Friday, August 5th, 2011

ഇന്ത്യന്‍ ഓഹരി വിപണി കൂപ്പുകുത്തി

stock-market-graph-epathram

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്.  ഇന്ന്  ഒരു ഘട്ടത്തില്‍  സെന്‍സെക്സ് 650 പോയന്റ് വരെ ഇടിഞ്ഞു. ഇന്നലെ ക്ലോസ് ചെയ്യുമ്പോള്‍ 247 പോയന്റ് ഇടിഞ്ഞിരുന്നു. മെറ്റല്‍, സിമെന്റ്, ബാങ്കിങ്ങ് ഓഹരികളിലാണ് വലിയ ഇടിവ് പ്രകടമായത്. അമേരിക്കയിലെ സാമ്പത്തിക പ്രശ്നങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വഷളാകും എന്ന അഭ്യൂഹത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ വില്പന സമ്മര്‍ദ്ധം കൂടുകയാണ്. ഇതിനെ തുടര്‍ന്ന് അമേരിക്കന്‍ വിപണിയായ ഡൌജോണ്‍സ് 500 പോയന്റോളം ഇടിഞ്ഞിരുന്നു. ഇതിനെ പിന്‍ പറ്റി ഏഷ്യന്‍ വിപണികളും താഴേക്ക് പതിച്ചു. സ്വര്ണ്ണ വിലയിലുണ്ടാകുന്ന വര്‍ദ്ധനവ് പലരേയും സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്തുവാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ഓഹരി വിപണിയില്‍ ഇനിയും തകര്‍ച്ച തുടര്‍ന്നേക്കാമെന്നാണ് വിദഗ്ദരുടെ പക്ഷം.

ഇന്ത്യന്‍ മുന്‍നിര ഓഹരികളായ ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ, എല്‍ ആന്റ് ടി, ടാറ്റാ മോട്ടോഴ്സ് എന്നിവയ്ക്ക് കാര്യമായ ഇടിവ് സംഭവിച്ചു. റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകളില്‍ റിസര്‍വ്വ് ബാങ്ക് നടപ്പിലാക്കിയ വര്‍ദ്ധനവിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി ഇന്ത്യന്‍ വിപണി താഴോട്ട് വന്നു കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് ആഗോള വിപണിയില്‍ ഉണ്ടായ ഇടിവ്. ഇതേ തുടര്‍ന്നുണ്ടായ ആഘാതവും ഇന്ത്യന്‍ വിപണിയെ കൂടുതല്‍ ദുര്‍ബലമാക്കി. ഇന്ത്യയിലെ ബാങ്ക് പലിശ നിരക്കുകളില്‍ ഇനിയും വര്‍ദ്ധനവുണ്ടാകും എന്ന ഊഹാപോഹം ശക്തമാണ്. പെട്രോളിയം ഉല്പന്നങ്ങളുടെ വിലയില്‍ അടിക്കടിയുണ്ടാകുന്ന വര്‍ദ്ധനവും വിപണിയെ ദോഷകരമായി ബാധിക്കുന്നുണ്ട്.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

 • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • രണ്ടാം ഘട്ട പോളിംഗ് : 95 മണ്ഡല ങ്ങള്‍ ബൂത്തി ലേക്ക്
 • ടിക് ടോക് ഇനി ഇന്ത്യയില്‍ ഇല്ല
 • വെല്ലൂര്‍ ലോക് സഭാ മണ്ഡല ത്തിലെ തെഞ്ഞെടുപ്പ് റദ്ദാക്കി
 • മുസ്ലീം പള്ളി കളിലെ സ്ത്രീ പ്രവേശനം : കേന്ദ്ര ത്തിനു സുപ്രീം കോടതി നോട്ടീസ്
 • ന്യായ് പദ്ധതി സമ്പദ്‌ വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കും : രാഹുല്‍ ഗാന്ധി
 • മോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി
 • പൊതു തെരഞ്ഞെടുപ്പ് : ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി
 • റഫാല്‍ കേസ് : കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി
 • ബി. ജെ. പി. പ്രകടന പത്രിക ‘സങ്കല്‍പ്പ് പത്ര’ പുറത്തിറക്കി
 • സാമ്പത്തിക പ്രതി സന്ധി : ബി. എസ്. എന്‍. എല്‍. ജീവന ക്കാരെ പിരിച്ചു വിടുന്നു
 • ഇന്ത്യക്കാരെ ഹിന്ദുക്കളെന്നും അല്ലാത്തവരുമെന്ന് തരംതിരിക്കുന്നതാണ് മോദിയുടെ നിലപാട്; യെച്ചൂരി
 • മാര്‍ച്ച് 31 നകം 22 ലക്ഷം സര്‍ക്കാര്‍ ജോലി ഒഴിവു കളില്‍ നിയമനം നടത്തും : രാഹുല്‍ ഗാന്ധി
 • എമിസാറ്റ്​ വിക്ഷേപണം വിജയ കരം : ചരിത്ര നേട്ടവു മായി ഐ. എസ്. ആര്‍. ഒ.
 • രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കും
 • ഗുജറാത്തിലും ജാര്‍ഖണ്ഡിലും കോണ്‍ഗ്രസിന്റെ കുതിപ്പുണ്ടാവും; സര്‍വേ റിപ്പോര്‍ട്ട്
 • അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ ഭാഗമാക്കി ; ലോകമാപ്പുകൾ നശിപ്പിച്ച് ചൈന
 • പ്രതിപക്ഷമഹാസഖ്യത്തിന്‍റെ പിന്തുണ വേണ്ട; കനയ്യകുമാര്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാകും
 • ലോക്സഭയിലേക്ക് മത്സരിക്കാനില്ല; മായാവതി
 • മണ്ഡ്യയില്‍ സുമലത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും
 • ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണം; ഇന്ത്യ ന്യൂസിലന്‍റിലെ ജനങ്ങൾക്കൊപ്പം: മോദി • സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...
  വേണ്ടാത്ത പെണ്‍കുട്ടികളുട...
  ഗസല്‍ ചക്രവര്‍ത്തി ജഗ്ജിത...
  ഏറ്റവും വില കുറഞ്ഞ ടാബ്ലറ...
  മോഡിക്കെതിരെ മൊഴി നല്‍കിയ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine