേരിക്കയുമായി എല്ലാ ചര്‍ച്ചകളും മരവിപ്പിച്ചു താലിബാന്‍

March 16th, 2012

taliban escape-epathram

കാബൂള്‍: നിലപാടുകളിലും തീരുമാനങ്ങളിലും ഉറച്ചുനില്‍ക്കാത്ത അമേരിക്കയുടെ നിലപാടില്‍ പ്രതിഷേധിച്ച് അഫ്ഗാനിസ്തനിലെ സംഭവ വികാസങ്ങളെക്കുറിച്ച്  അമേരിക്കയുമായി നടത്തിവരുന്ന എല്ലാ ചര്‍ച്ചകളും മരവിപ്പിച്ചതായി താലിബാന്‍ വക്താവ് ഔദ്യാഗികമായി പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞു. ഇതോടെ കഴിഞ്ഞ മാസം ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ രാഷ്ട്രീയകാര്യാലയം തുറന്ന താലിബാന്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് അവസാനിച്ചു. എന്നാല്‍ അഫ്ഗാന്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി  ലിയോണ്‍ പനേറ്റയും അഫ്ഗാന്‍ പ്രസിഡന്‍റ് ഹാമിദ് കര്‍സായിയും ചര്‍ച്ച തുടരുകയാണ്. അഫ്ഗാനിലെ ഗ്രാമങ്ങളില്‍നിന്നും  നാറ്റോ സേന പിന്‍വാങ്ങണമെന്ന് പ്രസിഡന്‍റ് ഹാമിദ് കര്‍സായി ആവശ്യപ്പെട്ടു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

Comments Off on അമേരിക്കയുമായി എല്ലാ ചര്‍ച്ചകളും മരവിപ്പിച്ചു താലിബാന്‍

സിറിയയില്‍ കലാപം രൂക്ഷം സര്‍ക്കാര്‍ അനുകൂലികള്‍ കൂട്ടക്കൊല നടത്തി 47 മരണം

March 12th, 2012

ഡമസ്കസ്: സിറിയയില്‍ കലാപം രൂക്ഷമായി, സര്‍ക്കാര്‍ അനുകുലികള്‍ നടത്തിയ ആക്രമണങ്ങളില്‍ 47 ഓളം ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 21 സ്ത്രീകളുടേയും 26 കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.  ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി നടത്തിയ അക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടത്. യു.എന്‍ മുന്‍ സെക്രെട്ടറി കോഫി അന്നന്‍ സിറിയന്‍ പ്രസിഡന്‍്റ് ബശ്ശാര്‍ അല്‍ അസദുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടു പിന്നാലെയാണ് ആക്രമണം. എന്നാല്‍ ആയുധധാരികളായ പോരാളികളാണ് അക്രമണത്തിന് പിന്നിലെന്ന് സിറിയന്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമേരിക്കൻ സൈനിക സാന്നിദ്ധ്യം ഇന്ത്യയിലും

March 4th, 2012

us-security-forces-in-india-epathram

വാഷിംഗ്ടൺ : ഇന്ത്യ ഉൾപ്പെടെ നിരവധി എഷ്യൻ രാജ്യങ്ങളിൽ അമേരിക്കൻ സൈനിക സാന്നിദ്ധ്യം നിലനിൽക്കുന്നുണ്ട് എന്ന് ഒരു ഉന്നത സൈനിക കമാണ്ടർ വെളിപ്പെടുത്തി. അമേരിക്കൻ കോൺഗ്രസിൽ ഒരു ചോദ്യത്തിന് മറുപടി പറയവെയാണ് ഈ കാര്യം വ്യക്തമായത്. ലെഷ്കർ എ തൊയ്ബ യുടെ പ്രവർത്തനങ്ങളെ തടയാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി അമേരിക്കൻ സൈന്യം ഏത് രീതിയിലാണ് സഹകരിച്ചു പ്രവർത്തിക്കുന്നത് എന്ന ചോദ്യത്തിനാണ് സൈനിക ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞത്. ഇന്ത്യക്ക് പുറമെ നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലി എന്നീ രാഷ്ട്രങ്ങളിലും ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ സഹായിക്കാനായി അമേരിക്കൻ സൈന്യം താവളം അടിച്ചിട്ടുണ്ട്.

പാക്കിസ്ഥാനിൽ നിന്നും പ്രവർത്തിക്കുന്ന ലെഷ്കർ എ തൊയ്ബ എറെ അപകടകാരിയായ സംഘടനയാണ് എന്നും ഇവർക്ക് അന്താരാഷ്ട്ര ലക്ഷ്യങ്ങൾ ഉണ്ട് എന്നും നേരത്തേ തയ്യാറാക്കി വായിച്ച റിപ്പോർട്ടിൽ പറയുന്നു. ലെഷ്കർ എ തൊയ്ബയെ തടുക്കാനായി ഇന്ത്യയുമായി അമേരിക്ക സഹകരിച്ചു പ്രവർത്തിക്കുകയാണ് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പുടിനെ വധിക്കാന്‍ ഗൂഢാലോചന റഷ്യ തകര്‍ത്തു

February 27th, 2012

Vladimir Putin-epathram

മോസ്‌കോ: റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാഡിമര്‍ പുടിന്‌ നേരെ ചാവേര്‍ ആക്രമണം നടത്താനുളള നീക്കം തകര്‍ത്തു. അടുത്ത മാസം നാലിന്‌ നടക്കുന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിന്‌ ശേഷം ചാവേര്‍ ആക്രമണം നടത്താന്‍ ചെച്‌നിയന്‍ യുദ്ധ പ്രഭു ദോക്കു ഉമറോവിന്റെ നേതൃത്വത്തില്‍ നടത്തിയ  ഗൂഢാലോചനയാണ് റഷ്യന്‍- ഉക്രയിന്‍ സുരക്ഷാ ഏജന്‍സികള്‍ ഇല്ലാതാക്കിയത്. ഒഡേസ്സ നഗരത്തില്‍ ബോംബ്‌ ഉണ്ടാക്കാനുളള ശ്രമത്തിനിടെ ഉണ്ടായ സ്‌ഫോടനമണ്‌ തീവ്രവാദികളുടെ നീക്കം പുറത്തറിയാന്‍ കാരണമായതും നീക്കം പരാജയപ്പെടുത്തിയതുമെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു. സ്ഫോടനത്തില്‍ തീവ്രവാദികളിലൊരാളായ റസ്ലാന്‍ മദയേവ്‌ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. പരുക്കുകളോടെ പോലീസ്‌ പിടിയിലായ ഇയ പ്യയാന്‍സിന്‍ ആണ്‌ ഗൂഢാലോചന സംബന്ധിച്ച വിവരം അന്വേഷണ ഏജന്‍സികള്‍ക്കു നല്‍കിയത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമേരിക്കന്‍ പോലീസ്‌ മുസ്ലിം പള്ളികളില്‍ നിരീക്ഷണം നടത്തി

February 25th, 2012

nypd-spying-mosques-epathram

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക്‌ പോലീസ്‌ വകുപ്പ്‌ അമേരിക്കയിലെ മുസ്ലിം പള്ളികളില്‍ വരുന്ന സന്ദര്‍ശകരെയും അവരുടെ വാഹനങ്ങളെയും നിരീക്ഷിക്കുകയും പള്ളികളിലെ സംഭാഷണങ്ങള്‍ രഹസ്യമായി രേഖപ്പെടുത്തുകയും ചെയ്തതായി പോലീസ്‌ കമ്മീഷണര്‍ തയ്യാറാക്കിയ രേഖകളില്‍ നിന്നും വെളിപ്പെട്ടു. ഇന്റലിജന്‍സ്‌ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖകള്‍ക്ക് വിരുദ്ധമാണ് ഈ നടപടികള്‍ എന്ന് മനുഷ്യാവകാശ സംഘടനകള്‍ പരാതിപ്പെട്ടു.

എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കണ്ടുപിടിക്കാന്‍ വ്യക്തമായ മാര്‍ഗ്ഗരേഖകള്‍ ഒന്നും ഇല്ലെന്നും, തീവ്രവാദികള്‍ തങ്ങളുടെ പ്രവര്‍ത്തനത്തിനായി ഇന്റര്‍നെറ്റ് കഫേകള്‍, സിനിമാ ശാലകള്‍, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, പാര്‍ക്കുകള്‍, പള്ളികള്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഇടങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എന്നും അതിനാല്‍ തന്നെ ഇവിടങ്ങളിലെല്ലാം തന്നെ പോലീസ്‌ നിരീക്ഷണം നടത്തുന്നതിന്റെ ഭാഗമായാണ് പള്ളികളിലും നിരീക്ഷണം നടത്തിയത്‌. ഇതി അസ്വാഭാവികതയില്ല എന്ന് പോലീസ്‌ അധികൃതര്‍ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇറാഖില്‍ സ്‌ഫോടന പരമ്പര; 60 മരണം

February 24th, 2012

car-bomb-explosion-epathram

ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദ്, ബാബില്‍, ദിയാല, സലാഹെദ്ദീന്‍, കിര്‍ക്കുക്ക് എന്നീ മേഖലകളില്‍ ഉണ്ടായ സ്ഫോടന പരമ്പരകളിലും വെടിവെപ്പുകളിലുമായി 60 പേര്‍ മരിച്ചു. 250 ലേറെ പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ബാഗ്ദാദില്‍ മാത്രം ഏഴ് ബോംബു സ്‌ഫോടനങ്ങളുണ്ടായി. അതില്‍ 32 പേരാണ് കൊല്ലപ്പെട്ടത്. ഷിയാ വിഭാഗത്തിന്റെ പ്രമുഖ ആരാധനാലയം സ്ഥിതി ചെയ്യുന്ന ഉത്തര ബാഗ്ദാദിലെ കദ്മിയായിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തിലാണ് ഒമ്പതു പേര്‍ കൊല്ലപ്പെട്ടത്. മൊസുള്‍ മുതല്‍ ഹില്ലാ വരെയുള്ള വിവിധ നഗരങ്ങളിലും പന്ത്രണ്ടിലേറെ സ്‌ഫോടനങ്ങളുണ്ടായി.  ഷിയാ വിഭാഗക്കാര്‍ക്ക് മുന്‍തൂക്കമുള്ള മേഖലകളാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായ ഇടങ്ങള്‍.  ഡിസംബര്‍ മധ്യത്തോടെ യു. എസ്. സേന ഇറാഖ് വിട്ട ശേഷമുണ്ടായ ശക്തമായ ആക്രമണങ്ങളിലൊന്നാണിത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എംബസി ആക്രമണത്തിന് പുറകില്‍ ഇസ്രായേല്‍ എന്ന് ഇറാന്‍

February 14th, 2012

israel-embassy-bomb-blast-epathram

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് നേരെ നടന്ന ആക്രമണത്തിന് പുറകില്‍ ഇസ്രായേല്‍ തന്നെയാണ് എന്ന് ഇറാന്‍ ആരോപിച്ചു. ഇറാനുമായി സൗഹൃദം പുലര്‍ത്തുന്ന രാഷ്ട്രങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത് ഇസ്രയേലിന്റെ തന്ത്രമാണ്. ആക്രമണങ്ങള്‍ നടത്തുന്നത് ഇറാനാണ് എന്ന് ആരോപിച്ച് ഈ രാഷ്ട്രങ്ങളുമായുള്ള ഇറാന്റെ സൗഹൃദം തകര്‍ക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. മാത്രവുമല്ല, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇറാനുമായി മനശാസ്ത്രപരമായി യുദ്ധം നടത്താനുള്ള തയ്യാറെടുപ്പ്‌ കൂടി നടത്തുകയാണ് ഇസ്രായേല്‍ എന്നും ഇറാന്റെ വിദേശ കാര്യ വക്താവ്‌ അറിയിച്ചു.

ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയിലെ ഇസ്രയേലി എംബസിക്ക് പുറത്ത്‌ നടന്ന ബോംബ്‌ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇസ്രയേലി എംബസിയുടെ കാറിലാണ് ബോംബ്‌ സ്ഫോടനം നടന്നത്. ഒരു നയതന്ത്ര ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് സാരമായ പരിക്കുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ആക്രമണത്തിന് പുറകില്‍ ഇറാന്‍ ആണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബിന്‍ ലാദനെ പിടികൂടാന്‍ സഹായിച്ചത്‌ പാക്കിസ്ഥാനി ഡോക്ടര്‍

January 28th, 2012

osama-bin-laden-epathram

വാഷിംഗ്ടണ്‍ : ഒസാമാ ബിന്‍ ലാദനെ പിടികൂടാന്‍ തങ്ങളെ സഹായിച്ചത്‌ ഒരു പാക്കിസ്ഥാനി ഡോക്ടര്‍ ആണെന്ന് അമേരിക്കന്‍ ഡിഫന്‍സ്‌ സെക്രട്ടറി ലിയോണ്‍ പനേറ്റ വെളിപ്പെടുത്തി. അമേരിക്കന്‍ ചാര സംഘടനയായ സി. ഐ. എ. യ്ക്ക് വേണ്ടി ഏറെ നാള്‍ പ്രവര്‍ത്തിച്ചു വന്ന ഷക്കീല്‍ അഫ്രീദി എന്ന പാക്കിസ്ഥാനി ഡോക്ടര്‍ ആണ് ബന്‍ ലാദനെ കണ്ടുപിടിക്കാന്‍ സഹായിച്ചത്‌. ഇയാള്‍ സി. ഐ. എ. യുടെ നിര്‍ദ്ദേശ പ്രകാരം പാക്കിസ്ഥാനില്‍ ഒരു രോഗ പ്രതിരോധ കുത്തിവെയ്പ്പ് പരിപാടി ആവിഷ്ക്കരിച്ചു നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഇയാള്‍ ശേഖരിച്ച ഡി. എന്‍. എ. സാമ്പിളുകള്‍ ബിന്‍ ലാദന്‍ പിടിക്കപ്പെട്ട വീട്ടുവളപ്പില്‍ ലാദന്റെ സാന്നിദ്ധ്യം ഉറപ്പു വരുത്താനായി പരിശോധിക്കുകയുണ്ടായി.

സംഭവം പുറത്തായതോടെ ഡോക്ടറെ പാക്കിസ്ഥാനി അധികൃതര്‍ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ്‌ ചെയ്യുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

9 of 21891020»|

« Previous Page« Previous « ഡച്ചുകാരും ബുര്‍ഖ നിരോധിക്കും
Next »Next Page » അഫ്ഗാനില്‍ നിന്ന് ഫ്രഞ്ച് സേന മാര്‍ച്ചില്‍ പിന്മാറും : സാര്‍കോസി »



  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine