ഇസ്ലാമാബാദ്: പാകിസ്താനില്‍ വീണ്ടും യു. എസ് ഡ്രോണ്‍ ആക്രമണം നടത്തി, ഈ പൈലറ്റില്ലാ വിമാനാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ വസീറിസ്താനിലെ ഗ്രാമ പ്രദേശമായ മിറാന്‍ഷായില്‍ ഒരു വീടിനെ ലക്ഷ്യമിട്ടാണ് യു. എസ് ആക്രമണം നടത്തിയത്. രണ്ടു മിസൈലുകളാണ് വീടിനെ ലക്ഷ്യമാക്കി പ്രയോഗിച്ചത്. വീട് പൂര്‍ണമായും കത്തി നശിച്ചു. കഴിഞ്ഞ നവംബറില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിനു ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ഏറെ നയതന്ത്ര പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ ആക്രമണം അമേരിക്കന്‍ പാകിസ്ഥാന്‍ ബന്ധം കൂടുതല്‍ വഷളാക്കാനാണ് സാധ്യത. അമേരിക്ക നടത്തിയ ആക്രമണത്തില്‍ പാക് ജനത ക്ഷുഭിതരാണ്.