മുസ്ലീം പെൺകുട്ടികൾക്ക് 16-ാം വയസ്സിൽ വിവാഹിതരാവാം

June 20th, 2022

muslim-girls-can-get-married-at-the-age-of-16-ePathram
ചണ്ഡീഗഢ് : മുസ്ലീം വ്യക്തി നിയമം അനുസരിച്ച് പതിനാറാം വയസ്സില്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാം എന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി വിധി. ശരീഅത്ത് നിയമം അടിസ്ഥാനമാക്കിയാണ് മുസ്‌ലിം പെണ്‍ കുട്ടിയുടെ വിവാഹ പ്രായം നിശ്ചയിക്കുന്നത്. സ്വന്തം ഇഷ്ട പ്രകാരം ഇഷ്ടമുള്ള ആളെ തന്നെ പെണ്‍ കുട്ടിക്ക് ഭര്‍ത്താവായി സ്വീകരിക്കാം. 16 വയസ്സു മുതല്‍ 21 വയസ്സു വരെയുള്ള ദമ്പതികള്‍ക്ക് അവരുടെ മാതാ പിതാക്കളില്‍ നിന്നും സംരക്ഷണം നല്‍കണം എന്നും ഹൈക്കോടതി പ്രസ്താവിച്ചു.

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായ പത്താന്‍ കോട്ടുകാരായ മുസ്‌ലിം ദമ്പതികളുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് ജസ്ജീത് സിംഗ് ബേദി വിധി പ്രസ്താവിച്ചത്. തങ്ങളുടെ കുടുംബങ്ങളില്‍ നിന്നും സംരക്ഷണം തേടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

2022 ജനുവരിയിലാണ് ഇവര്‍ ഇസ്‌ലാമിക ആചാര പ്രകാരം വിവാഹിതരായത്. ഇരുവരുടെയും കുടുംബാംഗങ്ങള്‍ വിവാഹത്തിന് എതിരായിരുന്നു. നിയമ പരമല്ലാത്ത വിവാഹം എന്നു പറഞ്ഞ് ഇരു കുടുംബങ്ങളും തങ്ങളെ ഭീഷണിപ്പെടുത്തുകയാണ് എന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

‘പ്രിൻസിപ്പ്ൾസ് ഓഫ് മുഹമ്മദൻ ലോ’ എന്ന ഗ്രന്ഥത്തിലെ 195-ാം അനുച്ഛേദം പ്രകാരം 16 വയസ്സുള്ള പെണ്‍ കുട്ടിക്കും 21 വയസ്സുള്ള പുരുഷനും ഇസ്ലാമിക നിയമ പ്രകാരം വിവാഹം കഴിക്കാനുള്ള പ്രായമാകും. അവര്‍ക്ക് തങ്ങളുടെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുവാനുള്ള അവകാശമുണ്ട്. തങ്ങളുടെ കുടുംബാംഗങ്ങളുടെ താല്പര്യത്തിന്ന് എതിരായിട്ടാണ് വിവാഹം കഴിച്ചത് എന്നതു കൊണ്ടു മാത്രം ഭരണ ഘടന അനുശാസിക്കുന്ന അടിസ്ഥാന അവകാശങ്ങള്‍ അവര്‍ക്ക് നിഷേധിക്കാന്‍ കഴിയില്ല.

പഞ്ചാബ് – ഹരിയാന കോടതിയുടെ സുപ്രധാന വിധി ഇവിടെ വായിക്കാം. ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് അടിയന്തര നിയമ നടപടികള്‍ സ്വീകരിക്കുവാനും ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കുവാനും കോടതി ഉത്തരവിട്ടു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മോഡി ഭരണത്തില്‍ ഭാരത മാതാവ് ലജ്ജിച്ച് തല താഴ്ത്തി : സുബ്രഹ്മണ്യന്‍ സ്വാമി

June 7th, 2022

subramanian-swamy-epathram

ന്യൂഡല്‍ഹി : നരേന്ദ്ര മോഡി സര്‍ക്കാരിന്ന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ബി. ജെ. പി. നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മോഡി സര്‍ക്കാറിന്‍റെ എട്ടു വര്‍ഷത്തെ ഭരണത്തില്‍ ഭാരത മാതാവ് ലജ്ജിച്ച് തല താഴ്ത്തി എന്ന് അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ പേജിലൂടെ യാണ് പ്രതികരിച്ചത്.

‘എട്ടു വര്‍ഷത്തെ ഭരണത്തില്‍ ഭാരത മാതാവിന് നാണക്കേട് കൊണ്ട് തല താഴ്‌ത്തേണ്ടി വന്നു. കാരണം ലഡാക്കില്‍ നമ്മള്‍ ചൈനക്കാരുടെ മുമ്പില്‍ ഇഴഞ്ഞു, റഷ്യക്കാരുടെ മുന്നില്‍ മുട്ടുകുത്തി, ക്വാഡ് ചര്‍ച്ചയില്‍ അമേരിക്കക്കാരുടെ മുന്നിലും പതുങ്ങി, കുഞ്ഞു രാജ്യമായ ഖത്തറിന് മുന്നില്‍ പോലും സാഷ്ടാംഗ പ്രണാമം നടത്തി. നമ്മുടെ വിദേശ നയത്തിന്‍റെ അധഃപതനമാണ് ഇതെല്ലാം’ സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

