Wednesday, November 16th, 2011

ന്യൂമോണിയ : ശിശു മരണങ്ങള്‍ വ്യാപകം

pneumoniachild_deaths-epathram

മുംബൈ : 4 മിനിട്ടില്‍ 5 വയസില്‍ താഴെ പ്രായമുള്ള ഒരു കുഞ്ഞു വീതം ഇന്ത്യയില്‍ ന്യൂമോണിയ പോലുള്ള ഒഴിവാക്കാവുന്ന അസുഖങ്ങള്‍ മൂലം മരണമടയുന്നു എന്നാണ് കണക്ക്‌. പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കാത്തത് മൂലമാണ് ഇത് എന്ന് അന്താരാഷ്‌ട്ര ഏജന്‍സികള്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ന്യൂമോണിയ മൂലം പ്രതിവര്‍ഷം മരിക്കുന്ന 3.71 ലക്ഷം കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കേവലം പ്രതിരോധ മരുന്ന് മാത്രമാണോ വഴി? അല്ലെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ അറിയിക്കുന്നു. ശുചിത്വമുള്ള ജീവിത സാഹചര്യങ്ങള്‍ തന്നെയാണ് ന്യൂമോണിയ തടയാന്‍ ഏറ്റവും ആവശ്യം എന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

വികസ്വര രാജ്യങ്ങളില്‍ മുഴുവന്‍ പ്രതിരോധ കുത്തിവെപ്പ്‌ നടത്താന്‍ ശുപാര്‍ശ ചെയ്യുന്ന അന്താരാഷ്‌ട്ര ഏജന്‍സികള്‍ പക്ഷെ പ്രതിരോധ വാക്സിന്റെ വില കുറയ്ക്കുവാന്‍ കൂടി നടപടികള്‍ സ്വീകരിക്കണം എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 4 ബൂസ്റ്റര്‍ കുത്തിവെപ്പുകള്‍ കൂടിയാവുമ്പോള്‍ ന്യൂമോനിയയുടെ പ്രതിരോധത്തിനുള്ള ചിലവ് 16000 രൂപയാവും. സമൂഹത്തിലെ ഒരു ചെറിയ വിഭാഗത്തിന് മാത്രമേ ഇത് താങ്ങാനാവൂ എന്നതാണ് ഇന്ത്യയില്‍ നിലവിലുള്ള അവസ്ഥ. എയിഡ്സ് മരുന്നിന് വില കുറച്ചത് പോലെ പ്രതിരോധ കുത്തിവെപ്പുകളുടെ വിളകള്‍ കൂടി കുറയ്ക്കണം എന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഉത്തര്‍പ്രദേശില്‍ ട്രെയില്‍ പാളം തെറ്റി : 23 പേര്‍ മരിച്ചു
  • അപകട കര മായ ‘ബ്ലൂ വെയ്ല്‍’ ഇന്ത്യ യില്‍ നിരോധിച്ചു
  • പാക്കിസ്ഥാന്‍ സ്വദേശികള്‍ക്ക് സുഷമ സ്വരാജിന്റെ സ്വാതന്ത്ര്യ ദിന സമ്മാനം
  • സഹിഷ്​ണുത യുടേയും പുരോഗതി യുടേതും ആകണം പുതിയ ഇന്ത്യ : രാഷ്‌ട്രപതി
  • സ്വാശ്രയ പ്രവേശനം : ഫീസ് 11 ലക്ഷം വരെ ആകാം എന്ന് സുപ്രീം കോടതി
  • രാജ്യത്ത് 11 ലക്ഷം പാൻ കാർഡു കൾ അസാധുവാക്കി
  • വെങ്കയ്യ നായിഡു ഉപ രാഷ്​ട്രപതി
  • പ്രവാസി വോട്ട് : കേന്ദ്ര സര്‍ക്കാര്‍ അംഗീ കാരം നല്‍കി
  • രാജ്യസഭാ തെരഞ്ഞെടുപ്പിൽ ‘നോട്ട’ നില നില്‍ക്കും : സുപ്രീം കോടതി
  • പശു മന്ത്രാലയം കേന്ദ്ര സര്‍ക്കാരിന്റെ ആലോചനയില്‍
  • കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാന്‍
  • സ്വാശ്രയ മെഡിക്കൽ ഫീസ് തർക്കം ഹൈക്കോടതി തീരു മാനി ക്കട്ടെ എന്ന് സുപ്രീം കോടതി
  • സേവിംഗ്സ് ബാങ്ക് നിക്ഷേപ ങ്ങളുടെ പലിശ നിരക്ക് കുറച്ചു
  • എംആധാര്‍ : ആധാര്‍ കാര്‍ഡ് ഇനി മൊബൈലില്‍
  • തമിഴ്നാട്ടില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവ്
  • രാംനാഥ് കോവിന്ദ് രാഷ്ട്രപതി യായി സത്യ പ്രതിജ്ഞ ചെയ്തു
  • തെങ്ങ് തലയില്‍ വീണ് ദൂരദര്‍ശന്‍ മുന്‍ അവതാരക മരിച്ചു
  • പ്രവാസി ക്ഷേമ നിധിയുടെ മാനദണ്ഡങ്ങള്‍ പുതുക്കി
  • ആര്‍. ബി. ഐ. 20 രൂപയുടെ പുതിയ നോട്ട് പുറത്തിറക്കുന്നു
  • അസമില്‍ വെള്ളപ്പൊക്കം : മരണം 60 ആയി



  • സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...
    വേണ്ടാത്ത പെണ്‍കുട്ടികളുട...
    ഗസല്‍ ചക്രവര്‍ത്തി ജഗ്ജിത...
    ഏറ്റവും വില കുറഞ്ഞ ടാബ്ലറ...
    മോഡിക്കെതിരെ മൊഴി നല്‍കിയ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine