ന്യൂയോര്‍ക്ക്: പ്രശസ്ത ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ സുരക്ഷാ പരിശോധനയുടെ പേരില്‍ വീണ്ടും അമേരിക്കന്‍ വിമാനത്താവളത്തില്‍ അപമാനം. യേല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്നതിനായി പോകുമ്പോഴാണ് സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍ വിമാനത്താവളത്തില്‍ ഷാരൂഖിനെ രണ്ട് മണിക്കൂറോളം തടഞ്ഞുവച്ചത്. ഷാരൂഖിനൊപ്പം മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയും ഉണ്ടായിരുന്നു. 2009 ലും ഷാരൂഖിനെ അമേരിക്കയില്‍ ന്യൂവാര്‍ക്ക് വിമാനത്താവളത്തില്‍ വെച്ച് സമാന സംഭവം ഉണ്ടായത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചിരുന്നു. പേരിന്റെ അവസാനം ഖാന്‍ എന്നുളളതായിരുന്നു അധികൃതര്‍ക്ക് ആശയക്കുഴപ്പം സൃഷ്‌ടിച്ചത്. ലോക വ്യാപാര കേന്ദ്രത്തിനു നേര്‍ക്ക് നടന്ന ആക്രമണത്തിനു ശേഷം രാജ്യം പുറത്തിറക്കിയ കരിമ്പട്ടികയില്‍ ഈ പേരും ഉള്‍പ്പെട്ടിട്ടുണ്ട്.