പ്രവാചകന്‍ മുഹമ്മദ് നബിക്ക് എതിരെ നൂപുര്‍ ശര്‍മ്മ വിവാദ പരാമര്‍ശം നടത്തിയതില്‍ അറബ് രാജ്യങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബി. ജെ. പി. യില്‍ നിന്നും അവരെ പുറത്താക്കിയിരുന്നു. പ്രതിഷേധവുമായി കൂടുതല്‍ ഇസ്ലാമിക രാജ്യങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

ഖത്തര്‍, കുവൈറ്റ്, സൗദി അറേബ്യ, യു. എ. ഇ., ഇറാന്‍ എന്നീ രാജ്യങ്ങള്‍ നൂപുര്‍ ശര്‍മ്മയുടെ പ്രസ്താവന അധിക്ഷേപകരം എന്നാണ് വിശേഷിപ്പിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിവാദ പരാമര്‍ശം പിന്‍വലിച്ച് നൂപുര്‍ ശര്‍മ്മ

June 5th, 2022

controversial-remarks-on-prophet-muhammad-nupur-sharma-bjp-ePathram
ന്യൂഡല്‍ഹി : ചാനല്‍ ചര്‍ച്ചയില്‍ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിച്ച് ബി. ജെ. പി. നേതാവ് നൂപുര്‍ ശര്‍മ്മ. ആരുടെയും മത വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. തന്‍റെ വിശ്വാസത്തെ മുറിവേല്‍പ്പിച്ചപ്പോള്‍ പരാമര്‍ശം നടത്തിയതാണ് എന്നും പറഞ്ഞു.

തന്‍റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചു എങ്കില്‍ അത് പിന്‍വലിക്കുന്നതായും നൂപുര്‍ ശര്‍മ്മ പറഞ്ഞു. വിവാദ പരാമര്‍ശത്തെ തുടര്‍ന്നുള്ള വ്യാപക പ്രതിഷേധ ത്തിനു പിന്നാലെയാണ് ബി. ജെ. പി. യില്‍ നിന്നും നൂപുര്‍ ശര്‍മ്മയെ സസ്പെന്‍ഡ് ചെയ്തത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വിവാദ പരാമര്‍ശം: നൂപുര്‍ ശര്‍മ്മയെ ബി. ജെ. പി. സസ്‌പെന്‍ഡ് ചെയ്തു

June 5th, 2022

lotus-bjp-logo-ePathram
ന്യൂഡല്‍ഹി : പ്രവാചകൻ മുഹമ്മദ് നബിയേക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ബി. ജെ. പി. ദേശീയ വക്താവ് നൂപുര്‍ ശര്‍മ്മയെയും ഡല്‍ഹി മാധ്യമ വിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനേയും പാര്‍ട്ടി യില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

ചാനല്‍ ചര്‍ച്ചക്കിടയില്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തിൽ നൂപുര്‍ ശര്‍മ്മ നടത്തിയ വിവാദ പരാമർശത്തിൽ വ്യാപകമായ പ്രതിഷേധവും സംഘര്‍ഷവും തുടരുന്നുണ്ട്. അതിനിടെയാണ് ബി. ജെ. പി. യുടെ നടപടി.

‘ഇന്ത്യയുടെ ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്ര ത്തില്‍, എല്ലാ മതങ്ങളും വളരുകയും പന്തലിക്കുകയും ചെയ്തു. ഭാരതീയ ജനതാ പാര്‍ട്ടി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഏതെങ്കിലും മതത്തിലെ വ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ബി. ജെ. പി. ശക്തമായി അപലപിക്കുന്നു’, എന്നും ബി. ജെ. പി. പ്രസ്താവനയില്‍ പറയുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എ. പി. അബ്ദുള്ളക്കുട്ടി കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍

April 23rd, 2022

bjp-leader-ap-abdullakkutty-ePathram
ന്യൂഡല്‍ഹി : ബി. ജെ. പി. ദേശീയ ഉപാദ്ധ്യക്ഷന്‍ എ. പി. അബ്ദുള്ളക്കുട്ടി ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ചെയർ മാനായി നിയോഗിക്കപ്പെടുന്ന ആദ്യത്തെ മലയാളി എന്ന പ്രത്യേകതയും ഉണ്ട്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു. 2025 മാർച്ച് 31 വരെ കാലാവധിയുള്ള കമ്മിറ്റിയിലേക്കാണ് കേരളത്തിൽ നിന്നുള്ള പ്രതി നിധി യായി മുഹമ്മദ് ഫൈസിയെ ഉൾപ്പെടുത്തിയത്.

മുനവരി ബീഗം, മഫൂജ ഖാതൂണ്‍ എന്നിവരെ വൈസ് ചെയര്‍ പേഴ്‌സണ്‍മാരായി തെരഞ്ഞെടുത്തിട്ടുണ്ട്. ആദ്യമായാണ് രണ്ട് വനിതകള്‍ ഹജ്ജ് കമ്മറ്റിയില്‍ വൈസ് ചെയര്‍ പേഴ്‌സണ്‍മാര്‍ ആകുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

2 of 7123»|

« Previous Page« Previous « ഉച്ചഭാഷിണികള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം : മഹാരാഷ്ട്ര സര്‍ക്കാര്‍
Next »Next Page » വാക്‌സിന്‍ എടുക്കാന്‍ ആരേയും നിര്‍ബ്ബന്ധിക്കരുത് : സുപ്രീം കോടതി »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine