ഒരു “പൊട്ട” സിനിമയെ ചൊല്ലി…

September 22nd, 2012

anti-islamic-movie-epathram

ന്യൂയോർക്ക് : ഒരു പൊട്ട സിനിമയായി കണ്ട് അവഗണിക്കപ്പെടേണ്ട ഒരു ചിത്രമായിരുന്നു ലോകമെമ്പാടും കോളിളക്കം സൃഷ്ടിച്ച വിവാദ ഇസ്ലാം വിരുദ്ധ ചിത്രമായ ഇന്നസൻസ് ഓഫ് മുസ്ലിംസ് എന്ന് പ്രശസ്ത സാഹിത്യകാരൻ സൽമാൻ റുഷ്ദി പ്രസ്താവിച്ചു. യൂട്യൂബിൽ പ്രത്യക്ഷപ്പെടുന്ന ഒരു പൊട്ട സിനിമയെ എങ്ങനെ അവഗണിക്കുമോ അതേ പോലെ ഈ ചിത്രത്തേയും അവഗണിക്കുകയായിരുന്നു വേണ്ടത്. അർഹമായ അവഗണന നല്കുന്നതിന് പകരം അതിനെ എതിർത്ത് ചിത്രത്തിന് വൻ പ്രചാരം നേടി കൊടുക്കുകയാണ് ഉണ്ടായത്. ഇത് ഒരു രാഷ്ട്രീയ തന്ത്രമാണ്. ഇത് മതപരമായ ഒരു കാര്യമേയല്ല എന്നും റുഷ്ദി അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലിബിയയില്‍ അമേരിക്കന്‍ സ്ഥാനപതി കൊല്ലപ്പെട്ട സംഭവം: ഒബാമ അന്വേഷണം ആവശ്യപ്പെട്ടു

September 13th, 2012
ബെന്‍‌ഗാസി(ലിബിയ): ലിബിയയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ആക്രമിക്കുകയും സ്ഥാനപതി ക്രിസ്റ്റഫര്‍ സ്റ്റീവന്‍സിനെ കൊലചെയ്യുകയും ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുവാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാത്രി   ആയുധ ധാരികളായ ഒരു സംഘം അക്രമികള്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഇവര്‍ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സംഭവ സ്ഥലത്തു നിന്നും  രക്ഷപ്പെടുവാന്‍ ശ്രമിച്ച സ്റ്റീവന്‍സിനെ അക്രമികള്‍ കൊലചെയ്തു. സ്ഥാനപതിയെ കൂടാതെ കോണ്‍സുലേറ്റിലെ മൂന്ന് ഉദ്യോഗസ്ഥരും വധിക്കപ്പെട്ടു. കോണ്‍സുലേറ്റ് കെട്ടിടം അഗ്നിക്കിരയാക്കിയതിനൊപ്പം കൊള്ളയടിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സംഭവത്തില്‍ ലോകരാജ്യങ്ങള്‍ ശക്തിയായി പ്രതിഷേധിച്ചു. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനു നേരെ നടന്ന ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 11നു ആണ് ഈ ആക്രമണവും  നടന്നത് . കോണ്‍സുലേറ്റിനു നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ യു.എസിന്റെ രണ്ട് നാവിക സേനാ കപ്പലുകള്‍ ലിബിയയിലേക്ക് നീങ്ങിയിട്ടുണ്ട്. ആധുനിക പടക്കോപ്പുകള്‍ വഹിക്കുന്ന യു.എസ്.എസ്. ലബൂണ്‍, യു.എസ്.എസ് മക് ഹൌള്‍ എന്നീ യുദ്ധക്കപ്പലുകളാണ് ലിബിയന്‍ സമുദ്രാതിര്‍ത്തിയെ ലക്ഷ്യമാക്കി നീങ്ങുന്നത്. പ്രവാചകനെകുറിച്ച് മോശമായി ചിത്രീകരിച്ചു എന്ന് ആരോപിക്കുന്ന സിനിമക്ക്
അനുമതി നല്‍കി എന്നതാണ് പ്രതിഷേധത്തിനു കാരണമായി പറയുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിരുന്നിൽ പങ്കെടുത്ത 17 പേരുടെ തല താലിബാൻ അറുത്തു

