മുംബൈ: ഷാരൂഖ് ഖാന് നയകനായി അഭിനയിച്ച രാവണ്‍ എന്ന ഹിന്ദി ചിത്രത്തിന്റെ അനിമേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യ ചുമതല വഹിച്ച ചാരു കണ്ഡലിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. 28 കാരിയായ ചാരു ഒരു പാര്‍ട്ടിയില്‍ പങ്കെറ്റുത്ത് ഓട്ടോയില്‍ മടങ്ങുമ്പോള്‍ ആയിരുന്നു അപകടം. ചാരുവും സഹോദരിയും സുഹൃത്ത് വിക്രാന്തും സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ അമിത വേഗത്തില്‍ വന്ന ഒരു കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ചാരു ഇനിയും അപകടാവസ്ഥ തരണം ചെയ്തിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ ഓഷിവാരയിലെ ശ്രീജി റെസ്റ്റോറന്റിന് അടുത്തു വച്ചായിരുന്നു അപകടം.
- എസ്. കുമാര്‍