ന്യൂഡല്‍ഹി : സംഘടിത മേഖലയിലെ ജീവനക്കാ രുടെ താൽപര്യങ്ങൾ സംര ക്ഷി ക്കു വാനാ യി ‘ഒരു രാജ്യം – ഒരു ശമ്പള ദിനം’ എന്ന പദ്ധതി കൊണ്ടു വരുന്ന കാര്യം കേന്ദ്ര സർക്കാർ പരി ഗണി ക്കുക യാണ് എന്ന് തൊഴിൽ വകുപ്പു മന്ത്രി സന്തോഷ് ഗംഗ്വാര്‍.
വിവിധ മേഖലകളിലെ തൊഴി ലാളി കൾക്ക് എല്ലാ മാസ വും നിശ്ചിത ദിവസം തന്നെ ശമ്പളം എത്തിക്കുക എന്നതാണ് ഈ പദ്ധതി യിലൂടെ ലക്ഷ്യ മിടുന്നത്.
തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹച ര്യങ്ങൾ എന്നിവസംബന്ധിച്ച് കൊണ്ടു വരുന്ന ഒക്ക്യു പേഷണൽ സേഫ്റ്റി ആൻഡ് വർക്കിംഗ് കണ്ടീ ഷൻസ് (ഒ. എസ്. എച്ച്.) കോഡ്, വേജസ് കോഡ് എന്നിവ യുടെ ഭാഗ മായാണ് ഈ പുതിയ പദ്ധതി.
അതോടൊപ്പം അസംഘടിത മേഖല യിലുള്ള തൊഴി ലാളി കള്‍ക്ക് ദേശീയ തല ത്തിൽ ഏകീകൃത മിനിമം വേതനം കൊണ്ടു വരാനും സർക്കാർ ശ്രമിക്കുക യാണ്. ഇവര്‍ക്ക് പ്രതിമാസം 3,000 രൂപ പെൻഷനും ചികില്‍സാ പരിരക്ഷ യും കിട്ടുന്നു എന്ന് ഉറപ്പു വരുത്താനും ശ്രമിക്കുന്നതായി തൊഴിൽ വകുപ്പു മന്ത്രി സന്തോഷ് ഗംഗ്വാര്‍ വിശദീകരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നിയമം, മനുഷ്യാവകാശം, സാങ്കേതികം, സാമ്പത്തികം