Thursday, December 22nd, 2011

ആണവ ശാസ്ത്രഞ്ജന്‍ ഡോ. പി. കെ. അയ്യങ്കാര്‍ അന്തരിച്ചു

pk-iyengar-epathram

മുംബൈ: പ്രമുഖ ഇന്ത്യന്‍ ആണവശാസ്ത്രഞ്ജന്‍ ഡോ. പി. കെ. അയ്യങ്കാര്‍ (80) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്നലെ ഉച്ചക്ക് മൂന്നരയോടെ ആയിരുന്നു അന്ത്യം. മലയാളിയായ ഡോ. അയ്യങ്കാര്‍ ഇന്ത്യന്‍ ആണവോര്‍ജ്ജ വകുപ്പിന്റെ മുന്‍ സെക്രട്ടറിയായും ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ മുന്‍ ഡയറക്ടറുമായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. തന്റെ പ്രവര്‍ത്തന മേഘലയിലെ മികവുകള്‍ക്ക് 1975-ല്‍ രാജ്യം അദ്ദേഹത്തെ പത്മഭൂഷന്‍ നല്‍കി ആദരിച്ചു. ഇന്ത്യന്‍ ആണവശാസ്ത്ര രംഗത്ത് പുത്തന്‍ കാഴ്ചപ്പാടുകള്‍ കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിത്വമാണ് ഡോ. അയ്യങ്കാര്‍. 1974 മെയ് 18നു രാജസ്ഥാനിലെ പൊഖ്‌റാനില്‍ ഇന്ത്യ നടത്തിയ ആദ്യത്തെ ആണവ പരീക്ഷണത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്നു അദ്ദേഹം‍. ഇന്ത്യന്‍ ആണവ നയത്തെ കുറിച്ചും അദ്ദേഹത്തിന്റേതായ നിലപാടുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമേരിക്കയുമായുള്ള ഇന്ത്യയുടെ ആണവകരാറിനെ കുറിച്ച് അദ്ദേഹം തന്റെ ആശങ്കകള്‍ തുറന്നു പറയുകയുണ്ടായി. തിരുവനന്തപുരം വലിയശാല സ്വദേശിയായ ഡോ.പി.കെ അയ്യങ്കാര്‍ സ്കൂള്‍ പഠനത്തിനു ശേഷം യൂണിവേഴ്സിറ്റി ഓഫ് ട്രാവങ്കൂറില്‍ നിന്നും ഭൌതികശാസ്ത്രത്തില്‍ എം. എസ്. സി ബിരുധം നേടി. തുടര്‍ന്ന് ടാറ്റ ഇന്‍സ്റ്റി‌‌റ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ ചേര്‍ന്നു. പിന്നീട് 1955-ല്‍ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ എത്തി. പിന്നീട് ഇന്ത്യന്‍ ആണവ ഗവേഷണ രംഗത്ത് നാഴിക കല്ലായ പല പ്രോജക്ടുകളിലും പങ്കാളിയായി. കേരളത്തിന്റെ ശാത്രകാര്യ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

Comments are closed.


«
« • പൗരത്വ നിയമം ഉടന്‍ നടപ്പാക്കും : ബി. ജെ. പി. പ്രസിഡണ്ട് ജെ. പി. നഡ്ഡ 
 • നടി ഖുശ്ബു കോണ്‍ഗ്രസ്സ് വിട്ടു
 • ഉമിനീർ പരിശോധിച്ച് കൊവിഡ് ബാധ കണ്ടെത്തുവാൻ സംവിധാനം
 • കൊവിഡ് ചികിത്സ : ആയുര്‍വേദവും യോഗ യും ഫലപ്രദം എന്ന് ആയുഷ് മന്ത്രാലയം
 • അടുത്ത വര്‍ഷം പകുതിയോടെ 25 കോടി യോളം ആളുകള്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കും 
 • ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാവരേയും വെറുതെ വിട്ടു
 • കൊവിഡ് പ്രതിരോധ വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ ലഭ്യമാകും
 • തീരദേശ നിയമ ലംഘനം : നടപടികള്‍ അറിയിക്കണം എന്ന് സുപ്രീം കോടതി
 • ജസ്വന്ത് സിംഗ് അന്തരിച്ചു
 • എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. ദേശീയ ഉപാദ്ധ്യക്ഷന്‍  
 • ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം : അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ
 • സ്വവർഗ്ഗ വിവാഹം അനുവദിക്കാൻ കഴിയില്ല : കേന്ദ്ര സര്‍ക്കാര്‍
 • ഉള്ളി കയറ്റുമതി നിരോധിച്ചു
 • ബ്യാരി ഭാഷക്ക്​ ലിപി : പതിമൂന്നു സ്വരാക്ഷര ങ്ങളും ഒമ്പത്​ അക്കങ്ങളും
 • ഇന്ത്യയിലെ പ്രമുഖര്‍ ചൈനീസ് കമ്പനി യുടെ നിരീക്ഷണത്തില്‍
 • ആയുര്‍വേദം പിന്തുടരുക : കൊവിഡ് മുക്തര്‍ക്ക് മാർഗ്ഗ നിർദ്ദേശ ങ്ങളു മായി കേന്ദ്ര ആരോഗ്യ വകുപ്പ്
 • മതിയായ കാരണങ്ങള്‍ ഇല്ലാതെ ഉപ തെരഞ്ഞെടുപ്പുകള്‍ മാറ്റി വെക്കില്ല
 • പ്രണബ് കുമാര്‍ മുഖര്‍ജി അന്തരിച്ചു.
 • വരാൻ പോകുന്നത് കേരളം ഉൾപ്പെടെ 6 നിയമസഭ തെരഞ്ഞെടുപ്പ്; ആരാകും കോൺഗ്രസിനെ നയിക്കുക
 • ലോക്ക് ഡൗണ്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു : സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശവു മായി സുപ്രീം കോടതി • പൗരത്വം ഇല്ലാതെ ആക്കുവാന്...
  ശിവാംഗി.. നാവികസേനയുടെ ആദ...
  എയര്‍ ഇന്ത്യയും ഭാരത് പെട...
  വായു മലിനീകരണം : ഡൽഹിയിൽ ...
  സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine