ലിബിയയിൽ പോരാട്ടം രൂക്ഷം – മരണ സംഖ്യ 43

May 18th, 2014

benghazi-epathram

ബെൻഘാസി: ഇസ്ലാമിക ഭീകരരും സ്വയം പ്രഖ്യാപിത ലിബിയൻ ദേശീയ സൈന്യവും തമ്മിലുള്ള പോരാട്ടം മുറുകിയതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 43 ആയി ഉയർന്നു. 100 ലേറെ പേർക്ക് പരിക്കുകളുണ്ട്. വെള്ളിയാഴ്ച്ചത്തെ ആക്രമണത്തോട് കൂടി സൈന്യത്തോട് ബെൻഘാസി നഗരത്തിലെ സായുധ പോരാളികളെ നിയന്ത്രിക്കാൻ സർക്കാർ ആവശ്യപ്പെട്ടു. സൈന്യത്തിൽ നിന്നും വിരമിച്ച ജനറൽ ഖലീഫ ഹഫ്ത്താറിന്റെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച്ചത്തെ ആക്രമണം നടന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉക്രെയിനിൽ ആഭ്യന്തര കലാപം ആസന്നമെന്ന് റഷ്യ

April 16th, 2014

ukraine-civil-war-epathram

മോസ്കോ: ഉക്രെയിനിൽ ഏതു നിമിഷവും ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടാവുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത് എന്ന് റഷ്യ പ്രഖ്യാപിച്ചു. മോസ്കോ അനുകൂല വിഘടന വാദികൾക്ക് എതിരെ ആസന്നമായ പടപ്പുറപ്പാടിന് തൊട്ട് മുൻപായാണ് റഷ്യ ചൊവ്വാഴ്ച്ച ഈ പ്രഖ്യാപനം നടത്തിയത് എന്നത് ശ്രദ്ധേയമാണ്. ഭീകര വിരുദ്ധ പോരാട്ടത്തിനുള്ള ഒരുക്കത്തിന്റെ ഭാഗമായി കിഴക്കൻ പ്രദേശങ്ങളിൽ വൻ സൈനിക സന്നാഹങ്ങളാണ് അടുത്ത ദിവസങ്ങളിലായി വിന്യസിച്ച് വരുന്നത്.

ഭീകരർക്ക് ആയുധം വെച്ച് കീഴടങ്ങാൻ ഉക്രെയിൻ നൽകിയ അന്ത്യശാസനം അവസാനിച്ച് 24 മണിക്കൂർ കഴിഞ്ഞിട്ടും പക്ഷെ ഇതു വരെ വിമതർ അധിവസിക്കുന്ന കെട്ടിടങ്ങൾക്ക് നേരെ ആക്രമണമൊന്നും നടത്താനുള്ള നീക്കം പ്രത്യക്ഷത്തിൽ ദൃശ്യമല്ല.

ഇതിനിടയിലാണ് തന്റെ ഫേസ്ബുക്ക് പേജിൽ ഉക്രെയിനിൽ ആഭ്യന്തര കലാപം ആസന്നമായിരിക്കുന്നു എന്ന് റഷ്യൻ പ്രധാന മന്ത്രി ദിമിത്രി മെദ്വെദേവ് പോസ്റ്റ് ചെയ്തത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

“സെക്സ് ജിഹാദുമായി“ ടുണീഷ്യന്‍ സ്ത്രീകള്‍ സിറിയന്‍ പോര്‍മുഖത്ത്

September 23rd, 2013

sexual-jihad-epathram

ടൂണിസ്: സിറിയയില്‍ ബാഷർ അല്‍ അസദിനെതിരെ പോരാടുന്ന വിമതര്‍ക്ക് ലൈംഗിക തൃഷ്ണ ശമിപ്പിക്കുവാന്‍ സ്വയം തയ്യാറായി ടുണീഷ്യയില്‍ നിന്നും സ്ത്രീകൾ പോകുന്നതായി റിപ്പോര്‍ട്ട്. ജിഹാദ് അല്‍ നികാഹ് (സെക്സ് ജിഹാദ്) എന്നാണ് ഇവര്‍ ഇതിനു പേരിട്ടിരിക്കുന്നത്. യുദ്ധം ചെയ്യുന്ന പുരുഷന്മാരുടെ ലൈംഗിക തൃപ്തിക്കായി സേവനം ചെയ്യുന്നത് പുണ്യമാണെന്ന് ചില സംഘടനകള്‍ ഫത്‌വ പുറപ്പെടുവിച്ചതായും സൂചനയുണ്ട്. പത്തും ഇരുപതും മുതല്‍ നൂറു വരെ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ ഉണ്ട്. ഇപ്രകാരം സെക്സ് ജിഹാദിനായി പോയ പല സ്ത്രീകളും ഗര്‍ഭിണികളായി നാട്ടില്‍ തിരിച്ചെത്തിയതായും ഇതിനു തടയിടണമെന്നും ടുണീഷ്യന്‍ മന്ത്രി ലുപ്തി ബിന്‍ ജൌദൌ ദേശീയ ഭരണഘടനാ അസംബ്ലി യോഗത്തില്‍ പറഞ്ഞു. സെക്സ് ജിഹാദിനായി അതിര്‍ത്തി കടക്കുവാന്‍ ശ്രമിച്ച ചില സ്ത്രീകള്‍ പിടിയിലായതായും വാര്‍ത്തയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