August 28th, 2012

taliban escape-epathram

കണ്ഡഹാർ : താലിബാനെ പുറത്താക്കുന്നതിന് മുൻപ് അഫ്ഗാനിസ്ഥാനിൽ നില നിന്നിരുന്ന ഭീകരാവസ്ഥയെ ഓർമ്മിപ്പിച്ചു കൊണ്ട് താലിബാൻ ഒരു ഗ്രാമത്തിലെ 17 പേരുടെ തല അറുത്തു കൊന്നു. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ഒരു വിരുന്നിൽ പങ്കെടുത്തതിനുള്ള ശിക്ഷാ നടപടി ആയിരുന്നു ഇത്. വിരുന്നിൽ പങ്കെടുത്ത 2 സ്ത്രീകളെയും 15 പുരുഷന്മാരെയും ആണ് താലിബാൻ വധിച്ചത്.

പൊതുവെ കടുത്ത യാഥാസ്ഥിതിക ചിന്താഗതിയുള്ള അഫ്ഗാനിസ്ഥാനിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് പൊതു ചടങ്ങുകളിൽ പങ്കെടുക്കാറില്ല. അത്തരം വിരുന്നു സൽക്കാരങ്ങൾ പൊതുവെ രഹസ്യമായാണ് നടത്താറ്. വിരുന്നിൽ സംഗീതം ഉണ്ടായിരുന്നതും താലിബാനെ ചൊടിപ്പിച്ചു എന്നാണ് അധികൃതർ പറയുന്നത്.

സംഭവത്തെ അഫ്ഗാനിസ്ഥാൻ പ്രസിഡണ്ട് ഹമീദ് കർസായി അപലപിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒളിമ്പിക്സില്‍ ആദ്യ സ്വര്‍ണ്ണം ചൈനക്ക്

July 29th, 2012

ലണ്ടന്‍ : ഒളിമ്പിക്സ്‌ 2012 ലെ ആദ്യ സ്വര്‍ണ്ണം ചൈനീസ് വനിതാ ഷൂട്ടിംഗ് താരം യി സിലിംഗിന്. ബ്രിട്ടീഷ് റോയല്‍ ആര്‍ട്ടിലറി ബാരക്കില്‍ നടന്ന 10 മീറ്റര്‍ എയര്‍ റൈഫിള്‍ മത്സര ത്തില്‍ 502.9 പോയിന്റ് നേടിയാണ് ലോക ഒന്നാം നമ്പര്‍ താരമായ സിലിംഗ് സ്വര്‍ണം നേടിയത്.

ഇന്ത്യയ്ക്ക് ഈയിനത്തില്‍ മത്സരങ്ങള്‍ ഉണ്ടായിരുന്നില്ല. ചൈന പ്രതീക്ഷിച്ച പോലെ മെ‌ഡല്‍ നേടിയപ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ പലതും ഇന്നലെ തകര്‍ന്നു. പോളണ്ടിന്റെ സിൽവിയ ബോഗാക്ക വെള്ളിയും ചൈനയുടെ തന്നെ യുഡാൻ വെങ്കലവും നേടി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനുള്ള സഹായം അമേരിക്ക വെട്ടിക്കുറച്ചു

July 21st, 2012

terrorism-pakistan

വാഷിംഗ്ടൺ : പാക്കിസ്ഥാനുള്ള അമേരിക്കൻ സൈനിക സഹായം വെട്ടിക്കുറയ്ക്കാൻ അമേരിക്കൻ പ്രതിനിധി സഭ തീരുമാനിച്ചു. തീരുമാനം ഐകകണ്ഠേന ആയിരുന്നു. റിപബ്ളിക്കൻ സഭാംഗം ടെഡ് പോ അവതരിപ്പിച്ച പ്രമേയം 1.3 ബില്യൺ ഡോളറിന്റെ കുറവാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇത് ചർച്ചയ്ക്ക് ശേഷം 650 മില്യൺ ഡോളറായി കുറച്ചു. ശബ്ദ വോട്ടോടെയാണ് പാസാക്കിയ പ്രമേയം ഇനി സെനറ്റിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. ഭീകരത്യ്ക്കെതിരെയുള്ള അമേരിക്കയുടെ യുദ്ധത്തിൽ പാക്കിസ്ഥാൻ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയ ടെഡ് പോ പാക്കിസ്ഥാൻ എന്ന രാഷ്ട്രം വിശ്വസിക്കാൻ കൊള്ളാത്തതും ചതിക്കാൻ മടിയില്ലാത്തതുമാണ് എന്നും പറഞ്ഞു. അമേരിക്കയുടെ സുഹൃത്തെന്ന് സ്വയം പ്രഖ്യാപിച്ച് അമേരിക്കയെ തന്നെ ആക്രമിക്കാൻ ഭീകരവാദികൾക്ക് ധന സഹായം ചെയ്യുകയാണ് പാക്കിസ്ഥാൻ. ഇനിയും ഇത് തുടരാനാവില്ല എന്ന് ടെഡ് പോ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അല്‍ ക്വയ്ദ രണ്ടാമന്‍ കൊല്ലപ്പെട്ടു

June 6th, 2012

Predator-Drone-epathram
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ അല്‍ ക്വയ്ദ നേതൃത്വത്തിലെ രണ്ടാമന്‍ എന്നറിയപ്പെടുന്ന അബു യഹ്യ അല്‍ ലിബി  അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. വടക്കന്‍ വസീരിസ്ഥാനിലെ മിര്‍ അലി പട്ടണത്തില്‍ ഇന്നലെയാണ് സി. ഐ. എ ഡ്രോണ്‍ ആക്രമണം നടത്തിയത്. 15 ഭീകരര്‍ ഇന്നലത്തെ ആക്രമണത്തില്‍ മരിച്ചിട്ടുണ്ടെന്നും ലിബി ഇതില്‍ ഉള്‍പ്പെട്ടിരിക്കാമെന്നും യു. എസ്. അധികൃതര്‍ പറഞ്ഞു. ലിബിയന്‍ സ്വദേശിയായ ലിബിയുടെ തലയ്ക്ക് യു. എസ്. 10 ലക്ഷം ഡോളര്‍ വില പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ലിബിയെ ലക്ഷ്യമിട്ടായിരുന്നു ഇന്നലത്തെ ആക്രമണങ്ങളെന്നും 2009ലും ഇതുപോലെ  തെക്കന്‍ വസീരിസ്ഥാനിലെ ഡ്രോണ്‍ ആക്രമണത്തില്‍ ലിബി കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. അതുകൊണ്ട് കൂടുതല്‍ സ്ഥിരീകരണത്തിനു ശേഷമേ യു. എസ്. സൈന്യം ഇക്കുറി ലിബിയുടെ മരണ വാര്‍ത്ത പുറത്തുവിടൂ എന്ന് റിപ്പോര്‍ട്ടുകള്

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിറിയയില്‍ കുട്ടികളെ കൂട്ടകൊല ചെയ്തു

May 27th, 2012

Syria-Children-Massacre-epathram

ഡമാസ്‌ക്കസ്: കലാപം തുടരുന്ന സിറിയയില്‍ 32 കുട്ടികള്‍ കൊല്ലപ്പെട്ടു. കലാപം അടിച്ചമര്‍ത്താനുള്ള സൈനിക നടപടിക്കിടയിലാണ് കുട്ടികള്‍ കൊല്ലപെട്ടത്‌ എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് ബാഷല്‍ അല്‍ അസാദിനെതിരെ തുടങ്ങിയ പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ് പ്രക്ഷോഭകരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 90 പേര്‍ സിറിയയില്‍ കൊല്ലപ്പെട്ടതായി യു. എന്‍. സംഘം കണ്ടെത്തി. കലാപം ആരംഭിച്ചതിനുശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും ഭീകരമായ കൂട്ടക്കുരുതിയാണിതെന്നാണ് പറയുന്നത്. അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് സിറിയയില്‍ നടന്നതെന്നും സൈന്യം നടത്തിയ ക്രൂരകൃത്യത്തെ അപലപിക്കുന്നതായും ഉടന്‍ തന്നെ അന്താരാഷ്‌ട്ര നിയമം വഴി നടപടി സ്വീകരിക്കുമെന്നും യു. എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബേനസീറിനെ കൊന്നത് മുഷറഫെന്ന് ബിലാവല്‍ ഭൂട്ടോ

May 25th, 2012

bilawal-butto-epathram

വാഷിംഗ്‌ടണ്: തെരഞ്ഞെടുപ്പ്‌ പര്യാടനത്തിനിടെ അക്രമികളുടെ വെടിയേറ്റ്‌ കൊല്ലപെട്ട പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയു മകന്‍ മുഷറഫിനെതിരെ കടുത്ത ആരോപണവുമായി രംഗത്ത്‌. തന്റെ അമ്മയെ കൊലപ്പെടുത്തിയത് അന്നത്തെ പ്രസിഡന്റ്‌ പര്‍വേഷ് മുഷറഫാണെന്ന്‌ പാകിസ്ഥാന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി ചെയര്‍മാനായ ബിലാവല്‍ ഭൂട്ടോ. ബേനസീറിന്റെ ജീവന് ഭീഷണിയുണ്ടെന്നകാര്യം മുഷറഫിന് അറിയാമായിരുന്നു എന്നിട്ടും ഒന്നും ചെയ്തില്ല കൂടാതെ ഉമ്മയെ പല തവണ മുഷറഫ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ബിലാവല്‍ വിശദീകരിച്ചു. ബിലാവല്‍ സി. എന്‍. എന്നിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
“അദ്ദേഹം(പര്‍വേഷ് മുഷറഫ്) എന്റെ അമ്മയെ(ബേനസീര്‍ ഭൂട്ടോ) കൊന്നു. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം താന്‍ അദ്ദേഹത്തില്‍ ചുമത്തുകയാണ്”- ബിലാവല്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാക്ക്‌ – യു. എസ്. ബന്ധം വഷളാവുന്നു

May 25th, 2012

afreedi-epathram

വാഷിംഗ്‌ടണ്‍: പാകിസ്‌താനു നിലവില്‍ നല്‍കിയിരുന്ന 520 ലക്ഷം ഡോളറില്‍ നിന്ന്‌ 330 ലക്ഷം യു. എസ്‌. ഡോളര്‍ ധനസഹായം യു. എസ്. സെനറ്റ് പാനല്‍ വെട്ടിക്കുറച്ചു‌. ഇതേ തുടര്‍ന്ന് പാക്- യു.എസ്. ബന്ധം വഷളാകുന്നു. ഒസാമ ബിന്‍ലാദനെ കണ്ടുപിടിക്കാന്‍ സി. ഐ. എയെ സഹായിച്ച കുറ്റത്തിനു ഡോക്‌ടര്‍ ഷാഹില്‍ അഫ്രീദിയെ 33 വര്‍ഷം തടവുശിക്ഷ വിധിച്ചതില്‍ പ്രതിഷേധിച്ചാണ്‌ ഈ നടപടി.  സെനറ്റ്‌ പാനല്‍ കൊണ്ടുവന്ന നിര്‍ദ്ദേശം സെനറ്റ്‌ അപ്രോപ്രിയേറ്റ്‌ കമ്മറ്റി ഐക്യകണ്‌ഠമായാണ്‌ പാസാക്കിയത്‌.

രാജ്യദ്രോഹം, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ്‌ ഡോ. അഫ്രീദിക്കുമേല്‍ ചുമത്തിയിരിക്കുന്നത്‌. ലാദനെ ചികിത്സിക്കാന്‍ അബോട്ടബാദില്‍ എത്തിയ അഫ്രീദി ലാദന്റെ കുടുംബാംഗങ്ങളുടെ രക്‌ത സാംപിള്‍ എടുത്ത്‌ ഡി. എന്‍. എ. പരിശോധനയ്‌ക്ക് സി. ഐ. എയെ സഹായിക്കുകയായിരുന്നു.

ഡോ. അഫീദിക്കെതിരായ പാകിസ്‌താന്റെ ഈ നടപടിയെ അപലപനീയമെന്നു സെനറ്റ്‌ ഇന്റലിജന്‍സ്‌ കമ്മിറ്റിയിലെ ഡെമോക്രാറ്റിക്‌ ചെയര്‍പേഴ്‌സണ്‍ ഡിയാനെ ഫെയിന്‍സ്‌റ്റീന്‍ പറഞ്ഞു. അഫ്രീദിയെ ചാരനായി മുദ്രകുത്തുവല്ല, സേവനത്തെ പ്രകീര്‍ത്തിക്കുകയും പാരിതോഷികം നല്‍കുകയുമാണ്‌ വേണ്ടതെന്ന്‌ അവര്‍ പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യെമനില്‍ ചാവേര്‍ സ്ഫോടനം 96 മരണം

May 22nd, 2012

yemen-suicide-attack-epathram

സനാ:യെമനിലെ സൈനികാഭ്യാസങ്ങള്‍ പതിവായി നടക്കുന്ന സനായിലെ സബീന്‍ ചത്വരത്തില്‍ സേനാവ്യൂഹത്തിനു നടുവില്‍ സൈനിക വേഷത്തില്‍ വന്ന ചാവേര്‍ യൂണിഫോമിനിടിയില്‍ ഒളിപ്പിച്ച സ്‌ഫോടകവസ്‌തുക്കള്‍ പൊട്ടിത്തെറിച്ചു ചാവേറായപ്പോള്‍ 96 മരണം. മൂന്നൂറിലേറെപ്പേര്‍ക്കു പരുക്ക്‌. മരിച്ചവരും പരുക്കേറ്റവരും സൈനികരാണ്‌. മനുഷ്യാവശിഷ്‌ടങ്ങള്‍ ചിന്നിച്ചിതറി കിടക്കുകയാണെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പുതിയ പ്രസിഡന്റ്‌ അബ്‌ദുറബ്‌ മന്‍സൂര്‍ ഹാദി അധികാരമേറ്റ ഉടനെ യെമനിലെ ദക്ഷിണ, കിഴക്കന്‍ പ്രവിശ്യകളില്‍ നിന്ന്‌ അല്‍-ക്വയ്‌ദ ഭീകരരെ തുടച്ചുനീക്കുമെന്ന്‌ പറഞ്ഞിരുന്നു അതിനു ശേഷം യമനില്‍ ഉണ്ടായ ഏറ്റവും ശക്തമായ ആക്രമണമാണിത്. ദക്ഷിണ, ഉത്തര യെമനുകളുടെ ഏകീകരണത്തിന്റെ 22-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സേനാ അഭ്യാസത്തിന്റെ റിഹേഴ്‌സല്‍ നടക്കുന്നതിനിടെയാണ് സ്ഫോടനം, മുന്‍ പ്രസിഡന്റ്‌ അലി അബ്‌ദുള്ള സലേയുടെ മരുമകന്‍ നയിക്കുന്ന കേന്ദ്ര സുരക്ഷാസേനയിലുള്ളവരാണ് കൊല്ലപെട്ട സൈനികര്‍. പ്രതിരോധമന്ത്രി മുഹമ്മദ്‌ നാസര്‍ അഹമ്മദ്‌ സംഭവ സ്‌ഥലത്തുണ്ടായിരു ന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാക്കിസ്ഥാനില്‍ ട്വിറ്ററിനു നിരോധനം
Next »Next Page » ആന്റി നാറ്റോ പ്രക്ഷോഭകര്‍ ഷിക്കാഗോ തെരുവുകള്‍ പിടിച്ചെടുത്തു »



  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine