അബുദാബി : ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡറല്‍ യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ക്രിസ്തുമസ് കരോള്‍ ശ്രദ്ധേയമായി. സ്നേഹത്തിന്റെയും സാഹോദ ര്യത്തിന്റെയും സമാധാന ത്തിന്റെയും സന്ദേശവുമായി വന്നു ചേര്‍ന്ന തിരുപ്പിറവി ദിനത്തില്‍, ക്രിസ്തുമസ് സന്ദേശവുമായി പുറപ്പെട്ട കരോള്‍ ഗ്രൂപ്പിന് ഇതര മത വിഭാഗങ്ങളുടെ വിശിഷ്യാ അറബ് വംശജരുടെ സാന്നിധ്യവും പ്രോത്സാഹനവും ഉണ്ടായിരുന്നു.
എസ്. എം. എസ്സിലൂടെയും ഇമെയില്‍ വഴിയും സന്ദേശങ്ങള്‍ കൈ മാറി, സ്വന്തം കൂടുകളിലേ ക്കൊതുങ്ങുന്ന പുതിയ യുഗത്തിലെ ആഘോഷം കണ്ടു ശീലിക്കുന്ന പ്രവാസ ഭൂമിയിലെ പുതിയ തലമുറയ്ക്ക് ഒരു ഉയര്‍ത്തു പാട്ടായി യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ പാരമ്പര്യ തനിമയോടെ അവതരിപ്പിച്ച ക്രിസ്തുമസ് കരോള്‍.
കത്തീഡറലിന്റെ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളില്‍ നടത്തിയ ഭവന സന്ദര്‍ശനവും തൊഴിലാളി ക്യാമ്പുകളെ കേന്ദ്രീകരിച്ചു നടത്തിയ കരോളും ഏറെ പ്രശംസ പിടിച്ചു പറ്റി. ഇട വക വികാരി ഫാദര്‍ ജോണ്സണ്‍ ദാനിയേലിന്റെ സാന്നിധ്യം, യുവ ജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്നു നല്‍കി.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി


ദുബായ് : യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, അല്‍ഖൂസ് അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഓഡിറ്റോറി യത്തില്‍ ഇന്ന് (വ്യാഴം) രാത്രി 8.30 ന് സംഘടി പ്പിക്കുന്ന പൊതു പരിപാടിയില്‍ പ്രമുഖ പണ്ഡിതനും കെ. എന്‍. എം. സംസ്ഥാന സെക്രട്ടറിയും, എടവണ്ണ ജാമിഅ: നദ്വിയ്യ: ഡയറക്ടറുമായ അബ്ദു റഹ്മാന്‍ സലഫി പ്രഭാഷണം നടത്തും. യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് എ. പി. അബ്ദുസ്സമദ് അദ്ധ്യക്ഷത വഹിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഏര്‍പ്പെടു ത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 04 3394464.
ദുബായ് : ഐ. എം. ബി. യു. എ. ഇ. ചാപ്റ്ററിന്റെയും എ. കെ. എം. ജി. യുടെയും സഹകരണത്തോടു കൂടി അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ യു. എ. ഇ. ദേശീയ ദിന ത്തോടനു ബന്ധിച്ച് ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു.
റിയാദ് : ഇന്ത്യന്‍ എംബസി ഹാളില്‍ ഡിസംബര്‍ 12ന് സംഘടിപ്പിച്ച തൃശ്ശൂര്‍ ജില്ല പ്രവാസി കൂട്ടായ്മയുടെ ഈദ് സംഗമം നാട്ടിക എം. എല്‍. എ. ടി. എന്‍. പ്രതാപന്‍ ഉല്‍ഘാടനം ചെയ്തു. നാട്ടില്‍ ദിനം തോറും ഉടലെടുക്കുന്ന വൃദ്ധ സദനങ്ങള്‍ നമുക്ക് വലിയ സന്ദേശമാണ് നല്‍കുന്നത് എന്ന് ഉല്‍ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. മക്കളുടെ സ്നേഹവും ശ്രുശ്രൂഷയും ലഭിക്കാതെ മാതാ പിതാക്കളെ ഇത്തരം വൃദ്ധ സദനങ്ങളിലേക്ക് അയക്കുന്നത് ഒരു അര്‍ബുദം പോലെ കേരള സംസ്ഥാനത്തെ ഗ്രസിച്ചിരിക്കുന്നു. നമ്മിലുള്ള സ്നേഹവും നന്മയും വറ്റി വരളുന്നതിന്റെ ലക്ഷണമാണ് ഇത്. അവസാന കാലത്ത്, തന്റെ മാതാ പിതാക്കള്‍ക്ക് താങ്ങും തണലുമാകാനും അവരുടെ അരക്ഷിതാവസ്ഥ അകറ്റാനും മക്കള്‍ ശ്രമിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.






