Monday, February 7th, 2011

സ്‌പെക്ട്രത്തേക്കാള്‍ വലിയ അഴിമതി;നഷ്ടം രണ്ടു ലക്ഷം കോടി

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍ .ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സും ദേവാസ് മള്‍ട്ടിമീഡിയ എന്ന കമ്പനിയും ഉപഗ്രഹ വിക്ഷേപണം സംബന്ധിച്ചുണ്ടാക്കിയ കരാറില്‍ രാജ്യത്തിന് രണ്ടു ലക്ഷം കോടി രൂപ നഷ്ടമായതായി സി.എ.ജി.യുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ദി ഹിന്ദുവിന്റെ പ്രസിദ്ധീകരണമായ ബിസിനസ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
ദേവാസിനുവേണ്ടി രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത് സംബന്ധിച്ചാണ് 2005ല്‍ കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍, ഇതിന്റെ മറവില്‍ അടുത്ത ഇരുപത് വര്‍ഷത്തേയ്ക്ക് എസ്. ബ്രാന്‍ഡ് സ്‌പെക്ട്രത്തിന്റെ 70 മെഗാഹേര്‍ടസ് അനിയന്ത്രിതമായി ഉപയോഗിക്കാനുള്ള അവകാശം കൂടി ദേവാസിന് ലഭിക്കും. ഇതുവഴി പൊതുഖജനാവിന് രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി സി.എ.ജി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ബിസിനസ് ലൈനിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവാസുമായുണ്ടാക്കിയ കരാര്‍ അനുസരിച്ച് ആന്‍ട്രിക്‌സിന് അടുത്ത പന്ത്രണ്ട് വര്‍ഷത്തേയ്ക്ക് പ്രതിവര്‍ഷം പതിനൊന്ന് ദശലക്ഷം ഡോളറാണ് ലഭിക്കേണ്ടത്.

സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് 2 ജി സ്‌പെക്ട്രം അനുവദിച്ചതുവഴി കേന്ദ്രസര്‍ക്കാരിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി സി.എ.ജി. നടത്തിയ കണ്ടെത്തലിന്റെ ചൂടാറുംമുന്‍പാണ് അടുത്ത ക്രമക്കേടിന്റെ കഥ പുറത്തുവന്നിരിക്കുന്നത്. മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന 2 ജി സ്‌പെക്ട്രം തിരിമറിയുടെ പേരില്‍ അന്ന് കേന്ദ്രമന്ത്രിയായിരുന്ന എ. രാജ അറസ്റ്റിലായിരുന്നു. എന്നാല്‍, ഇപ്പോള്‍ തിരിമറി നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ സി.എ.ജി. കണ്ടെത്തിയ ഐ.എസ്.ആര്‍ .ഒ പ്രധാനമന്ത്രി ചുമതല വഹിക്കുന്ന ശാസ്ത്ര, സാങ്കേതിക വകുപ്പിന്റെ കീഴിലാണ് വരുന്നത്. അതുകൊണ്ടുതന്നെ പ്രശ്‌നത്തിന്റെ ഗൗരവം ഇരട്ടിച്ചിരിക്കുകയാണ്. പ്രശ്‌നത്തില്‍ വിശദീകരണം നല്‍കാന്‍ ശാസ്ത്രസാങ്കേതിക വകുപ്പിനോട് സി.എ.ജി. ആവശ്യപ്പെട്ടിട്ടുണ്ട്.

കരാര്‍ അനുസരിച്ച്, ഒരു കാലത്ത് രാജ്യത്താകമാനം സംപ്രേഷണം നടത്താന്‍ ദൂരദര്‍ശന്‍ ഉപയോഗിച്ചിരുന്ന 2500 മെഗാഹേര്‍ട്‌സ് ബ്രോഡ്ബാന്‍ഡ് സ്‌പെക്ട്രത്തിലെ 70 മെഗാഹേര്‍ട്‌സ് ഉപയോഗിക്കാനാണ് ദേവാസിന് അനുമതി ലഭിച്ചത്. പിന്നീടാണ് അതിവേഗ ഭൂതല മൊബൈല്‍ വിനിമയത്തിന് സഹായകരമായ ഇതിന്റെ വാണിജ്യമൂല്യം സര്‍ക്കാര്‍ തിരിച്ചറിയുന്നത്. 2010ല്‍ 3 ജി മൊബൈല്‍ സര്‍വീസുകള്‍ക്കായി 15 മെഗാഹേര്‍ട്‌സ് മാത്രം ലേലം ചെയ്ത വകയില്‍ കേന്ദ്രസര്‍ക്കാരിന് 67,719 കോടി രൂപയാണ് ലഭിച്ചത്.

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • താജ്മഹല്‍ ശിവ ക്ഷേത്രമല്ല : പുരാ വസ്തു വകുപ്പ്
  • പാട്ടിന് എതിരെ കേസ്സ് എടുക്കുന്നത് സുപ്രീം കോടതി വിലക്കി
  • ഹാഫിസ് സഈദിനെ ഭീകര വാദി യായി പാകിസ്ഥാന്‍ പ്രഖ്യാപിച്ചു
  • ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ അവശ്യ സേവന ങ്ങള്‍ നിഷേധിക്കരുത്
  • നരേന്ദ്ര മോഡിക്ക് ഫലസ്തീനിന്റെ പരമോന്നത ബഹുമതി
  • പെൺകുട്ടികളുടെ മദ്യപാനം എന്നെ ഭയപ്പെടുത്തുന്നു : ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍
  • ഗോമൂത്രത്തിൽ നിന്നും മരുന്നുമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍
  • പാസ്സ്പോര്‍ട്ട് നിറം മാറ്റം : കേന്ദ്ര സര്‍ക്കാര്‍ തീരുമാന ത്തില്‍ നിന്നും പിന്മാറി
  • നിത്യാനന്ദയെ അറസ്റ്റു ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി യുടെ ഉത്തരവ്‌
  • ആധാർ നിർബ്ബന്ധം ആക്കരുത് : വിമർശന വുമായി എഡ്വേഡ് സ്നോഡൻ
  • ഓംപ്രകാശ് റാവത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍
  • ഹരിയാനയിൽ പ്രിൻസിപ്പാളിനെ വിദ്യാർഥി വെടിവെച്ചു കൊന്നു
  • വടക്കു കിഴക്കന്‍ സംസ്ഥാന ങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
  • ഹജ്ജ് സബ്സിഡി നിർത്തലാക്കി
  • ജഡ്ജിമാരുടെ പ്രതിരോധം
  • എടിഎം ഇടപാട് നിരക്ക് ബാങ്കുകൾ ഉയർത്തിയേക്കും
  • ടു ജി കേസ് : എല്ലാ പ്രതികളെയും വെറുതെ വിട്ടു
  • ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയ്യതി മാർച്ച് 31
  • ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
  • രാജസ്ഥാനിലെ സര്‍ക്കാര്‍ ഹോസ്റ്റലു കളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി



  • സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...
    വേണ്ടാത്ത പെണ്‍കുട്ടികളുട...
    ഗസല്‍ ചക്രവര്‍ത്തി ജഗ്ജിത...
    ഏറ്റവും വില കുറഞ്ഞ ടാബ്ലറ...
    മോഡിക്കെതിരെ മൊഴി നല്‍കിയ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine