ഭുബനേശ്വർ : സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ നേതാവായ സബ്യസാചി പാൻഡയുടെ ഭാര്യയെ ഒഡീഷയിലെ റായ്ഗഡ ജില്ലയിലെ അതിവേഗ കോടതി വിട്ടയച്ചു. ഒരു പോലീസ് ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ട് 2010ലാണ് പൊലീസ് ശുഭശ്രീ പാൻഡയെ അറസ്റ്റ് ചെയ്ത്. സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ പിടിയിലുള്ള ഇറ്റാലിയൻ വിനോദ സഞ്ചാരിയെ മോചിപ്പിക്കണമെങ്കിൽ തങ്ങളുടെ 7 പ്രവർത്തകരെ വിട്ടയക്കണം എന്ന പ്രക്ഷോഭകരുടെ ആവശ്യം നിലനിൽക്കുന്ന സമയത്താണ് ഈ നടപടി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കോടതി, പോലീസ് അതിക്രമം, പ്രതിഷേധം, സ്ത്രീ