- എസ്. കുമാര്‍
വായിക്കുക: കുട്ടികള്, കുറ്റകൃത്യം, തീവ്രവാദം, ബഹുമതി, മനുഷ്യാവകാശം, സ്ത്രീ
മോസ്കോ: അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥയായ മൈൻ കാംഫ് ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് റഷ്യന്‍ സർവകലാശാലയിലെ ഉദ്യോഗസ്ഥയ്ക്കെതിരേ യെകറ്റെറിന്‍ബര്‍ഗ് കോടതി മൂവായിരം ഡോളര്‍ പിഴ ചുമത്തി. ഇവര്‍ സ്വന്തം വെബ്സൈറ്റിലാണ് മൈൻ കാംഫിന്റെ പതിപ്പ് പ്രസിദ്ധീകരിച്ചത്. തീവ്രവാദി സാഹിത്യം പ്രചരിപ്പിച്ചു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. റഷ്യ തീവ്രവാദ സാഹിത്യത്തിലാണ് മൈൻ കാംഫ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
- ഫൈസല്‍ ബാവ
വായിക്കുക: തീവ്രവാദം, ദുരന്തം, മനുഷ്യാവകാശം, സാഹിത്യം
ധാക്ക: ബംഗ്ലാദേശിലെ കോക്സ് ബസാറില്‍ ഒരു സംഘം കലാപകാരികള്‍ പത്തോളം ബുദ്ധമത ക്ഷേത്രങ്ങള്‍ തീയ്യിട്ട് നശിപ്പിച്ചു. കൂടാതെ നിരവധി ബുദ്ധമത വിശ്വാസികളുടെ വീടുകള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ഫേസ്ബുക്കില്‍ ഇസ്ലാമിനെ നിന്ദിക്കുന്ന രീതിയില്‍ ഉള്ള ചിത്രം പ്രസിദ്ധീകരിക്ക പ്പെട്ടിരുന്നു. ഇത് ബുദ്ധമത വിശ്വാസിയായ ഒരാള്‍ ചെയ്തതാണെന്ന് ആരോപിച്ചായിരുന്നു ബുദ്ധ ക്ഷേത്രങ്ങള്‍ക്കും ബുദ്ധ മതക്കാരുടെ വീടുകള്‍ക്കും നേരെ അക്രമണം നടത്തിയത്. പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ നിരവധി ബുദ്ധ മത വിശ്വാസികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമികളെ ഭയന്ന് തീരദേശ ജില്ലയിലെ കോക്സ് ബസാറിലെ ന്യൂനപക്ഷ വിഭാഗമായ ബുദ്ധ മതക്കാര്‍ ഭീതിയോടെ ആണ് കഴിയുന്നത്. പ്രദേശത്തെ ബുദ്ധ മത വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കുവാന്‍ രാജ്യത്തെ പ്രമുഖ ബുദ്ധ മത ആചാര്യന്മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
- എസ്. കുമാര്‍
വായിക്കുക: ക്രമസമാധാനം, തീവ്രവാദം, പ്രതിഷേധം, മതം
ലോസ് ആഞ്ജലസ് : ലോകമെമ്പാടും അമേരിക്കൻ വിരുദ്ധ വികാരം ആളിക്കത്തിച്ച ഇസ്ലാം വിരുദ്ധ സിനിമയായ “ഇന്നസൻസ് ഓഫ് മുസ്ലിംസ്” നിർമ്മിച്ചു എന്ന് പറയപ്പെടുന്ന നകൂലാ ബാസ്സലെ നകൂലയെ കാലിഫോർണിയ പോലീസ് അറസ്റ്റ് ചെയ്തു. 2010ൽ നകൂല നടത്തിയ ഒരു ബാങ്ക്‍ തട്ടിപ്പ് കേസിലെ പ്രൊബേഷൻ വ്യവസ്ഥകൾ ലംഘിച്ചതിനാണ് പോലീസ് ഇയാളെ പിടികൂടിയത്. അമേരിക്കൻ നിയമപ്രകാരം ഒരു കുറ്റവാളിയെ ജയിലിൽ അടയ്ക്കുന്നതിന് പകരമുള്ള നടപടിയായ പ്രൊബേഷന് വിധേയനായിരുന്നു പ്രതി. പ്രതി പ്രൊബേഷൻ വ്യവസ്ഥകൾ തെറ്റിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ട ചുമതല വഹിക്കുന്ന പ്രൊബേഷൻ ഉദ്യോഗസ്ഥരെയും പ്രൊബേഷൻ ഉത്തരവിട്ട കോടതിയേയും പ്രതി വഞ്ചിച്ചതായി കോടതി നിരീക്ഷിച്ചു. അപര നാമങ്ങൾ ഉപയോഗിക്കരുത് എന്ന പ്രൊബേഷൻ വ്യവസ്ഥ നിരവധി ഘട്ടങ്ങളിൽ പ്രതി ലംഘിച്ചതായി കോടതി ചൂണ്ടിക്കാട്ടി. പാസ്പോർട്ട് അപേക്ഷയിലും, വിവാദ സിനിമയുടെ ചിത്രീകരണ വേളയിൽ നടത്തിയ പണമിടപാടുകളിലും, സിനിമയിലെ അഭിനേതാക്കളോട് പറഞ്ഞതും എല്ലാം വ്യത്യസ്ഥ പേരുകളായിരുന്നു. പ്രതി ചതിയനും വിശ്വസിക്കാൻ കൊള്ളാത്തവനുമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
- ജെ.എസ്.
ലണ്ടൻ : യോഗ ഒരു ഹിന്ദു മത അനുഷ്ഠാനമാണ് എന്ന കാരണം പറഞ്ഞ് ലണ്ടനിലെ ഒരു പള്ളിയുടെ ഹാളിൽ നിന്നും യോഗാ ക്ലാസ് എടുക്കുന്നത് പള്ളിയിലെ വികാരിയച്ഛൻ വിലക്കി. പള്ളിയുടെ ഹാൾ കത്തോലിക്കാ വിശ്വാസത്തെ വളർത്താൻ ഉദ്ദേശിച്ച് നിർമ്മിച്ചതാണ്. ഇവിടെ ഒരു ഹിന്ദു മത അനുഷ്ഠാനത്തിന്റെ പരിശീലനം പ്രോൽസാഹിപ്പിക്കാൻ ആവില്ല എന്നാണ് അച്ഛൻ പറയുന്നത്. യോഗാ ക്ലാസ് നടത്താനായി 180 പൌണ്ട് നൽകിയ പരിശീലക കോറി വിത്തെല്ലിനെ സഭാ നേതൃത്വം സംഭവം ധരിപ്പിച്ചതിനെ തുടർന്ന് നേരത്തെ പ്രഖ്യാപിച്ച ക്ലാസുകൾ അവർ റദ്ദാക്കി. യോഗ ഒരു മതാനുഷ്ഠാനമല്ല എന്ന് ആണയിടുന്ന കോറി തന്റെ ക്ലാസിൽ വെറും കായിക പരിശീലനം മാത്രമാണ് നടക്കുന്നത് എന്ന് വ്യക്തമാക്കി.
- ജെ.എസ്.
ന്യൂയോർക്ക് : ഒരു പൊട്ട സിനിമയായി കണ്ട് അവഗണിക്കപ്പെടേണ്ട ഒരു ചിത്രമായിരുന്നു ലോകമെമ്പാടും കോളിളക്കം സൃഷ്ടിച്ച വിവാദ ഇസ്ലാം വിരുദ്ധ ചിത്രമായ ഇന്നസൻസ് ഓഫ് മുസ്ലിംസ് എന്ന് പ്രശസ്ത സാഹിത്യകാരൻ സൽമാൻ റുഷ്ദി പ്രസ്താവിച്ചു. യൂട്യൂബിൽ പ്രത്യക്ഷപ്പെടുന്ന ഒരു പൊട്ട സിനിമയെ എങ്ങനെ അവഗണിക്കുമോ അതേ പോലെ ഈ ചിത്രത്തേയും അവഗണിക്കുകയായിരുന്നു വേണ്ടത്. അർഹമായ അവഗണന നല്കുന്നതിന് പകരം അതിനെ എതിർത്ത് ചിത്രത്തിന് വൻ പ്രചാരം നേടി കൊടുക്കുകയാണ് ഉണ്ടായത്. ഇത് ഒരു രാഷ്ട്രീയ തന്ത്രമാണ്. ഇത് മതപരമായ ഒരു കാര്യമേയല്ല എന്നും റുഷ്ദി അഭിപ്രായപ്പെട്ടു.
- ജെ.എസ്.
- എസ്. കുമാര്‍
വായിക്കുക: അമേരിക്ക, ക്രമസമാധാനം, തീവ്രവാദം, പ്രതിഷേധം
കണ്ഡഹാർ : താലിബാനെ പുറത്താക്കുന്നതിന് മുൻപ് അഫ്ഗാനിസ്ഥാനിൽ നില നിന്നിരുന്ന ഭീകരാവസ്ഥയെ ഓർമ്മിപ്പിച്ചു കൊണ്ട് താലിബാൻ ഒരു ഗ്രാമത്തിലെ 17 പേരുടെ തല അറുത്തു കൊന്നു. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ഒരു വിരുന്നിൽ പങ്കെടുത്തതിനുള്ള ശിക്ഷാ നടപടി ആയിരുന്നു ഇത്. വിരുന്നിൽ പങ്കെടുത്ത 2 സ്ത്രീകളെയും 15 പുരുഷന്മാരെയും ആണ് താലിബാൻ വധിച്ചത്.
പൊതുവെ കടുത്ത യാഥാസ്ഥിതിക ചിന്താഗതിയുള്ള അഫ്ഗാനിസ്ഥാനിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് പൊതു ചടങ്ങുകളിൽ പങ്കെടുക്കാറില്ല. അത്തരം വിരുന്നു സൽക്കാരങ്ങൾ പൊതുവെ രഹസ്യമായാണ് നടത്താറ്. വിരുന്നിൽ സംഗീതം ഉണ്ടായിരുന്നതും താലിബാനെ ചൊടിപ്പിച്ചു എന്നാണ് അധികൃതർ പറയുന്നത്.
സംഭവത്തെ അഫ്ഗാനിസ്ഥാൻ പ്രസിഡണ്ട് ഹമീദ് കർസായി അപലപിച്ചു.
- ജെ.എസ്.
വായിക്കുക: അഫ്ഗാനിസ്ഥാന്, തീവ്രവാദം, മനുഷ്യാവകാശം, സ്ത്രീ വിമോചനം
ലണ്ടന്‍ : ഒളിമ്പിക്സ് 2012 ലെ ആദ്യ സ്വര്‍ണ്ണം ചൈനീസ് വനിതാ ഷൂട്ടിംഗ് താരം യി സിലിംഗിന്. ബ്രിട്ടീഷ് റോയല്‍ ആര്‍ട്ടിലറി ബാരക്കില്‍ നടന്ന 10 മീറ്റര്‍ എയര്‍ റൈഫിള്‍ മത്സര ത്തില്‍ 502.9 പോയിന്റ് നേടിയാണ് ലോക ഒന്നാം നമ്പര്‍ താരമായ സിലിംഗ് സ്വര്‍ണം നേടിയത്.
ഇന്ത്യയ്ക്ക് ഈയിനത്തില്‍ മത്സരങ്ങള്‍ ഉണ്ടായിരുന്നില്ല. ചൈന പ്രതീക്ഷിച്ച പോലെ മെഡല്‍ നേടിയപ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ പലതും ഇന്നലെ തകര്‍ന്നു. പോളണ്ടിന്റെ സിൽവിയ ബോഗാക്ക വെള്ളിയും ചൈനയുടെ തന്നെ യുഡാൻ വെങ്കലവും നേടി.
- pma
വാഷിംഗ്ടൺ : പാക്കിസ്ഥാനുള്ള അമേരിക്കൻ സൈനിക സഹായം വെട്ടിക്കുറയ്ക്കാൻ അമേരിക്കൻ പ്രതിനിധി സഭ തീരുമാനിച്ചു. തീരുമാനം ഐകകണ്ഠേന ആയിരുന്നു. റിപബ്ളിക്കൻ സഭാംഗം ടെഡ് പോ അവതരിപ്പിച്ച പ്രമേയം 1.3 ബില്യൺ ഡോളറിന്റെ കുറവാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇത് ചർച്ചയ്ക്ക് ശേഷം 650 മില്യൺ ഡോളറായി കുറച്ചു. ശബ്ദ വോട്ടോടെയാണ് പാസാക്കിയ പ്രമേയം ഇനി സെനറ്റിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. ഭീകരത്യ്ക്കെതിരെയുള്ള അമേരിക്കയുടെ യുദ്ധത്തിൽ പാക്കിസ്ഥാൻ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയ ടെഡ് പോ പാക്കിസ്ഥാൻ എന്ന രാഷ്ട്രം വിശ്വസിക്കാൻ കൊള്ളാത്തതും ചതിക്കാൻ മടിയില്ലാത്തതുമാണ് എന്നും പറഞ്ഞു. അമേരിക്കയുടെ സുഹൃത്തെന്ന് സ്വയം പ്രഖ്യാപിച്ച് അമേരിക്കയെ തന്നെ ആക്രമിക്കാൻ ഭീകരവാദികൾക്ക് ധന സഹായം ചെയ്യുകയാണ് പാക്കിസ്ഥാൻ. ഇനിയും ഇത് തുടരാനാവില്ല എന്ന് ടെഡ് പോ അറിയിച്ചു.
- ജെ.എസ്.
വായിക്കുക: അമേരിക്ക, തീവ്രവാദം, പാക്കിസ്ഥാന്‍