ന്യൂഡല്‍ഹി: ആറ്റോമിക് എനര്‍ജി മുന്‍ തലവന്‍ അനില്‍ കകോദ്കര്‍, പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശകസമിതി തലവന്‍ സി.എന്‍.ആര്‍ റാവു, സിഎസ്‌ഐആര്‍ മുന്‍ തലവന്‍ ആര്‍എ മഷേല്‍ക്കര്‍, ശാസ്ത്രജ്ഞന്‍ പ്രൊഫ. യശ്പാള്‍ തുടങ്ങിയവരുടെ ശക്തമായ പ്രതിഷേധം. ഐ.എസ്.ആര്‍.ഒയുടെ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ ഐ.എസ്.ആര്‍.ഒ.യിലെ മുന്‍ സെക്രട്ടറി എ. ഭാസ്‌കരനാരായണ, ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സിന്റെ മാനേജിങ് ഡയറക്ടര്‍ കെ.ആര്‍. സിദ്ധമൂര്‍ത്തി, ഐ.എസ്.ആര്‍.ഒ. സാറ്റലൈറ്റ് സെന്റര്‍ മുന്‍ ഡയറക്ടര്‍ കെ.എന്‍. ശങ്കര എന്നിവര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ എതിരെയാണ് ഇവര്‍ പരസ്യമായി പ്രതിഷേധിച്ചത്. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശകസമതിയുടെ പ്രതിഷേധം പ്രധാന മന്ത്രിയുടെ ഓഫീസിനെ ഞെട്ടിച്ചിരിക്കുകയാണ്. ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സും മള്‍ട്ടിമീഡിയ കമ്പനിയായ ദേവാസും തമ്മില്‍ എസ് ബാന്‍ഡ് ഉപയോഗിക്കാനുള്ള കരാര്‍ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്. ഇത് ഇപ്പോഴത്തെ ഐ. എസ്. ആര്‍. ഒ ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചതാണ് എന്ന് മാധവന്‍ നായര്‍ പ്രതികരിച്ചിരുന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രതിഷേധം, സാങ്കേതികം