ഒബാമയ്‌ക്ക് സ്‌ഫോടനത്തില്‍ പരുക്ക് എന്ന് വ്യാജ ട്വീറ്റ്

April 24th, 2013

twitter-epathram

വാഷിംഗ്‌ടൺ‍: പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ്‌ പ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടിൽ അതിക്രമിച്ചു കയറിയ സൈബർ ക്രിമിനലുകൾ അമേരിക്കൻ പ്രസിഡന്റ്‌ ബറാൿ ഒബാമയ്‌ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു എന്ന വ്യാജ വാർത്ത ട്വീറ്റ് ചെയ്തു. അസോസിയേറ്റഡ് പ്രസിന്റെ മൊബൈൽ ട്വിറ്റർ അക്കൌണ്ടും ഇവർ കയ്യേറി. വാർത്ത പരന്നതിനേ തുടർന്ന് സാമ്പത്തിക രംഗത്ത് അൽപ്പ നേരത്തേയ്ക്ക് അനിശ്ചിതത്വം നിലനിന്നുവെങ്കിലും ഉടൻ തന്നെ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്യപ്പെട്ടതായി അസോസിയേറ്റ്‌ പ്രസ് വിശദീകരണം നൽകി.

വൈറ്റ്‌ഹൗസില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തിൽ ഒബാമയ്‌ക്ക് പരിക്ക് എന്നായിരുന്നു വ്യാജ ട്വീറ്റ്.

ഒബാമയ്‌ക്ക് പരുക്ക്‌ പറ്റിയിട്ടില്ല എന്നും വൈറ്റ്‌ഹൗസില്‍ സ്‌ഫോടനം നടന്നിട്ടില്ലെന്നും പിന്നീട് വൈറ്റ്‌ഹൗസ്‌ വക്‌താവ്‌ ജേ. കാര്‍ണി പറഞ്ഞു. ഈ ട്വീറ്റിന്റെ ഉത്തരവാദിത്വം സിറിയന്‍ ഇലക്‌ട്രാണിക്‌ ആര്‍മി എന്ന ക്രാക്കർ സംഘം ഏറ്റെടുത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഫ്ഗാനിൽ കോടതിക്ക് നേരെ ബോംബേറ്

April 4th, 2013

kabul-bomb-explosion-epathram

കാബൂൾ: അഫ്ഗാനിസ്ഥാനിൽ കോടതിക്ക് നേരെയുണ്ടായ ബോംബേറിൽ അൻപതോളം പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കു പറ്റി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. താലിബാനാണ് അക്രമത്തിനു പിന്നിൽ എന്ന് അഫ്ഗാൻ അധികൃതർ പറഞ്ഞു. കോടതിയിൽ താലിബാൻ തീവ്രവാദി സംഘത്തിൽ പെട്ടവരുടെ വിചാരണ നടക്കുമ്പോഴാണ് ചാവേർ ആക്രമണം ഉണ്ടായത്. ഇറാൻ അതിർത്തി പ്രദേശമായ പശ്ചിമ ഫറാ പ്രവിശ്യയിലാണ് അഞ്ചംഗ സംഘത്തില്‍ പെട്ട ചാവേറുകൾ സുരക്ഷാ സേനയുമായി എറ്റുമുട്ടിയതും സ്വയം പൊട്ടിത്തെറിച്ചതും. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. പിടിയിലായവരെ വിട്ടയയ്ക്കുംവരെ കലാപം തുടരുമെന്ന് താലിബാന്‍ വക്താവ് ക്വാരി യൂസഫ് അഹ്മാദി പ്രസ്താവിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സഹാറയിലെ ഭീകരാക്രമണത്തിൽ മരണ സംഖ്യ 80 കവിഞ്ഞു

January 22nd, 2013

algerian-hostage-crisis-epathram

അൾജിയേഴ്സ് : ഭീകരർ കീഴടക്കിയ പ്രകൃതി വാതക പ്ലാന്റിൽ അൾജീരിയൻ പട്ടാളം നടത്തിയ തെരച്ചിലിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. ഞായറാഴ്ച്ച സൈന്യം നടത്തിയ തെരച്ചിലിൽ കണ്ടെടുത്ത മൃതദേഹങ്ങൾ തിരിച്ചറിയാൻ ആവാത്ത വിധം വികൃതമായിരുന്നതിനാൽ അവ ഭീകരരുടേതാണോ ബന്ദികളുടേതാണോ എന്ന് വ്യക്തമല്ല എന്ന് അധികൃതർ അറിയിച്ചു. മരണ സംഖ്യ 80 കവിഞ്ഞതായാണ് സൂചന. നാലു ദിവസത്തെ അനിശ്ചിതത്വത്തിന് അറുതി വരുത്തിക്കൊണ്ട് ശനിയാഴ്ച്ചയാണ് അൾജീരിയൻ സൈന്യം ഭീകരർ കൈയ്യടക്കി വെച്ച റിഫൈനറിയിൽ ആക്രമണം അഴിച്ചു വിട്ടത്. ബന്ദികളെ മുഴുവൻ വധിക്കാനുള്ള ഇസ്ലാമിക തീവ്രവാദികളുടെ പദ്ധതി തകർക്കാനാണ് ആക്രമണം നടത്തിയത് എന്നാണ് സർക്കാർ വിശദീകരണം. അയൽ രാജ്യമായ മാലിയിൽ ഫ്രെഞ്ച് സൈന്യം നടത്തുന്ന സൈനിക നടപടിക്ക് ഏതെങ്കിലും രാജ്യം പിന്തുണ നൽകിയാൽ അ രാജ്യത്തിൽ ഇത്തരം ആക്രമണങ്ങൾ തങ്ങൾ വീണ്ടും നടത്തും എന്നാണ് ഭീകരരുടെ മുന്നറിയിപ്പ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലാലയ്ക്കെതിരെ ഫത്വ

November 21st, 2012

malala-yousufzai-epathram

താലിബാന്റെ വെടിയേറ്റതിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ മലാല യൂസഫ്സായി അധിനിവേശ ശക്തിയായ അമേരിക്കയുടെ പ്രചാരണ വേലയാണ് ചെയ്യുന്നത് എന്ന് ആരോപിച്ച് ഒരു ബ്രിട്ടീഷ് ഇസ്ലാമിക സംഘം മലാലയ്ക്കെതിരെ ഫത്വ പുറപ്പെടുവിക്കും എന്ന് അറിയിച്ചു. ഇസ്ലാമിന്റെ പ്രധാന പ്രതീകങ്ങളായ ജിഹാദിനും മുഖാവരണത്തിനും ഒക്കെ എതിരെ മലാല സംസാരിക്കുന്നതും അമേരിക്കൻ സൈന്യത്തെ അനുകൂലിക്കുന്നതും ഒക്കെയാണ് മലാലയ്ക്കെതിരെയുള്ള കുറ്റം. പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ ലാൽ മസ്ജിദിൽ നവംബർ 30ന് ചേരുന്ന യോഗത്തിൽ വെച്ചാവും ഫത്വ പുറപ്പെടുവിക്കുക എന്ന് സംഘം തങ്ങളുടെ വെബ് സൈറ്റിലൂടെ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

ഇന്ന് മലാല ദിനം

November 10th, 2012
യു.എന്‍: ഒടുവില്‍ അവളോടുള്ള ആദരവിന്റെ ഭാഗമായി  ലോകമെമ്പാടും നവമ്പര്‍ 10 നെ മലാല ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചു.  ന്യൂയോര്‍ക്കില്‍ വച്ച് യു.എന്‍ സെക്രട്ടറി ജനറല്‍  ബാങ്കി‌മൂണ്‍ ഇക്കാര്യം വ്യക്തമാക്കി.   ഒരു ടെഡ്ഡിബെയര്‍ പാവയെ കെട്ടിപ്പിടിച്ച് പുസ്തകം വായിച്ചിരിക്കുന്ന മലാലയുടെ ചിത്രവും ഒപ്പം ലോകമെമ്പാടുമുള്ള ജനങ്ങള്‍ തനിക്കു നല്‍കുന്ന പ്രചോദനത്തിനും പിന്തുണയ്ക്കും മലാലയുടെ നന്ദി പ്രസ്താവനയും ഒരുമിച്ചാണ്  ആശുപത്രി അധികൃതര്‍ പുറത്തുവിട്ടത്.   എപ്പോള്‍ വേണമെങ്കിലും  ചീറിപ്പാഞ്ഞു വരുന്ന ഒരു വെടിയുണ്ടയില്‍ ജീവന്‍ നഷ്ടപ്പെടും എന്ന് ഉറപ്പുണ്ടെങ്കിലും മത ഭീകരത അതിന്റെ എല്ലാ രൌദ്രഭാവവും എടുത്ത് ഉറഞ്ഞാടുന്ന പാക്കിസ്ഥാനിലെ സാത്ത് താഴ്‌വരയില്‍ ജീവന്‍ പോലും നഷ്ടപ്പെടുത്തുവാന്‍ തയ്യാറായാണ് മലാല ഭീകരതയോട് സന്ധിയില്ലാതെ തന്റെ കര്‍മ്മപഥത്തില്‍ അടിപതറാതെ മുന്നേറിയതിന്റെ പേരിലാണ്  മലാല യൂസുഫ് സായി എന്ന പതിനാലുകാരി ലോകത്തിന്റെ പൊന്നോമയായത്. പ്രതീക്ഷിച്ച പോലെ ഒരു ദിവസം സ്കൂള്‍ വിട്ടുവരുമ്പോള്‍  താലിബാന്‍ തീവ്രവാദികാള്‍ അവള്‍ക്ക് നേരെ തുരുതുരാവെടിയുതിര്‍ത്തെങ്കിലും ലോകത്തിന്റെ പ്രാര്‍ഥനയും ഒരു സംഘം ഡോക്ടര്‍മാരും വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളും ചേര്‍ന്ന് ആ കുഞ്ഞിന്റെ ജീവന്‍ അണയാതെ കാത്തു. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ കഴിഞ്ഞ് ബെര്‍മിങ്ങ് ഹാമിലെ ആശുപത്രിയില്‍ മലാല സുഖം പ്രാപിച്ചു വരുന്നു. പെണ്‍കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തുന്നു എന്നതാണ് താലിബാന്റെ ഹിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെടുവാന്‍ കാരണം. താന്‍ ഇനിയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ തുടരും എന്നവള്‍ നിശ്ചയദാര്‍ഢ്യത്തോടെ പറയുന്നു. മലയാളമടക്കം നിരവധി ഭാഷകളിലേക്ക് അവളുടെ ഡയറിക്കുറിപ്പുകള്‍ തര്‍ജ്ജമ ചെയ്തു കഴിഞ്ഞു. പാക്കിസ്ഥാനിലെ ആന്‍ ഫ്രാങ്ക് എന്നാണ് ലോകമവളെ വിളിക്കുന്നത്.മലാലയ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്ന് ലോകമെമ്പാടു നിന്നും ആവശ്യമുയര്‍ന്നു കഴിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

2 അഭിപ്രായങ്ങള്‍ »

അക്രമിയുടെ സഹോദരി മലാലയോട് മാപ്പ് പറഞ്ഞു

November 7th, 2012

malala-yousufzai-epathram

ഇസ്ലാമാബാദ്: താലിബാന്റെ ആക്രമണത്തിന് ഇരയായ പാക്കിസ്ഥാനിലെ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ് സയിയോട് വെടി വെച്ച ആളുടെ സഹോദരി റഹാന ഹലീം മാപ്പപേക്ഷിച്ചു. മലാലയോട് പറയണം എന്റെ സഹോദരന്‍ ചെയ്തതിനു ഞാന്‍ നിങ്ങളോട് മാപ്പപേക്ഷിക്കുന്നു, അവന്റെ ചെയ്തികള്‍ കാരണം ഞങ്ങള്‍ക്ക് എല്ലാം നഷ്ടമായി’ എന്ന് റെഹാന സി. എന്‍ . എന്നിനോട് പറഞ്ഞു. മലാല എന്റെ സഹോദരിയെ പോലെയാണ്. സാധാരണ ജീവിതത്തിലേക്ക് എത്രയും വേഗം തിരികെ വരുവാന്‍ മലാലയ്ക്കാകട്ടെ എന്നും സഹോദരന്‍ അത്താഹുള്ളാ ഖാന്‍ ഈ സംഭവത്തിലൂടെ തന്റെ കുടുംബത്തെ നാണക്കേടിലേക്ക് തള്ളിവിട്ടെന്നും അവര്‍ പറഞ്ഞു.

പെണ്‍കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തിയതാണ് മലാലയെ താലിബാന്റെ അപ്രീതിക്ക് പാത്രമാക്കിയത്. ഒക്ടോബര്‍ 9ആം തിയതിയാണ് സ്കൂള്‍ വിട്ടു വരികയായിരുന്ന മലാലയെയും സുഹൃത്തിനേയും താലിബാന്‍ തീവ്രവാദികള്‍ ആക്രമിച്ചത്. തലയിലടക്കം വെടിയേറ്റ മലാലയുടെ നില അതീവ ഗുരുതരമായിരുന്നു. മികച്ച ചികിത്സാ സൌകര്യത്തിനായി പാക്കിസ്ഥാനില്‍ നിന്നും ലണ്ടനിലേക്ക് കൊണ്ടു പോകുകയായിരുന്നു. അപകട നില തരണം ചെയ്ത മലാല ഇപ്പോളും  ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.  സ്കൂളുകള്‍ തകര്‍ക്കുകയും വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്യുന്ന താലിബാന്റെ നടപടികളെ കുറിച്ച് മലാലയെഴുതിയ ഡയറി ബി. ബി. സി. പ്രസിദ്ധീകരിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മലാല യൂസഫ്സായി : താലിബാൻ ആക്രമണം ന്യായീകരിച്ചു

October 17th, 2012

malala-yousufzai-epathram

ഇസ്ലാമാബാദ് : ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുവായ അമേരിക്കൻ പ്രസിഡണ്ട് ബറാൿ ഒബാമയെ പ്രകീർത്തിച്ചതിനാണ് തങ്ങൾ മലാല യൂസഫ്സായിക്ക് വധ ശിക്ഷ വിധിച്ചത് എന്ന് താലിബാൻ വ്യക്തമാക്കി. പാക്കിസ്ഥാനിലെ സ്ക്കൂൾ വിദ്യാർത്ഥിനിയായ മലാലയെ കഴിഞ്ഞ ദിവസം താലിബാൻ അക്രമികൾ വെടി വെച്ചിരുന്നു. തലയ്ക്ക് വെടിയേറ്റ മലാലയെ പാൿ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി വെടിയുണ്ടകൾ നീക്കം ചെയ്തു. എന്നാൽ വിദഗ്ദ്ധമായ തീവ്ര പരിചരണം ആവശ്യമായ പെൺകുട്ടിയെ പിന്നീട് ബ്രിട്ടനിലേക്ക് കൊണ്ടുപോയി. 14 കാരിയായ മലാല സുഖം പ്രാപിക്കാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്റെ നയത്തെ എതിർത്ത മലാലയെ ആക്രമിച്ചത് പരക്കെ അപലപിക്കപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് പാൿ അധികൃതർ അറിയിക്കുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

മലാല പാശ്ചാത്യർക്ക് വേണ്ടി ചാര പ്രവർത്തനം നടത്തുകയായിരുന്നു എന്നാണ് താലിബാന്റെ ആരോപണം. ശത്രുക്കളുടെ ചാരന്മാർക്ക് ഇസ്ലാം മരണ ശിക്ഷയാണ് നൽകുന്നത്. നാണം ഇല്ലാതെ അപരിചിതരോടൊപ്പം ഇരുന്ന് അവൾ താലിബാന് എതിരെയും ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുവായ ബറാൿ ഒബാമയേയും പ്രകീർത്തിക്കുന്നു. വിശുദ്ധ പോരാളികളായ മുജാഹിദ്ദീനെതിരെ പ്രചരണം നടത്തുകയും താലിബാനെ അപകീർത്തിപ്പെടുത്തുകയും ചെയ്തത് കൊണ്ടാണ് തങ്ങൾ മലാലയെ ലക്ഷ്യം വെച്ചത് എന്നും താലിബാൻ പ്രസ്താവനയിൽ അറിയിച്ചു. വിദ്യാഭ്യാസത്തിനായി വാദിച്ചത് കൊണ്ടല്ല മലാലയെ ആക്രമിച്ചത്. മുജാഹിദ്ദീനെയും അവരുടെ യുദ്ധത്തേയും എതിർത്തത് കൊണ്ടാണ്. ഇസ്ലാമിനും ഇസ്ലാമിക ശക്തികൾക്കും എതിരെ പ്രചരണം നടത്തുന്നവരെ വധിക്കണം എന്നാണ് വിശുദ്ധ ഖുർആനും ഇസ്ലാമിക നിയമവും അനുശാസിക്കുന്നത് എന്നും അവർ വിശദീകരിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലാല യൂസഫിനെ വിദഗ്ദ ചികിത്സയ്ക്കായി യു.കെ.യിലേക്ക് മാറ്റി
Next »Next Page » ഉത്തര കൊറിയ യുദ്ധ ഭീഷണി മുഴക്കുന്നു »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine