കുവൈത്ത് സിറ്റി: റോഡപകടത്തില്‍ ഇന്ത്യന്‍ ഗായിക ദീപാലി ജോളി കൊല്ലപ്പെട്ടു. ഇന്ത്യന്‍ എംബസിയും അല്‍ മുല്ലാ എക്സ്ചേഞ്ച് കമ്പനിയും ചേര്‍ന്ന് സംഘടിപ്പിച്ച സ്റ്റേജ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ കുവൈത്തില്‍ എത്തിയതായിരുന്നു ഇവര്‍. കുവൈത്ത് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നും ഹോട്ടലിലേക്കുള്ള യാത്രമദ്ധ്യേ ആറാം റിങ് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ഒപ്പം ഉണ്ടായിരുന്ന രണ്ടു പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിച്ചു. മഹാരാഷ്ട്ര അതിര്‍ത്തി ഗ്രാമമായ ധാര്‍വാഡ് സ്വദേശിനിയാണ്. കന്നഡയിലും മറാത്തിയിലും നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് ഭര്‍ത്താവ് പരേഷ് ഷാ. ഒരു സഹോദരനും സഹോദരിയുമുണ്ട്
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, ഇന്ത്യ, സാംസ്കാരികം, സ്ത്രീ